- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വാഹനാപകടങ്ങൾ കുറഞ്ഞു; അപകടമരണ നിരക്കിലും കുറവ്
മസ്‌ക്കറ്റ്: ഒമാനിൽ വാഹനാപകടങ്ങൾ 15 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്. അപകടങ്ങളിൽ കുറവു നേരിട്ടതോടെ അപകടമരണനിരക്കിലും കുറവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) വ്യക്തമാക്കി. അപകടങ്ങളെ തുടർന്നുണ്ടാകുന്ന മരണനിരക്കിൽ 14.5 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ പരിക്കുകളുടെ കാര്യത്തിലും 6
മസ്‌ക്കറ്റ്: ഒമാനിൽ വാഹനാപകടങ്ങൾ 15 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്. അപകടങ്ങളിൽ കുറവു നേരിട്ടതോടെ അപകടമരണനിരക്കിലും കുറവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) വ്യക്തമാക്കി. അപകടങ്ങളെ തുടർന്നുണ്ടാകുന്ന മരണനിരക്കിൽ 14.5 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ പരിക്കുകളുടെ കാര്യത്തിലും 68.7 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജനുവരി അവസാനത്തോടെ എടുത്ത കണക്കനുസരിച്ച് രാജ്യത്ത് 483 അപകടങ്ങളാണ് നടന്നിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 568 ആയിരുന്നു. ഇതേ കാലയളവിൽ 59 അപകടമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷം ഇത് 69 ആയിരുന്നു. ഇതിൽ 39 പേരും സ്വദേശികളാണ്. 2015 ജനുവരി മാസം ഒമാനിലെ റോഡപകടങ്ങളിൽ 20 പ്രവാസികളുടെ ജീവനാണ് പൊലിഞ്ഞത്. ഇതിൽ 13 പുരുഷന്മാരും ഏഴു സ്ത്രീകളും ഉൾപ്പെടുന്നു.
ജനുവരി മാസം വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 278 ആണ്. ഇതിൽ 207 പേർ ഒമാനികളും 71 പേർ വിദേശികളുമാണ്.