- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ദിലീപിന് ക്ലീൻ ചിറ്റ് കൊടുത്തില്ല; അച്ചടിച്ചു വന്നത് ഒരു ഭാഗം മാത്രം; മറുഭാഗം നൽകാത്തത് തെറ്റിദ്ധാരണയുമുണ്ടാക്കി; പറഞ്ഞത് ഞാൻ പരിശോധിക്കുമ്പോൾ കോടതിയിൽ കൊടുക്കാനുള്ള തെളിവില്ലെന്നും; സംശയങ്ങളിൽ വേണ്ടത് സുതാര്യമായ അന്വേഷണവും; മലയാളം വാരികയിൽ അടിച്ചുവന്ന അഭിമുഖത്തെ തള്ളി സെൻകുമാർ
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ താൻ ദിലീപിന് ക്ലീൻ ചിറ്റ് കൊടുത്തില്ലെന്ന് മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ. അന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ അഭിമുഖമെന്ന പേരിൽ അച്ചടിച്ചു വന്നത് ഒരു ഭാഗം മാത്രം. മറുഭാഗം നൽകാത്തത് തെറ്റിധാരണയുമുണ്ടാക്കി. പറഞ്ഞത് ഞാൻ പരിശോധിക്കുമ്പോൾ കോടതിയിൽ കൊടുക്കാൻ പോന്ന തെളിവില്ലെന്നു മാത്രമാണ് അല്ലാതെ ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു. സംശയങ്ങളിൽ വേണ്ടത് സുതാര്യമായ അന്വേഷണമാണെന്നും സെൻകുമാർ പറഞ്ഞു. മഇതിനിടെ സെൻകുമാറിന്റെ വിമർശനങ്ങളെ തള്ളി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും രംഗത്തെത്തി. എ.ഡി.ജി.പി സന്ധ്യയ്ക്ക് നൽകിയ കത്തിലാണ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ബഹ്റ പ്രശംസിച്ചിരിക്കുന്നത്. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി കരുതുന്നു. ശരിയായ ദിശയിലാണ് അന്വേഷണം പോകുന്നത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബഹ്റ കത്തിൽ പറയുന്നു. ഇതുവരെയുള്ള പോക്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ താൻ ദിലീപിന് ക്ലീൻ ചിറ്റ് കൊടുത്തില്ലെന്ന് മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ. അന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ അഭിമുഖമെന്ന പേരിൽ അച്ചടിച്ചു വന്നത് ഒരു ഭാഗം മാത്രം. മറുഭാഗം നൽകാത്തത് തെറ്റിധാരണയുമുണ്ടാക്കി. പറഞ്ഞത് ഞാൻ പരിശോധിക്കുമ്പോൾ കോടതിയിൽ കൊടുക്കാൻ പോന്ന തെളിവില്ലെന്നു മാത്രമാണ് അല്ലാതെ ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു.
സംശയങ്ങളിൽ വേണ്ടത് സുതാര്യമായ അന്വേഷണമാണെന്നും സെൻകുമാർ പറഞ്ഞു. മഇതിനിടെ സെൻകുമാറിന്റെ വിമർശനങ്ങളെ തള്ളി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും രംഗത്തെത്തി. എ.ഡി.ജി.പി സന്ധ്യയ്ക്ക് നൽകിയ കത്തിലാണ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ബഹ്റ പ്രശംസിച്ചിരിക്കുന്നത്.
അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി കരുതുന്നു. ശരിയായ ദിശയിലാണ് അന്വേഷണം പോകുന്നത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബഹ്റ കത്തിൽ പറയുന്നു. ഇതുവരെയുള്ള പോക്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബഹ്റ നൽകിയ കത്തിൽ വ്യക്തമാക്കി.