- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
മമ്മൂട്ടിയുടെ ആശുപത്രിയിൽ 220 കോടിയുടെ അമേരിക്കൻ നിക്ഷേപം; പുതിയ നിക്ഷേപം വരുന്നത് മൂന്ന് വർഷം മുമ്പ് 100 കോടി നിക്ഷേപിച്ചതിന് പിന്നാലെ
കൊച്ചി : നടൻ മമ്മൂട്ടിയുടെ കുടുംബ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ മദർഹുഡ് ഹോസ്പിറ്റൽസിലേക്ക് ആഗോള നിക്ഷേപം. യുഎസ്എ ആസ്ഥാനമായ ടിപിജി ഗ്രോത് 3.3 കോടി ഡോളറിന്റെ (ഏകദേശം 220 കോടി രൂപ) നിക്ഷേപമാണു നടത്തുന്നത്. മദർഹുഡ് ഹോസ്പിറ്റൽസിന്റെ മാതൃസ്ഥാപനമായ റിയ ഹെൽത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളാണു ടിപിജി വാങ്ങുന്നത്. പ്രശസ്ത കാർഡിയോ തൊറാസിക് സർജനും മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ഭർത്താവുമായ ഡോ.മുഹമ്മദ് റിഹാൻ സെയ്ദ് ചെയർമാനായ മദർഹുഡ് ഹോസ്പിറ്റൽസ് മാതൃശിശു പരിപാലന മേഖലയിൽ അറിയപ്പെടുന്ന സ്ഥാപനമാണ്. മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും കുടുംബ സംരംഭത്തിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്. കഴിഞ്ഞ വർഷം ആശുപത്രിയുടെ ആധുനിക വൽക്കരണത്തിനായി 100 കോടി രൂപ മുടക്കിയിരുന്നു. അതിന് പിന്നാലെയാണ് 220 കോടിയുടെ അമേരിക്കൻ നിക്ഷേപമെത്തുന്നത്. ബെംഗളൂരുവിൽ മൂന്നും ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോ ആശുപത്രികളുമാണു മദർഹുഡ് ശൃംഖലയിലുള്ളത്. കേരളത്തിലേക്കും ഈ ആശുപത്രി ശൃംഖലയെ വളർത്താനാണ് തീരുമാനം. ബംഗലുരുവിലായിരുന്നു ആദ
കൊച്ചി : നടൻ മമ്മൂട്ടിയുടെ കുടുംബ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ മദർഹുഡ് ഹോസ്പിറ്റൽസിലേക്ക് ആഗോള നിക്ഷേപം. യുഎസ്എ ആസ്ഥാനമായ ടിപിജി ഗ്രോത് 3.3 കോടി ഡോളറിന്റെ (ഏകദേശം 220 കോടി രൂപ) നിക്ഷേപമാണു നടത്തുന്നത്. മദർഹുഡ് ഹോസ്പിറ്റൽസിന്റെ മാതൃസ്ഥാപനമായ റിയ ഹെൽത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളാണു ടിപിജി വാങ്ങുന്നത്.
പ്രശസ്ത കാർഡിയോ തൊറാസിക് സർജനും മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ഭർത്താവുമായ ഡോ.മുഹമ്മദ് റിഹാൻ സെയ്ദ് ചെയർമാനായ മദർഹുഡ് ഹോസ്പിറ്റൽസ് മാതൃശിശു പരിപാലന മേഖലയിൽ അറിയപ്പെടുന്ന സ്ഥാപനമാണ്. മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും കുടുംബ സംരംഭത്തിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്. കഴിഞ്ഞ വർഷം ആശുപത്രിയുടെ ആധുനിക വൽക്കരണത്തിനായി 100 കോടി രൂപ മുടക്കിയിരുന്നു. അതിന് പിന്നാലെയാണ് 220 കോടിയുടെ അമേരിക്കൻ നിക്ഷേപമെത്തുന്നത്. ബെംഗളൂരുവിൽ മൂന്നും ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോ ആശുപത്രികളുമാണു മദർഹുഡ് ശൃംഖലയിലുള്ളത്.
കേരളത്തിലേക്കും ഈ ആശുപത്രി ശൃംഖലയെ വളർത്താനാണ് തീരുമാനം. ബംഗലുരുവിലായിരുന്നു ആദ്യ മദർഹുഡ് ഹോസ്പിറ്റൽ. അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ആശുപത്രിയുടെ രക്ഷാധികാരിയാണ് മമ്മൂട്ടി. ബാംഗ്ലൂരിൽ ഇന്ദിരാനഗറിന് സമീപം സിഎംഎച്ച് റോഡിലാണ് ആധുനിക സൗകര്യങ്ങളോടെ മദർഹുഡ് ഹോസ്പിറ്റൽ തുടങ്ങിയത്. ഉദ്യാന നഗരിയിലെ മികച്ചൊരു പ്രസവാശുപത്രിയായി മദർഹുഡിനെ മാറ്റാനുള്ള ശ്രമം വിജയിച്ചു. അധികം വൈകാതെ ഇന്ത്യയൊട്ടാകെ ശൃംഖലകളുള്ള ആശുപത്രിയായി മദർഹുഡ് വളരുമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ.
മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ഭർത്താവാണ് ഡോ. മുഹമ്മദ് റെയ്ഹാൻ. സുറുമിയാണ് ആശുപത്രിയുടെ സിഇഒ. ഗർഭസ്ഥശിശു സംരക്ഷണ മേഖലയിൽ രാജ്യത്ത് വലിയ സാധ്യതകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്. മരുമകനു പുറമേ മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ എന്നിവരും ആശുപത്രിയുടെ ഡയറക്ടർ ബോർഡിലുണ്ട്. മമ്മൂട്ടിയുടെ കുടുംബം നേതൃത്വം നല്കുന്ന റിയ ഹെൽത്ത്‌കെയറിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.