- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപി ചന്ദ്രശേഖരന്റെ കൊലയാളികൾക്ക് പിണറായി സർക്കാർ വക സുഖചികിത്സ! കൊടും കുറ്റവാളികളായ കെ.സി രാമചന്ദ്രനും ടി.കെ രജീഷും ചട്ടങ്ങൾ കാറ്റിൽപ്പറത്തി ആയുർവേദ ആശുപത്രിയിൽ ഉഴിച്ചിലും പിഴിച്ചിലും നടത്തി പരമസുഖത്തിൽ; ചികിത്സക്കിടെ പ്രതികളിൽ ചിലർ നാട്ടിൽ പോയതായും റിപ്പോർട്ടുകൾ; കസ്റ്റഡിയിൽ തല്ലിക്കൊന്ന അനുജന് വേണ്ടി നീതിതേടി ശ്രീജിത്ത് പട്ടിണി സമരം നടത്തുമ്പോൾ ഭരണത്തിൽ പിടിപാടുള്ള 'പ്രമുഖർ' കേരളത്തിൽ വിലസുന്നത് ഇങ്ങനെ
കണ്ണൂർ: കൊലയാളികൾ ആണെങ്കിൽ ഇങ്ങനെ വേണം..! ഉന്നതങ്ങളിൽ പിടിവേണം, അങ്ങനെയുണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടേ കാര്യമില്ല. ജയിലിൽ കഴിയുകയാണെങ്കിലും അടിച്ചുപൊളിച്ച സുഖജീവിതം നയിക്കാം. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് സർക്കാർ ആശുപത്രിയിൽ സുഖചികിത്സ. കണ്ണൂർ ആയുർവേദ ആശുപത്രിയിലാണ് കൊടും കുറ്റവാളികൾക്കുവരെ ചട്ടങ്ങൾ കാറ്റിൽപറത്തി ഉഴിച്ചിലും പിഴിച്ചിലും നടത്തി ചികിൽസിക്കാനുള്ള സൗകര്യം ഒരുക്കിയത്. ചികിത്സക്കിടെ ചിലർ നാട്ടിൽ പോയതായും റിപ്പോർട്ടുകൾ ഉണ്ട്. കസ്റ്റഡിയിൽ തല്ലിക്കൊന്ന അനുജന് വേണ്ടി നീതിതേടി പ്രമുഖനല്ലാത്ത ശ്രീജിത്ത് പട്ടിണി സമരം നടത്തുമ്പോൾ ഭരണത്തിൽ പിടിപാടുള്ള 'പ്രമുഖർ' കേരളത്തിൽ ജയിലിലും വിലസുന്നതെന്നതാണ് ഞെട്ടിക്കുന്നത്. ഉന്നത രാഷ്ട്രീയക്കാർ നേരിട്ട് പിന്തുണക്കുന്ന ഇവർ തടവറയെ സുഖവാസ കേന്ദ്രമാക്കി മാറ്റിയിരിക്കയാണ്. യാതൊരു ജോലിയും ചെയ്യാതെ തങ്ങൾക്ക് തോന്നുന്ന വിധത്തിൽ എല്ലാം ചെയ്ത് രാജാക്കന്മാരെ പോലെ ജയിലിൽ വിലസുകയാണ് ഇക്കൂട്ടർ. കണ്
കണ്ണൂർ: കൊലയാളികൾ ആണെങ്കിൽ ഇങ്ങനെ വേണം..! ഉന്നതങ്ങളിൽ പിടിവേണം, അങ്ങനെയുണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടേ കാര്യമില്ല. ജയിലിൽ കഴിയുകയാണെങ്കിലും അടിച്ചുപൊളിച്ച സുഖജീവിതം നയിക്കാം. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് സർക്കാർ ആശുപത്രിയിൽ സുഖചികിത്സ. കണ്ണൂർ ആയുർവേദ ആശുപത്രിയിലാണ് കൊടും കുറ്റവാളികൾക്കുവരെ ചട്ടങ്ങൾ കാറ്റിൽപറത്തി ഉഴിച്ചിലും പിഴിച്ചിലും നടത്തി ചികിൽസിക്കാനുള്ള സൗകര്യം ഒരുക്കിയത്. ചികിത്സക്കിടെ ചിലർ നാട്ടിൽ പോയതായും റിപ്പോർട്ടുകൾ ഉണ്ട്. കസ്റ്റഡിയിൽ തല്ലിക്കൊന്ന അനുജന് വേണ്ടി നീതിതേടി പ്രമുഖനല്ലാത്ത ശ്രീജിത്ത് പട്ടിണി സമരം നടത്തുമ്പോൾ ഭരണത്തിൽ പിടിപാടുള്ള 'പ്രമുഖർ' കേരളത്തിൽ ജയിലിലും വിലസുന്നതെന്നതാണ് ഞെട്ടിക്കുന്നത്.
