ന്യൂഡൽഹി: മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000, ഫോണിൽ സംസാരിച്ചാൽ 5000 തുടങ്ങി ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയിടാനുള്ള നിയമ പളിച്ചെഴുത്തിന് സർക്കാർ ഒരുങ്ങുന്നു. ലോക്‌സഭ അംഗീകരിച്ച ഈ ബിൽ രാജ്യ സഭ കൂടി അംഗീകരിച്ചാൽ ട്രാഫിക്ക് നിയമം
ലംഘിക്കുന്നവർ കനത്ത വില തന്നെ നൽകേണ്ടി വരും.

ലോക്‌സഭ അംഗീകരിച്ച ഈ നിയമം അനുസരിച്ച് മദ്യപിച്ച് വാഹനം ഓടിച്ചാൽ 10,000 രൂപയാണ് പിഴയായി ഒടുക്കേണ്ടത്. നിലവിൽ ഇത് 2,000 രൂപയാണ്. വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ചാൽ 5,000 രൂപയാണ് പിഴയായി നൽകേണ്ടി വരിക. നിലവിലെ 1,000 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് തുക നാലു മടങ്ങായി വർദ്ധിക്കുന്നത്. ഇതിന് പുറമേ റെഡ് ലൈറ്റ് ജെംപ് ചെയ്യുകയോ, സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ഹെൽമറ്റോ ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 1,000 രൂപയും പിഴ ഈടാക്കും.

ഇതിന് പുറമേ മദ്യപിച്ച് വാഹനം ഓടിക്കൽ, വണ്ടി ഓടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ, അശ്രദ്ധമായി വണ്ടി ഓടിക്കൽ തുടങ്ങി എല്ലാ ട്രാഫിക് നിയമന ലംഘനത്തിനും പത്ത് ശതമാനം വീതം പിഴ കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2017ലെ മോട്ടോർ വെഹിക്കിൾസ് ബില്ലിനെ കുറിച്ച് പഠിക്കവേയാണ് ഇതിനെകുറിച്ച തീരുമാനം എടുത്തത്. ഈ ബില്ലിൽ ട്രാഫിക് നിരോധന നിയമങ്ങൾക്ക് പിഴ വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ട്രാഫിക് നിയമനങ്ങൾ ലംഘിച്ചാൽ വർഷം തോറും പത്ത് ശതമാനം വീതം പിഴയിൽ വർദ്ധനവ് നടപ്പിലാക്കാൻ പാർലമെന്റ് പാനൽ അംഗീകരിച്ചിരുന്നു.

ലോക്‌സഭ ഏപ്രിലിൽ പാസാക്കിയ ഈ ബില്ലിന് രാജ്യസഭയുടെ അഅനുമതി കൂടി ലഭിച്ചാൽ മതി. ഈ ബില്ലനുസരിച്ച് ഇന്ത്യയിൽ എറ്റവും കൂടുതൽ റോഡ് അപകടങ്ങളും മരണവും വരുത്തിവയ്ക്കുന്ന മദ്യപിച്ച് വാഹനം ഓടിക്കലിന് 10,000 രൂപ പിഴയാണ് പറഞ്ഞിരിക്കുന്നത്. നിലവിൽ ഇത് 2,000 രൂപയാണ്. വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ചാൽ 5,000 രൂപ പിഴയും ആണ് നിലവിൽ ഇത് 1,000 രൂപയാണ്. റെഡ് ലൈറ്റ് ജെംപ് ചെയ്യുകയോ, സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ഹെൽമറ്റോ ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 1,000 രൂപയും പിഴ ഈടാക്കും.

രാജ്യസഭയുടെ സെലക്ടഡ് കമ്മറ്റി ലോക്‌സഭ അംഗീകരിച്ച ഈ കരടിനെ അംഗീകരിച്ചാൽ പുതിയ മോട്ടോർ വാഹന ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം ലഭിക്കും. ഇതിന് പുറമേ പ്രായപൂർത്തിയാവാത്ത കുട്ടികൾ വണ്ടി ഓടിക്കുകയോ അപകടം ഉണ്ടാക്കുകയോ ചെയ്താൽ ഉണ്ടാവുന്ന പിഴയും കനത്തതായിരിക്കും. ഇവരുടെ രക്ഷകർത്താവിന് മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. 25,000 രൂപ പിഴയും അടയ്ക്കണം. ഇതിന് പുറമേ അപകടം പറ്റിയ ആളുടെ കുടുംബത്തിന് നൽകേണ്ട നഷ്ട പരിഹാരത്തിലും പത്ത് മടങ്ങ് വർദ്ധനവിനും ശുപാർശ ചെയ്യുന്നു.

അതേസമയം വാഹന രജിസ്‌ട്രേഷൻ പ്രോസസിലും, ലേണേഴ്‌സ് ലൈസൻസിലെ ഓൺലൈൻ പ്രശ്‌നങ്ങൾ പരിഹരിക്കുക, തുടങ്ങിയവ എളുപ്പമാക്കാനും ശുപാർശ. രാജ്യസഭയിലെ സെലക്ട് കമ്മറ്റി ഈ ഭേദഗതികൾ എല്ലാം അംഗീകരിച്ചാൽ ജനുവരി ആദ്യ ആഴ്ച തന്നെ ഇത് പാർലമെന്റിൽ ചർച്ചയ്ക്ക് വെയ്ക്കും.