- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി മാറുമ്പോൾ ഡ്രൈവിങ് ലൈസൻസിലും മാറ്റം വരുത്തണം; ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ നാടുകടത്തും; പുതിയ ട്രാഫിക് പരിഷ്ക്കാരം നടപ്പിലാക്കി മന്ത്രാലയം
കുവൈറ്റ് സിറ്റി: ജോലി മാറുന്നതിനനുസരിച്ച് ഡ്രൈവിങ് ലൈസൻസിലും മാറ്റം വരുത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാൻ കാരണമായേക്കാം. ഇത്തരത്തിലുള്ള നിബന്ധനകൾ പാലിക്കാത്തതിനാൽ മാസങ്ങൾക്കുള്ളിൽ 11,000 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന സർക്ക
കുവൈറ്റ് സിറ്റി: ജോലി മാറുന്നതിനനുസരിച്ച് ഡ്രൈവിങ് ലൈസൻസിലും മാറ്റം വരുത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാൻ കാരണമായേക്കാം. ഇത്തരത്തിലുള്ള നിബന്ധനകൾ പാലിക്കാത്തതിനാൽ മാസങ്ങൾക്കുള്ളിൽ 11,000 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലായതോടെ ലൈസൻസില്ലാതെ വാഹനമോടിച്ച അമ്പതോളം പേരെ കഴിഞ്ഞ ദിവസങ്ങളിൽ നാടുകടത്തിയിട്ടുണ്ട്. രാജ്യത്ത് വാഹനാപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് വകുപ്പ് ഈ നിയമം കൊണ്ടുവന്നത്. അമിത വേഗത്തിൽ വാഹനമോടിക്കുന്നവരുടെ െ്രെഡവിങ് ലൈസൻസും വാഹനവും പിടിച്ചെടുക്കുന്നതാണെന്ന് ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അബ്ദുല്ല അൽമുഹന്ന പറഞ്ഞു.
മണിക്കൂറിൽ 230 കി.മീറ്ററിനും മുകളിൽ വാഹനമോടിക്കുന്നത് നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിയമലംഘനം നടത്തിയതിന്റെ പേരിൽ 1200 ഓളം വാഹനങ്ങൾ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പരിശോധന ശക്തമായി തുടരുകയാണെന്നും ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അബ്ദുല്ല അൽമുഹന്ന പറഞ്ഞു.