ഉന്നത രാഷ്ട്രീയക്കാർ നേരിട്ട് പിന്തുണക്കുന്ന ഇവർ തടവറയെ സുഖവാസ കേന്ദ്രമാക്കി മാറ്റിയിരിക്കയാണ്. യാതൊരു ജോലിയും ചെയ്യാതെ തങ്ങൾക്ക് തോന്നുന്ന വിധത്തിൽ എല്ലാം ചെയ്ത് രാജാക്കന്മാരെ പോലെ ജയിലിൽ വിലസുകയാണ് ഇക്കൂട്ടർ. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്ന കെ.സി രാമചന്ദ്രനും ടി.കെ രജീഷും ചികിത്സ തേടി. ഒക്ടോബർ 11 മുതൽ നവംബർ 25 വരെ 45 ദിവസമാണ് രജീഷ് ചികിത്സയിൽ കഴിഞ്ഞത്.കതിരൂർ മനോജ് വധക്കേസ് പ്രതികളും ചികിത്സ നടത്തിയവരിൽ ഉൾപ്പെടുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെ മൂന്നു മാസക്കാലത്തായിരുന്നു ചികിത്സ. ചികിത്സയ്ക്കിടയിൽ പ്രതികളിൽ ചിലർ നാട്ടിൽ പോയതായും സൂചനയുണ്ട്. ടിപി കേസിലെ പ്രതിയും മുൻ സിപിഎം നേതാവുമായ കെ സി രാമചന്ദ്രൻ ഇപ്പോഴും ചികിത്സ തുടരുകയാണ്. സിനിലും ചികിത്സ തുടരുന്നുണ്ട്. ആശുപത്രിയിലെ 211 ാം നമ്പർ മുറിയിലാണ് രാമചന്ദ്രൻ കഴിയുന്നത്.
പ്രതികൾക്ക് ചികിത്സ ആവശ്യമെങ്കിൽ പൊലീസ് സുരക്ഷയുള്ള സെല്ലുകൾ ആശുപത്രിയിൽ വേണം എന്നാണ് ചട്ടം. ഇതെല്ലാം മറികടന്നായിരുന്നു സുഖചികിത്സ. കെ സി രാമചന്ദ്രന്റെ മുറിയിൽ ആർക്കും എപ്പോഴും കയറി ചെല്ലാം. തൃശൂരിലെ സുരേഷ് ബാബു കൊലക്കേസ് പ്രതി ബാലാജിയും ഇവിടെ ചികിത്സ നടത്തി. 29 ദിവസമാണ് ബാലാജി ചികിത്സ നടത്തിയത്.
നേരത്തെ ടിപി ചന്ദ്രശേഖരന്റെ കൊലയാളി ഷാഫിക്ക് വിവാഹത്തിന് പരോൾ അനുവദിച്ചതും ചട്ടങ്ങൽ ലംഘിച്ചായിരുന്നു. ജയിൽ ഉപദേശക സമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെ. ഉന്നത ഇടപെടൽ കൊണ്ടാ ഇയാൾക്ക് ജാമ്യം ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഷാഫിക്ക് പരോൾ അനുവദിക്കേണ്ടതില്ല എന്ന ജയിൽ ഉപദേശക സമിതിയുടെ തീരുമാനം മറികടന്ന് ജയിൽ എ.ഡി.ജി.പി നേരിട്ടാണ് പരോൾ അനുവദിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ സിപിഎമ്മം നേരിട്ടു ഇടപെട്ടു എന്നാണ് പുറത്തുവരുന്ന സൂചന.
വിവാഹാവശ്യത്തിന് പരോൾ അനുവദിക്കാനാവില്ല എന്നിരിക്കെ ശിക്ഷാകാലത്തെ നിശ്ചിത കാലയളവിനുശേഷം അനുവദിക്കാവുന്ന സാധാരണ പരോൾ ആയി 15 ദിവസത്തേക്കാണ് ഷാഫിക്ക് പരോൾ അനുവദിച്ചത്. ഷാഫിയുടേതടക്കമുള്ളവരുടെ പരോൾ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുസർക്കാർ അധികാരം ഏറ്റശേഷം ജനുവരി ആറിന് ജയിൽ ഉപദേശക സമിതിയുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ 80 ഓളം പരോൾ അപേക്ഷകളാണ് വന്നത്. ജയിലിലെ മൊബൈൽ ഫോൺ ഉപയോഗം, തടവുകാരുടെ ഭരണം, ജീവനക്കാർക്ക് നേരെയുള്ള ഭീഷണി, ലഹരി ഉപയോഗം തുടങ്ങി നിരവധി പരാതികളും കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഷാഫിക്ക് പരോൾ അനുവദിക്കാനാവില്ല എന്ന നിഗമനത്തിലാണ് ജയിൽ ഉപദേശ സമിതി എത്തിയത്.
