കുവൈറ്റ്: കുവൈറ്റിൽ ഗതാഗതനിയമലംഘകർക്ക് പിഴ ഓൺലൈൻ വഴി അടയ്ക്കാം. ഇതിനായി വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് സെക്യൂരിറ്റി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

ലൈസൻസില്ലാതെ വാഹനമോടിച്ചാലും അശ്രദ്ധമായി വാഹനമോടിച്ചാലും അനുവദനീയ മല്ലാത്തതിടത്ത് പാർക്ക് ചെയ്താലും അമിതവേഗക്കാർക്കും പിഴ ഓൺലൈൻ വഴി അടയ്ക്കാനാവില്ല. ബാക്കിയുള്ള നിയമലംഘനങ്ങൾക്കാണ് വൈബ്‌സൈറ്റ് വഴി പിഴ അടയ്ക്കുന്നത്.

പ്രവാസികളും സ്വദേശികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് നിർദ്ദേശം.