ളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായി സ്ഥാനം നേടിയെടുത്ത താരമാണ് ടൊവിനോ തോമസ്. വില്ലനായി സിനിമയിൽ എത്തുകയും പിന്നീട് നായിക തിളങ്ങുകയായിരുന്നു താരം. വില്ലൻ എന്ന ലേബലിൽ നിന്ന് മലയാള സിനിമയിലെ ഇമ്രാൻ ഹഷ്മി എന്ന വിശേഷണം ടൊവിനോയ്ക്ക് ചാർത്തപ്പെട്ടത് വളരെ പെട്ടന്നായിരുന്നു. തന്റെ ചിത്രങ്ങളില്ലെല്ലാം ചുംബന സീനുകൾ എത്തിയതായിരുന്നു ഇതിന് കാരണം. ഇപ്പോളിതാ ചുംബനരംഗങ്ങളെ്ക്കുറിച്ചും പിന്നാമ്പുറ വിശേഷങ്ങളും മനോരയ്ക്ക് നല്കിയ അഭിമുഖത്തിൽ വച്ച് ടോവിനോ മനസ് തുറന്നു

25 ഓളം സിനിമയിലഭിനയിച്ച തനിക്ക് രണ്ടോ മൂന്നോ സിനിമയിൽ മാത്രമാണ് ചുംബനരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നത്. എന്നാൽ അതിനെ ഇത്രയ്ക്കും ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.ചുംബനത്തെ പ്രണയത്തിന്റെ പൂർണതയായി കണ്ടാമതി. മറ്റ് സിനിമയിൽ കാണുന്ന ഫൈറ്റ് പോലുള്ള ഒരു ഇമോഷൻ മാത്രമാണിത്. നായകൻ വില്ലനെ ഇടിച്ചിടുമ്പോൾ കൈയടിയോടെ ഏറ്റുവാങ്ങുന്ന പ്രേക്ഷകർ ഒരു നായകൻ നായികയെ ചുംബിക്കുമ്പോൾ കാണാൻ പറ്റാതായി. ഇത് യുവാക്കളെ വഴി തെറ്റിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. ചുംബനം അവരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതൊരു കപട സദാചാരമാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

സിനിമയിലെ പ്രണയരംഗങ്ങളുടെ പൂർണതയ്ക്ക് വേണ്ടിയാണ് ലിപ്ലോക് പോലുള്ള സീനുകളിൽ അഭിനയിക്കുന്നത്. നായകൻ വില്ലനെ കൊല്ലുമ്പോൾ സിനിമ അവസാനിക്കുന്നു. അത് പോലെ ചുംബന രംഗങ്ങളും പ്രണയത്തിന്റെ പൂർത്തീകരണത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകൻ ആക്ഷൻ പറഞ്ഞാൽ ക്യാമറക്ക് മുന്നിൽ മാത്രമെ താൻ ചുംബിക്കാറുള്ളൂവെന്നും ടൊവിനോ പറഞ്ഞു. 'ആകെ മൂന്ന് സിനിമകളിലേ ഞാൻ ഉമ്മ വെച്ചിട്ടുള്ളൂ. ലൊക്കേഷനിൽ നൂറുകണക്കിനാളുകൾ നിൽക്കുന്നുണ്ടാകും. ആക്ഷൻ പറയുമ്പോ ഉമ്മ വെക്കുന്നതാണ്. വലിയ രസമൊന്നുമില്ല.', ടൊവിനോ അടുത്തിടെ ചാനൽ അഭിമുഖത്തിൽ പറഞ്ഞതും ഏറെ ചിരിപടർത്തിയിരു്ന്നു.

നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരാണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തമിഴിൽ ധനുഷ് നായകനാകുന്ന മാരി 2 വിൽ വില്ലനായെത്തുന്നതും ടൊവിനോയാണ്.