- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ മാധ്യമങ്ങളോട് പറഞ്ഞത് ബീഫ് കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന്; ഭുവനേശ്വറിൽ എത്തിയപ്പോൾ അഭിപ്രായം മാറി; വിദേശികൾ സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞ് മലക്കം മറിച്ചിൽ; മുഖ്യമന്ത്രി കേരളാ ഹൗസിൽ ഒരുക്കിയ വിരുന്നിലും ബീഫില്ല: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ 'ബീഫ് രാഷ്ട്രീയം' ഇങ്ങനെ
ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രിയായ അൽഫോൻസ് കണ്ണന്താനം ആദ്യമായി പുലിവാല് പിടിച്ചത് ബീഫിന്റെ പേരിലാണ്. ബീഫ് വിഷയം കേരളത്തിൽ നിന്നും വ്യത്യസ്തമാണ് ദേശീയ തലത്തിൽ. അതുകൊണ്ട് തന്നെ അവിടെ രാഷ്ട്രീയം പറയുമ്പോൾ വളരെ സൂക്ഷിച്ചു വേണം. എന്തായാലും ബീഫിന്റെ രാഷ്ട്രീയം പറയാൻ നിയുക്ത കേന്ദ്രമന്ത്രി മനസിലാക്കി കഴിഞ്ഞു. കേരളത്തിൽ വരുമ്പോൾ ബീഫ് കഴിക്കുന്നത് യാതൊരു കുഴപ്പവുമില്ലെന്ന് പറയുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെല്ലുമ്പോൾ നേരെ മറിച്ച് ബീഫ് വിരുദ്ധത പറയുകയും ചെയ്യേണ്ടതാണ്. അത് വ്യക്തമായി തന്നെ പറയുകയും ചെയ്തു കണ്ണന്താനം. ഭുവനേശ്വറിൽ എത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ബീഫ് വിഷയത്തിൽ കേരള നിലപാടിന് എതിരായും ബിജെപി നിലപാടിന് അനുകൂലമായും പറഞ്ഞത്. ബീഫ് കഴിക്കണമെന്നുള്ള വിദേശികൾ സ്വന്തം രാജ്യത്തിരുന്ന് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. ബീഫിന്റെ കാര്യത്തിൽ കേരളത്തിലുള്ളവർ ബീഫ് കഴിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ ഒഡീഷയിൽ നടന്ന ടൂർ ഓപ
ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രിയായ അൽഫോൻസ് കണ്ണന്താനം ആദ്യമായി പുലിവാല് പിടിച്ചത് ബീഫിന്റെ പേരിലാണ്. ബീഫ് വിഷയം കേരളത്തിൽ നിന്നും വ്യത്യസ്തമാണ് ദേശീയ തലത്തിൽ. അതുകൊണ്ട് തന്നെ അവിടെ രാഷ്ട്രീയം പറയുമ്പോൾ വളരെ സൂക്ഷിച്ചു വേണം. എന്തായാലും ബീഫിന്റെ രാഷ്ട്രീയം പറയാൻ നിയുക്ത കേന്ദ്രമന്ത്രി മനസിലാക്കി കഴിഞ്ഞു. കേരളത്തിൽ വരുമ്പോൾ ബീഫ് കഴിക്കുന്നത് യാതൊരു കുഴപ്പവുമില്ലെന്ന് പറയുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെല്ലുമ്പോൾ നേരെ മറിച്ച് ബീഫ് വിരുദ്ധത പറയുകയും ചെയ്യേണ്ടതാണ്. അത് വ്യക്തമായി തന്നെ പറയുകയും ചെയ്തു കണ്ണന്താനം.
ഭുവനേശ്വറിൽ എത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ബീഫ് വിഷയത്തിൽ കേരള നിലപാടിന് എതിരായും ബിജെപി നിലപാടിന് അനുകൂലമായും പറഞ്ഞത്. ബീഫ് കഴിക്കണമെന്നുള്ള വിദേശികൾ സ്വന്തം രാജ്യത്തിരുന്ന് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. ബീഫിന്റെ കാര്യത്തിൽ കേരളത്തിലുള്ളവർ ബീഫ് കഴിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ ഒഡീഷയിൽ നടന്ന ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷന്റെ 33 ാമത് വാർഷികത്തിൽ സംസാരിക്കുമ്പോഴായായിരുന്നു അൽഫോൻസ് കണ്ണന്താനം മലക്കം മറിഞ്ഞത്.
കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ ഭാഗമായി അധികാരമേറ്റതിന് തൊട്ടു പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ ജനങ്ങൾ ബീഫ് തിന്നുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ പോലെ തന്നെ ഇറച്ചി തിന്നുന്നവർ തിന്നട്ടെയെന്ന ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ പ്രസ്താവനയെ ഊന്നി പറയുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിദേശികൾ അവരവരുടെ രാജ്യത്തിരുന്ന ഇറച്ചി കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഗോവധ നിരോധനം ഇന്ത്യയുടെ ആതിഥേയ ഭാഗധേയത്വത്തെ കാര്യമായി ബാധിക്കില്ലേ എന്നായിരുന്നു കണ്ണന്താനം നേരിട്ട ചോദ്യം.
മറുപടിക്ക് പിന്നാലെ നേരത്തേ കേരളത്തിൽ നടത്തിയ ബീഫ് തീറ്റയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ അതൊരു കെട്ടുകഥയാണെന്നും അക്കാര്യത്തിൽ തീരുമാനം എടുക്കാൻ താൻ ഭക്ഷ്യമന്ത്രി അല്ലെന്നുമായിരുന്നു അൽഫോൻസിന്റെ മറുപടി. ഇന്ത്യയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിനായി പുതിയ പുതിയ ആശയങ്ങൾ നടപ്പിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ നടപടികൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹൗസിൽ വെച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് വിരുന്നു നൽകിയിരുന്നു. മീൻ വിഭവങ്ങൾ ഒരുക്കിയ വിരുന്നിൽ ബീഫ് വിഭവം ഒഴിവാക്കിയിരുന്നു. ചുരുക്കത്തിൽ ബിജെപി രാഷ്ട്രീയത്തിനൊപ്പം നിൽക്കുമ്പോൾ ബീഫ് രാഷ്ട്രീയത്തിൽ സൂക്ഷ്മമായ നിലപാട് സ്വീകരിക്കണം എന്നതാണ്. ആ രാഷ്ട്രീയത്തിനൊപ്പം തന്നയാണ് കണ്ണന്താനം ചുവടുവെച്ച് തുടങ്ങിയത്.



