- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിങ്ങൾ കളിപ്പാട്ടങ്ങളുണ്ടാക്കുമോ?; വെറുതെയല്ല നിങ്ങളെ തേടി എത്തുക 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ; അവസരമൊരുക്കി കേന്ദ്ര സർക്കാർ; ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: മികച്ച കളിപ്പാട്ടങ്ങളുണ്ടാക്കാൻ കഴിവും താത്പര്യവുമുള്ളവരാണോ നിങ്ങൾ. എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. കേന്ദ്രസർക്കാരാണ് ഈ വലിയൊരു അവസരം തുറന്നു വയ്ക്കുന്നത്.കേന്ദ്ര സർക്കാർ ഒരുക്കുന്ന ടോയ്ക്കത്തോൺ 2021ൽ നിങ്ങൾക്കും പങ്കാളികളാകാം. ഇന്ത്യൻ സംസ്കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് നിർമ്മിക്കേണ്ടത്.
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ മൂന്ന് ട്രാക്കുകളായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ത്യൻ സംസ്കാരം, ചരിത്രം, സാമൂഹി ക - മാനുഷിക മൂല്യങ്ങൾ, പരിസ്ഥിതി, ഭിന്നശേഷിക്കാർ തുടങ്ങി ഒൻപതോളം വിഷയങ്ങളെ അ ടിസ്ഥാനപ്പെടുത്തിയാണ് ടോയ്ക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതോ നൂതന മോ ആയ ആശയങ്ങളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കാം. വിജയികൾക്ക് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാകും ലഭിക്കുക.
വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ഈ മത്സരത്തിൽ പങ്കാളികളാക്കണമെന്ന് സർവകലാശ കളോടും വൈസ് ചാൻസിലർമാരോടും യുജിസിയും ആവശ്യപ്പെട്ടിട്ടുണ്ട്. toycathon.mic.gov.in ന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് മത്സരത്തിന് അപേക്ഷിക്കേണ്ടത്. ഈ മാസം 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.