അംഗവൈകല്യം ഉള്ളവർക്ക് അനുവദിച്ച് പാർക്കിങ് സ്ലോട്ടിൽപാർക്ക് ചെയ്യുക, സാഹസികമായ രീതിയിൽ വാഹനമോടിക്കുക, മദ്യപിച്ച് ലക്ക് കെട്ട് വാഹനമോടിക്കുക, അപകടം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുക, വാഹനം ലൈസൻസ് ഇല്ലാത്ത ആൾക്ക് കൈമാറുക തുടങ്ങി നിയമലംഘകർക്ക് കർശന നടപടിയുമായി ഖത്തറിൽ പുതിയ നിയമം 31 മുതൽ പ്രാബല്യത്തിൽ വരും.

ട്രാഫിക് നിയമം പാലിക്കാത്ത വാഹന യാത്രക്കാർക്ക് കടുത്ത പിഴ ഇടുന്നതിന് നിയമ ഭേദഗതി കൊണ്ട് വന്നത് ഡിസംബർ 31 മുതൽ ആണ് പ്രാബല്യത്തി വരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ തന്നെ ഷെയ്ക്ക് തമീംമ് ബിൻ ഹമദ് അൽ താനി നിയമവിരുദ്ധപാർക്കിങ്, വേഗതാ പരിധി ലംഘനം തുടങ്ങിയ നിയന്ത്രിക്കുന്നതിന് വേണ്ടി നടപടി പ്രഖ്യാപിച്ചിരുന്നു. പിഴ കടുപ്പിച്ച് കൊണ്ടായിരുന്നു ഇത്. പുതിയ ചട്ടപ്രകാരം അംഗവൈകല്യം ഉള്ളവർക്ക് പാർക്ക് ചെയ്യാനുള്ള സ്ലോട്ടിൽ മറ്റുള്ളവർപാർക്ക് ചെയ്താൽ 500-1000 വരെ ക്യൂആർ പിഴ വരും. വലത് വശത്ത് കൂടെ വാഹനങ്ങൾ ഓവർടേക്കിങ് നടത്തിയാലും ഇത് തന്നെ ആയിരിക്കും പിഴ. പുതിയ നിയമത്തിൽ മൂന്നാം വകുപ്പ് പ്രകാരം വേഗതാ പരിധി ലംഘനങ്ങൾക്ക് നെഗറ്റീവ് പോയിന്റ് വരും. മണിക്കൂറിൽ മുപ്പത് കിലോമീറ്ററെന്ന പരിധി ലംഘിക്കുന്നതിന് ഒരു പോയന്റായിരിക്കും പിഴയിടുക. മണിക്കൂറിൽ 40 കിലോമീറ്റർ പരിധി മറി കടക്കുന്നവർക്ക് രണ്ട് പോയന്റും 50 കിലോമീറ്റർ പരിധി ലംഘിക്കുന്നവർക്ക് മൂന്ന് പോയന്റും. 50 കിലോമീറ്റർ പരിധി ലംഘിക്കുന്നവർക്ക് നാല് പോയന്റുമായിരിക്കും ചുമത്തുക.

അംഗവൈകല്യമുള്ളവരുടെ പാർക്കിങ് സ്ലോട്ട് ഉപയോഗിച്ചാൽ മൂന്ന് പോയന്റും ചുമത്തപ്പെടും. പൊതുസ്ഥലത്ത് വാഹനം ഉപേക്ഷിച്ച് പോകുകയും ഇത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായാൽ നടപടിയുണ്ടാകും. ഇത് കൂടാതെയാണ് യാതൊന്നും തന്നെ ഗതാഗതം തടസപ്പെടുത്തുന്ന വിധമോ കാൽനടത്തക്കാർക്ക് തടസമുണ്ടാക്കുന്ന രീതിയിലോ അധികൃതരുടെ അനുമതി ഇല്ലാതെ നിരത്തുകളിലും പൊതു സ്ഥലത്തും ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിരിക്കുന്നത്. വകുപ്പ് 89 പ്രകാരം വാഹനങ്ങൾ ഡ്രൈവ് ചെയ്‌തോ കെട്ടി വലിച്ചോ അധികൃതർ നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്നു. ഇത് മൂലം വാഹനത്തിന് കേട് സംഭവിച്ചാൽ അധികൃതർക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല. പിടിച്ചെടുക്കുന്ന വാഹനം ഉടമക്ക് ഇതുമായി ബന്ധപ്പെട്ട പിഴയും മറ്റും അടക്കാതെ കൈമാറില്ല. മൂന്ന് മാസത്തിനുള്ളിൽ വാഹന ഉടമ അത് തിരിച്ച്പിടിക്കാൻ മുന്നോട്ട് വന്നില്ലെങ്കിൽ വാഹനം ലേലത്തിൽ വെയ്ക്കും. പിഴ നിശ്ചയിച്ച് മുപ്പത് ദിവസത്തിനുള്ളിലാണ് അവ നൽകുന്നതെങ്കിൽ വാഹന ഉടമക്ക് 50 ശതമാനം കുറവ് മാത്രം നിരക്ക് നൽകിയാൽ മതിയെന്ന വ്യവസ്ഥയും പുതിയതായി ഉണ്ട്. എല്ലാ പിഴകൾക്കും ഇത് ബാധകമല്ല. 37 തരം നിയമ ലംഘനങ്ങൾക്കാണ് ഇളവ് ബാധകമല്ലാത്തത്. അംഗവൈകല്യം ഉള്ളവർക്ക് അനുവദിച്ച് പാർക്കിങ് സ്ലോട്ടിൽപാർക്ക് ചെയ്യുക, സാഹസികമായ രീതിയിൽ വാഹനമോടിക്കുക, മദ്യപിച്ച് ലക്ക് കെട്ട് വാഹനമോടിക്കുക, അപകടം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുക, വാഹനം ലൈസൻസ് ഇല്ലാത്ത ആൾക്ക് കൈമാറുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പിഴയിൽ ഇളവ് ലഭിക്കില്ല.

അധികൃതരുടെ അനുമതിലഭിക്കാതെ പൊതു റോഡിൽ വാഹനങ്ങളുമായി മത്സ ഓട്ടം നടത്തുക, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, അധികൃതരുടെ അനുമതി ഇല്ലാതെ വാഹനത്തിന് മാറ്റങ്ങൾ വരുത്തുക( രൂപം, നിറം, നമ്പർ പ്ലേറ്റ്) എന്നിവയ്ക്കും പിഴയിൽ ഇളവ് ലഭിക്കുന്നതല്ല. പുതിയവാഹനങ്ങളുടെ റോഡ് പെർമിറ്റിന്റെ കാലാവധി രണ്ടിൽ നിന്ന് മൂന്നായി ഉയർത്തിയിട്ടുമുണ്ട്.