- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ ടൂറിസം മേഖല ലോക്കോയി; ഗൈഡുമാർ ദുരിതത്തിൽ; വരുമാനം ഇല്ലാതെ കുടുംബം പോറ്റാൻ കഷ്ടപ്പെട്ട് ഗൈഡുകൾ
കോതമംഗലം: ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പണിയെടുത്തിരുന്ന താനടക്കമുള്ള ഗൈഡുമാരും ഡ്രൈവർമാരുമൊക്കെ വരുമാനമില്ലാതെ കുടുംബം പോറ്റാൻ പെടാപ്പാട് പെടുകയാണെന്നും ദുരവസ്ഥ മനസ്സിലാക്കി സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ഭൂതത്താൻകെട്ടിൽ ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിച്ചുവരുന്ന റോയി എബ്രാഹം ആവശ്യപ്പെട്ടു. കാൽ നൂറ്റാണ്ടോളമായി ഈ മേഖലയിൽ മാത്രമായിരുന്നു പ്രവർത്തനമെന്നും ഇപ്പോൾ കുടുംബം പട്ടണിയുടെ വക്കിലാണെന്നുമാണ് റോയി വ്യക്തമാക്കുന്നത്.
കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നിരോധനം മൂലം വിനോദസഞ്ചാരമേഖലകൾ നിശ്ചലമാവുകയും ഇതെത്തുടർന്് തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത ആയിരക്കണക്കിനുപേരിൽ ഒരാളാണ് റോയി എബ്രാഹം. നേരിട്ടും അല്ലാതെയുമായി വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുത്തിരുന്ന ദിവസവേദതനക്കാരും കരാർ തൊഴിലാളികളും സ്വകാര്യസ്ഥപനങ്ങളിൽ ജോലിയെടുത്തിരുന്നവരുമുൾപ്പെടെ ഉള്ളവർക്കാണ് ഇപ്പോൾ ജോലി ന്ടമായിരിക്കുന്നത്.
കിഴക്കൻ കേരളത്തിലെ മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയിരുന്നു.ഇതോടെ ഗൈഡുകളും ഡ്രൈവർമാരും അടക്കം ഈ മേഖലയിൽ ജോലിയെടുത്തിരുന്ന നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി.ഇതുമൂലം വരുമാനമില്ലാതെ കുടുംബം പോറ്റാൻ ഇവർ പെടാപ്പാടുപെടുകയാണ്.
മറുനാടന് മലയാളി ലേഖകന്.