- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീകൾക്കു റേഷൻ കാർഡ് നല്കണം: ടിആർഎ
ആലപ്പുഴ: കേരളത്തിലെ ക്രിസ്ത്യൻ കന്യാസ്ത്രീ മഠങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾക്കു റേഷൻ കാർഡും റേഷൻ വിഹിതവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നു സർക്കാരിനോട് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾക്കു റേഷൻ കാർഡ് നല്കുന്നതു സംബന്ധിച്ചു നിലവിൽ തീരുമാനം ആകാത്തതിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രിക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രിക്കും ഇതുസംബന്ധിച്ചു പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ നിവേദനം അയച്ചു. ഇന്ത്യൻ പൗരന്മാർക്ക് എല്ലാം വിവേചനം കൂടാതെ റേഷൻ ലഭ്യമാക്കേണ്ടതുണ്ട്. മഠത്തിലെ അംഗങ്ങൾക്കു മൊത്തമായി പെർമിറ്റ് നല്കാനായില്ലെങ്കിൽ വ്യക്തിപരമായ കാർഡുകൾ ഉടനെ വിതരണം ചെയ്യണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.
Next Story