- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ബുക്കിങ് സംവിധാനത്തോടെയുള്ള ടാക്സികൾ അടുത്ത വർഷം ആദ്യം; ഒമാനിൽ സ്മാർട്ട് ടാക്‌സി സംവിധാനം തുടക്കത്തിൽ ടൂറിസം മേഖലയിൽ
മസ്‌കത്ത്: ഓൺലൈൻ ബുക്കിങ് സംവിധാനത്തോടെയുള്ള സ്മാർട്ട് ടാക്‌സി സംവിധാനവുമായി ഒമാൻ ടൂറിസം മന്ത്രാലയം രംഗത്ത്. ആദ്യഘട്ടത്തിൽ ഫോർ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരിക്കും സ്മാർട്ട് ടാക്‌സി പരീക്ഷിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സഹകരണത്തോടെ അടുത്ത വർഷം ആദ്യത്തിൽ സ്മാർട്ട് ടാക്സികളുടെ ഉദ്ഘാടനം നിർവഹിക്കും. ഓൺലൈൻ
മസ്‌കത്ത്: ഓൺലൈൻ ബുക്കിങ് സംവിധാനത്തോടെയുള്ള സ്മാർട്ട് ടാക്‌സി സംവിധാനവുമായി ഒമാൻ ടൂറിസം മന്ത്രാലയം രംഗത്ത്. ആദ്യഘട്ടത്തിൽ ഫോർ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരിക്കും സ്മാർട്ട് ടാക്‌സി പരീക്ഷിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സഹകരണത്തോടെ അടുത്ത വർഷം ആദ്യത്തിൽ സ്മാർട്ട് ടാക്സികളുടെ ഉദ്ഘാടനം നിർവഹിക്കും.
ഓൺലൈൻ ബുക്കിങ് സംവിധാനത്തോടെയുള്ള ടാക്‌സികളായിരിക്കും നിരത്തിലിറക്കുകയെന്ന് ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത്ത ബിൻത് സായിഫ് അൽമഹ്്‌റൂഖി പറഞ്ഞു. ഇതിനായി ഡ്രൈവർമാർക്ക് പ്ര്‌ത്യേക പരിശീലനം നൽകും.
രാജ്യാന്തര തലത്തിൽ നിരവധി സമ്മേളനങ്ങൾ ഇവിടെ നടത്താൻ പലരും താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ അനുകൂല കാലാവസ്ഥ ഇവിടെക്ക് കൂടുതൽ നിക്ഷേപങ്ങൾ വരാനും സഹായിക്കും. അടിസ്ഥാന വികസന സൗകര്യത്തോടെയുള്ള ടൂറിസത്തിനാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നതിനാൽ വിനോദസഞ്ചാര മേഖലയിൽ പുത്തൻ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.