- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതിൽ കെട്ടാൻ വരുന്നവർ രണ്ട് ഇഷ്ടിക കൂടുതൽ കൊണ്ട് വന്നാൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാമായിരുന്നു; മതിൽ കെട്ടുമ്പോൾ സംഭവിക്കുന്നത് മനുഷ്യർ അകലുന്നത്; ദുരിതാശ്വാസ നിധിയിൽ പണം നൽകിയ ശേഷം തോന്നിയത് ഈ സർക്കാരിന് അതിനുള്ള യോഗ്യത ഇല്ലെന്ന്; സർക്കാരിലും ഭേദം സേവാഭാരതിയുടെ പ്രവർത്തനങ്ങൾ; വനിത മതിലിനേയും പിണറായി സർക്കാരിനേയും പരിഹസിച്ച് ടിപി സെൻകുമാർ
തൃശൂർ: സംസ്ഥാന സർക്കാർ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിത മതിലിനെതിരെ ടിപി സെൻകുമാർ രംഗത്ത്. സർക്കാർ പരിപാടിയെ രൂക്ഷമായി പരിഹസിച്ചാണ് അദ്ദേഹം രംഗത്ത് എത്തിയത്. മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ വെച്ചു നൽകാമായിരുന്നെന്ന് സെൻ കുമാർ പറഞ്ഞു. മതിലുകൾ മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ.മനുഷ്യരിലെ മനസ്സിലെ മതിലുകൾ തകർത്തെറിഞ്ഞാണ് നവോത്ഥാന നായകർ നവോത്ഥാനം സാധ്യമാക്കിയത് .താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.പിന്നെയാണ് ആലോചിച്ചത് അതിന് യോഗ്യമായ സർക്കാറല്ലല്ലോ കേരളത്തിലേതെന്ന് .സേവാ ഭായാതിയുടെ പുനരധിവാസ പ്രവർത്തനങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ വേണ്ടി മാത്രം ഒരു മന്ത്രിയുണ്ട്. എന്നാൽ പ്രളയബാധിതരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ആരുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചെറുതുരുത്തി പള്ളത്ത് സേവാഭാരതിയുടെ പ്രളയബാധിതർക്കൾക്കുള്ള ഭൂ
തൃശൂർ: സംസ്ഥാന സർക്കാർ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിത മതിലിനെതിരെ ടിപി സെൻകുമാർ രംഗത്ത്. സർക്കാർ പരിപാടിയെ രൂക്ഷമായി പരിഹസിച്ചാണ് അദ്ദേഹം രംഗത്ത് എത്തിയത്. മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ വെച്ചു നൽകാമായിരുന്നെന്ന് സെൻ കുമാർ പറഞ്ഞു.
മതിലുകൾ മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ.മനുഷ്യരിലെ മനസ്സിലെ മതിലുകൾ തകർത്തെറിഞ്ഞാണ് നവോത്ഥാന നായകർ നവോത്ഥാനം സാധ്യമാക്കിയത് .താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.പിന്നെയാണ് ആലോചിച്ചത് അതിന് യോഗ്യമായ സർക്കാറല്ലല്ലോ കേരളത്തിലേതെന്ന് .സേവാ ഭായാതിയുടെ പുനരധിവാസ പ്രവർത്തനങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ വേണ്ടി മാത്രം ഒരു മന്ത്രിയുണ്ട്. എന്നാൽ പ്രളയബാധിതരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ആരുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചെറുതുരുത്തി പള്ളത്ത് സേവാഭാരതിയുടെ പ്രളയബാധിതർക്കൾക്കുള്ള ഭൂമി സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാർ സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുയും സംസ്ഥാന സർ്കകാരിനെതിരെ രാഷ്ട്രീയ സ്വഭാവമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിലൂടെ സെൻകുമാർ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന അഭ്യൂഹവും ശക്തമാവുകയാണ്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ ടിപി സെൻകുമാർ അദ്ദേഹത്തെ സന്ദർശിക്കുകയം തുടർന്ന് വൈകാതെ തന്നെ അദ്ദേഹം പാർട്ടിയിൽ ചേരുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി കൊണ്ടിരിക്കേയാണ് ഇപ്പോൾ സർക്കാരിനെതിരെ ഇത്തരത്തിൽ രാഷ്ട്രീയമായ ഒരു ആരോപണം തന്നെ സെൻകുമാർ ഉന്നയിച്ചിരിക്കുന്നത്. കെ സുരേനന്ദ്രനെതിരായ പൊലീസ് നടപടിയെ വിമർശിച്ച് നേരത്തെ സെൻകുമാർ രംഗത്ത് എത്തിയിരുന്നു. സുരേന്ദ്രന്റെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു സെൻകുമാർ അഭിപ്രായപ്പെടത്.
മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും വെല്ലുവിളിച്ച് പൊലീസ് മേധാവിസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയ സെൻകുമാർ താരപരിവേഷത്തോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്. ജനപക്ഷത്ത് നിന്ന് കാര്യങ്ങൾ അവതരിപ്പിക്കുകയും തുറന്നു പറച്ചിലുകൾ നടത്തുകയും ചെയ്യുന്ന സെൻകുമാർ മലയാളി മനസിൽ സജീവ ചർച്ചാ വിഷയവുമാണ്. ഇതിനിടെ രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ സൂചനകളും ചില അഭിമുഖങ്ങളിൽ സെൻകുമാർ നൽകി. ഇതോടെകോൺഗ്രസ്-ബിജെപിയും നേതാക്കൾ സെൻകുമാറിനെ ലക്ഷ്യമിട്ടുള്ള ചരടുവലികൾ അണിയറയിൽ തുടങ്ങുകയും ചെയ്തു.
ഇതിനിടെയാണ് തീവ്രവാദത്തെ സംബന്ധിച്ച് സംഘപരിവാറിന് അനുകൂലമായുമുള്ള പരാമർശം സെൻകുമാറിൽ നിന്നുണ്ടായത്. ഇതിനു പിന്നാലെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ സെൻകുമാർ പങ്കെടുത്ത് തുടങ്ങുന്നതും. ഡിജിപിയായി വിരമിച്ച ശേഷം നിരവധി സംഘപരിവാർ വേദികളിൽ എത്തി. പിന്നീട് നടത്തിയ പ്രസ്താവനകൾ ഉൾപ്പടെ ബിജെപി നേതാവിനെപ്പോലെ തന്നെയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം സെൻകുമാറിന് കൈകൊടുക്കാൻ തയാറാകുന്നത്. ഈഴവ സമുദായത്തിന് ഏറെ പ്രമുഖ്യമുള്ള ആറ്റിങ്ങൽ മണ്ഡലത്തിൽ അതേസമുദായത്തിൽ നിന്നുള്ള സെൻകുമാറിനെ സ്ഥാനാർത്ഥിയാക്കിയുള്ള പരീക്ഷണത്തിനാകും ബിജെപി ശ്രമിക്കുക. നിലവിലെ സാഹചര്യത്തിൽ എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് ആറ്റിങ്ങൽ മണ്ഡലത്തിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാൽ വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധം പുലർത്തുന്ന സെൻകുമാറിനെ സ്ഥാനാർത്ഥിയായി ഇറക്കുന്നതോടെ ബിഡിജെഎസ് പിൻവാങ്ങുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സെൻകുമാറിന് ആത്മബന്ധമുണ്ടെങ്കിലും നിലവിലെ തുറന്നു പറച്ചിലുകൾ കോൺഗ്രസിന് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് കെപിസിസി. ഈ സാഹചര്യത്തിൽ സെൻകുമാറിന് പിന്നാലെ പോകേണ്ടതില്ലെന്ന പൊതുവികാരമാണ് പാർട്ടിയിലുള്ളത്. കോൺഗ്രസിന്റെ ഈ പിന്മാറ്റവും സെൻകുമാറിനെ സ്വന്തമാക്കാൻ ബിജെപി നേതൃത്വത്തിന് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. .നിയമസഭയിൽ സെൻകുമാറുമായി ബന്ധപ്പെട്ട ചർച്ച നടക്കുമ്‌ബോൾ സെൻകുമാർ ഇപ്പോൾ നിങ്ങളുടെ പക്ഷത്ത് അല്ലെന്നും ബിജെപിക്കൊപ്പമാണെന്നും സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.