ലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടർച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുൽഖർ സൽമാന്റെ കൂടെ എ.ബി.സി.ഡി.യിൽ അഭിനയിച്ചതിന് ശേഷമാണ്. ഏറ്റവും അവസാനം ഇറങ്ങിയ തീവണ്ടിയും മായാദനദിയും വൻ വിജയമാണ് തിയേറ്ററുകളിൽ നിന്നും നേടിയിട്ടുള്ളത്. ഇപ്പോളിതാ ഉർവ്വശിക്കൊപ്പമെത്തിയ എന്റെ ഉമ്മാന്റെ പേരിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഷൂട്ടിങ് വിശേഷങ്ങളും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും പങ്ക് വച്ചിരിക്കുകയാണ് ടോവിനോ. എന്റർടെയ്‌മെന്റ് വെബ്‌സൈറ്റായ മലയാളി ലൈഫിന് നല്കിയ അഭിമുഖത്തിലാണ് നടൻ വിശേഷങ്ങൾ പങ്ക് വച്ചത്.

സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ. കഥ പറഞ്ഞിട്ട് ടൈറ്റിൽ പറഞ്ഞതുകൊണ്ട് ചിത്ത്രതിന്റെ പേരിൽ സംശയം തോന്നിയില്ലെന്നും. ഏറ്റവും ഉത്തമമായ പേരാണ് ചിത്രത്തിന്റെതെന്നും നടൻ പറയുന്നു. കൂടാതെ ഉർവ്വശി, ശാന്തികൃഷ്ണ, സിദ്ദിഖ് തുടങ്ങിയ സീനിയർ അഭിനേതാക്കൾക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചും നടൻ പങ്ക് വച്ചു.

ഉർവ്വശിയും ശാന്തികൃഷ്ണയുമൊന്നും സീനിയർ താരങ്ങളാണ് എന്നുള്ള തോന്നലില്ലാതെയാണ് ലൊക്കേഷനിൽ എത്തിയതെന്നും ഒരു ഡിമാന്റ് പോലും മുന്നോട്ട് വക്കാത്ത ആളാണ് ഉർവ്വശിയെന്ന് നടൻ പറയുന്നു. സിദ്ദിഖ് ഇക്കായുടെ അഭിനയം അനുകരിണിയമാക്കേണ്ട താണെന്നും അഭിനയത്തോടുള്ള പാഷൻ അത്ഭുതപ്പെടുത്തുന്നുവെന്നും നടൻ പറയുന്നു.

തമിഴിൽ നടനെത്തുന്ന പുതിയ ചിത്രം മാരി ടുവിന്റെ വിശേഷങ്ങളും നടൻ പങ്ക് വച്ചു. ധനുഷിനൊപ്പമുള്ള തമിഴിലെ ചുവടുവയ്‌പ്പ് ഏറെ പ്രതീക്ഷ ഉണ്ടാക്കുന്നെുവെന്നും അന്യഭാഷയിലെത്തുമ്പോഴുള്ള വെല്ലുവിളി ഡയലോഗ് അർത്ഥം മനസിലാക്ക പറയുക എന്നുള്ളത് മാത്രമാണെന്നും നടൻ പറഞ്ഞു. വെറുതേ വന്ന് തല്ലുകൊള്ളുന്ന വില്ലൻ വേഷമല്ല മാരി ടുവിലേതെന്നും നടൻ പറയുന്നു.