കണ്ണൂർ: തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന പരിദേവനവുമായി സംസ്ഥാനത്തെ ടൂറിസ്റ്റ് വാഹന ഉടമകളും ജീവനക്കാരും അന്തിമ സമരത്തിനൊരുങ്ങുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ പൂർണമായും തകർന്ന ടൂറിസ്റ്റ് വാഹനമേഖലയെ കരകയറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി റോഡരികിൽ വാഹന പ്രതിഷേധ ചങ്ങല തീർക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജൂൺ 29ന് വൈകുന്നേരം അഞ്ചരയ്ക്ക് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയോരത്താണ് സമര പരിപാടി.

കൊ വിഡ് പ്രതിസന്ധിയിലായ വാഹന ഉടമകളുടെ വായ്പ കർണ് മെയ് അഞ്ചിലെ റിസർവ് ബാങ്ക് നിർദ്ദേൾ പ്രകാരമുള്ള രണ്ടു വർഷ കാലത്തേക്ക് പലിശരഹിത. മൊറോട്ടറിയാം അനുവദിക്കുക, പ്രതിസന്ധി സമയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഉടമകളുടെ കിടപ്പാടം ജപ്തി ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കുക, ഡിസൽ സബ്‌സിഡി അനുവദിക്കുക, കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റ് വാഹനങ്ങളെ ടുറിസത്തിന്റെ ഭാഗമായി അംഗീകരിക്കുക, റോഡ് നികുതി മാർച്ച് 2022 വരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്ന തെന്ന് ഓപ്പറേറ്റേഴ്‌സ് അസോ.ഭാരവാഹികൾ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നികേഷ് കാളിയത്ത്, സെക്രട്ടറി അസ്ലം ,നസീർ എന്നിവർ പങ്കെടുത്തു.