ടി.പി.ചന്ദ്രശേഖരൻ വധത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തനെ ഇക്കുറിയും ഏരിയാകമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തെതും വാർത്തയായിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പങ്കില്ലെന്ന് ആവർത്തിക്കുന്ന സിപിഎം കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ അംഗീകരിക്കുകയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരുന്നു. ഭരണസംവിധാനം ഉപയോഗിച്ച് അനധികൃതമായി പരോളിലിറങ്ങുന്ന കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ ചട്ടം ലംഘിച്ച് പങ്കെടുത്തത് വിവാദമായിരുന്നു.
കതിരൂർ മനോജ് വധക്കേസിലെ പ്രതി പ്രഭാകരൻ നവംബർ 23 മുതൽ ഡിസംബർ 13 വരെയാണ് ചികിത്സ നടത്തിയത്. ടി. പി കേസ് പ്രതികൾക്ക് മാനദണ്ഡം ലംഘിച്ച് പരോൾ അനുവദിച്ച വിവാദത്തിന് പിന്നാലെയാണ് സുഖചികിത്സയുടെ വിവരങ്ങളും പുറത്തുവരുന്നത്. സുഖചികിത്സ തേടിയവരുടെ പട്ടികയിൽ കതിരൂർ മനോജ് വധക്കേസ് പ്രതികളായ ജിജേഷും റിജുവും സിനിലും ഉൾപ്പെടുന്നു. റിജു ഡിസംബർ 25 മുതൽ ജനുവരി 12 വരെ ചികിൽസയിൽ കഴിഞ്ഞു. ബാലാജി നവംബർ ഒമ്പത് മുതൽ 29 ദിവസം.
പ്രതികളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചികിത്സ നടത്താമെങ്കിലും രോഗം മറയാക്കി സുഖചികിത്സയാണ് നടന്നതെന്നാണ് ഉയരുന്ന ആരോപണം.ജയിൽ സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് ചികിത്സ എന്നാണ് ആശുപത്രി രേഖയിലുള്ളത്.
ഇവരുടെ ജയിലിലെ തോന്നിവാസത്തിന്റെ വാർത്തകൾ എത്രതന്നെ പുറത്തുവന്നിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചിരിക്കയാണ് ഉദ്യോഗസ്ഥർ. ഇതിന് കാരണം ജീവനിൽ പേടിയുണ്ട് എന്നതു തന്നെയാണ്. പൂജപ്പുരയെന്നോ വിയ്യൂരെന്ന് വ്യത്യാസമില്ലാതെയാണ് ടിപിയുടെ ഘാതകർ ജയിലുകളിൽ വിലസുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽകഴിയുന്ന ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതി അസിസ്റ്റന്റ് പ്രിസൺ ഓഫിസറെ കഴുത്തിന് പിടിച്ചു തള്ളിയിട്ടും ജയിൽ അധികതർ മിണ്ടാതെ മൗനം പാലിക്കുകയാണ് ചെയ്തത്. പിന്നീടു കൂട്ടുപ്രതികൾക്കൊപ്പം സംഘം ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോലി തെറിപ്പിക്കുമെന്ന് പോലു പറഞ്ഞായിരുന്നു ഭീഷണി.
ഇടതു സർക്കാർ വന്നശേഷം ടിപി കേസിലെ പ്രതികൾക്കു പ്രത്യേക സുഖസൗകര്യങ്ങളാണു ജയിലിൽ നൽകുന്നതെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റശ്രമം.നേരത്തേ ജയിൽ ആശുപത്രിയിൽ രോഗമില്ലാത്ത 'സുഖചികിൽസയിലായിരുന്നു' ടിപി കേസ് പ്രതികൾ. പിന്നീട് ഇവരെ പാർപ്പിച്ചിരുന്ന ബ്ളോക്കിൽനിന്നു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഇവർ അതുപയോഗിച്ചു നിരന്തരം പുറത്തേക്കു വിളിച്ചതായും കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ വിചാരണത്തടവുകാരെ പാർപ്പിക്കുന്ന പ്രത്യേക സെല്ലിലേക്ക് ഇവരെ മാറ്റിയിരുന്നു.