- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേനയുടെ പ്രായം കുറക്കാൻ പുതിയ ഇടപെടൽ; നാലുവർഷ നിയമനം ഈ മാസം പ്രഖ്യാപിച്ചേക്കും; മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരെ നാലുവർഷത്തിന് ശേഷം സേനയുടെ ഭാഗമാക്കും
ന്യൂഡൽഹി: കര-നാവിക-വ്യോമ സേനകളിൽ നാലുവർഷത്തേക്ക് ഹ്രസ്വകാലനിയമനം നടത്തുന്ന 'ടൂർ ഓഫ് ഡ്യൂട്ടി' പദ്ധതി ഈ മാസാവസാനം പ്രഖ്യാപിച്ചേക്കും. സൈന്യത്തിന് ചെറുപ്പത്തിന്റെ മുഖംനൽകുക, ശമ്പള-പെൻഷൻ ഇനങ്ങളിലെ ചെലവുകുറച്ച് ആ തുക സേനകളുടെ നവീകരണത്തിന് ഉപയോഗിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
പരിമിതമായ തോതിൽ ഓഫീസർമാരെയും ജവാന്മാരെയും മൂന്നുവർഷത്തേക്ക് നിയമിക്കാൻ രണ്ടുവർഷം മുമ്പുതന്നെ ആലോചിച്ചിരുന്നു. എന്നാലിപ്പോൾ ജവാന്മാരെമാത്രം നിയമിക്കാനുള്ള പദ്ധതിയാണ് അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലുള്ളത്. നാലുവർഷത്തിനുശേഷം ഇവരെ ഒഴിവാക്കുമെങ്കിലും മികവുകാട്ടുന്നവർക്ക് സ്ഥിരനിയമനം ലഭിക്കാം. അത് നിശ്ചിതശതമാനമായി നിജപ്പെടുത്തിയിട്ടില്ല. അടുത്ത നാലുവർഷത്തേക്ക് സ്ഥിരനിയമനം സൈന്യത്തിലുണ്ടാവില്ലെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. കോവിഡ് കാരണം രണ്ടുവർഷമായി റിക്രൂട്ട്‌മെന്റ് റാലികളും നടക്കുന്നില്ല.
കരസേനയിലെ ഒരു ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ശരാശരി പ്രായം ഇപ്പോൾ 35-36 ആണ്. ഇത് നാലഞ്ചുവർഷത്തിനുള്ളിൽ 25-26 വയസ്സായി കുറയ്ക്കും. ശരാശരി 60,000 പേരാണ് നോൺ കമ്മിഷൻഡ് ഓഫീസർമാരായും ജവാന്മാരായും കരസേനയിൽനിന്ന് വർഷംതോറും വിരമിക്കുന്നത്. 35-37 വയസ്സിൽ വിരമിക്കുന്ന ഇവർക്ക് ദീർഘകാലം പെൻഷൻ നൽകുന്ന രീതിയാണിപ്പോഴുള്ളത്. ഈ പെൻഷൻഭാരം ഓഫീസർമാരുടേതിനെക്കാൾ വളരെയധികമാണ്.
സർക്കാർ ഈയിടെ പാർലമെന്റിൽ നൽകിയ കണക്കുപ്രകാരം 11.36 ലക്ഷത്തോളം സൈനികരാണ് കരസേനയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