സിനിമയോടുള്ള തീവ്ര പ്രണയമാണ് ഉണ്ടായിരുന്ന ഉയർന്ന ജോലി രാജി വച്ച് ടോവിനോയെ സിനിമയിൽ എത്തിക്കാൻ കാരണം തന്നെ. ഈ തീവ്ര പ്രണയം ആണ് ഇന്ന് മലയാള സിനിമയിൽ ടോവിനോ തന്റേതായ ഇടം സൃഷ്ട്ടിക്കാനും കാരണം. മുൻ നിര യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമായി മാറിയ ടോവിനോ ഇപ്പോൾ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.

ഇപ്പോഴിതാ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്ക് വച്ച നടൻ തന്റെ ജീവിത സഖിയെപ്പറ്റിയും കുടുംബ വിശേഷങ്ങളും പങ്ക് വച്ചിരിക്കുകയാണ്. ടോവിനോയ്ക്ക് അന്നും ഇന്നും പ്രണയം തോന്നിട്ടുള്ളത് സിനിമയോടും ഭാര്യ ലീദായോടുമാണ്.തന്റെ ഭാര്യ ലേബർറൂമിൽ കിടക്കുമ്പോൾ താൻ പുറത്തു കാത്തിരുന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രണയാർദ്രമായ നിമിഷമെന്നു ടോവിനോ പറയുന്നു. അന്നവളോടു തനിക്കു വല്ലാത്ത പ്രണയം തോന്നി എന്നും ടോവിനോ വ്യക്തമാക്കി

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ടൊവിനോ തോമസ് ലിദിയയെ സ്വന്തമാക്കിയത്. 2014 ഒക്ടോബർ 25 ന് വിവാഹം നടന്നത്. ടൊവിനോ തോമസും പിയാ ബാജ്‌പേയും താരജോഡികളായെത്തുന്ന ദ്വിഭാഷാ ചിത്രം അഭിയും അനുവും ഉടൻ റിലീസിന് എത്തും. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത്.ധനുഷ് നിർമ്മിക്കുന്ന തരംഗം ആണ് നടന്റെ പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു ചിത്രം.