'എന്നു നിന്റെ മൊയ്തീൻ' സിനിമയോടെ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച നടൻ ടോവിനോ സന്തോഷത്തിലാണ്. മൊയ്തീനിലെ അപ്പുവേട്ടൻ എന്ന കഥാപാത്രത്തിന് ശേഷം ചാർലിയിലും, സ്‌റ്റൈലിലും തിളങ്ങിയ ടോവിനോക്ക്‌ സിനിമയിൽ തിരക്കേറുന്ന താരം വ്യക്തി ജീവിതത്തിലും സന്തോഷത്തിലാണ്.

താനൊരു അച്ഛനായ കാര്യം ഫേസ്‌ബുക്കിലൂടെയാണ് നടൻ പങ്ക് വച്ചത്. ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും പെൺകുഞ്ഞാണ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ടോവിനോ പറഞ്ഞു

2014 ഒക്ടോബർ 25 നാണ് ടൊവിനോ തോമസിന്റെയും ലിഥിയയുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ടൊവിനോ തോമസിന് കരിയർ ബ്രേക്ക് നൽകിയത് എന്ന് നിന്റെ മൊയ്തിനിലെ അപ്പുവേട്ടൻ എന്ന കഥാപാത്രമാണ്. ഇപ്പോൾ സ്‌റ്റൈൽ എന്ന ചിത്രം റിലീസായി. ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ച വില്ലൻ വേഷത്തിന് ഏറെ പ്രശംസയും ലഭിച്ചു. ഫഹദിനൊപ്പമുള്ള മൺസൂൺ മാംഗോസാണ് വരാനിരിക്കുന്ന ചിത്രം.