- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീളം കൂടിയ സൈഡ് ബെർത്തുകൾ... ഓരോ സീറ്റിലും പ്രത്യേക എൽഇഡി ലൈറ്റുകൾ... രാജകീയ സൗകര്യമുള്ള ടോയ്ലെറ്റുകൾ... റെയിൽവേയുടെ പുതിയ കോച്ചുകൾ സായിപ്പുമാരെ തോൽപ്പിക്കുന്നത്
ന്യൂഡൽഹി: പഴയ കോച്ചുകളാണ് ഇന്ത്യൻ റെയിൽവേയുടെ പ്രധാന ശാപം. ലോകത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളിലൊന്നായ റെയിൽവെ അത് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും തിരുത്തലുകൾ ഉണ്ടായില്ല. അതു തന്നെയായിരുന്നു യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് കാരണവും. എന്നാൽ കാലത്തിനൊത്ത് കോലം മാറുകയാണ് റെയിൽവേ. യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ ഇന്ത
ന്യൂഡൽഹി: പഴയ കോച്ചുകളാണ് ഇന്ത്യൻ റെയിൽവേയുടെ പ്രധാന ശാപം. ലോകത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളിലൊന്നായ റെയിൽവെ അത് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും തിരുത്തലുകൾ ഉണ്ടായില്ല.
അതു തന്നെയായിരുന്നു യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് കാരണവും. എന്നാൽ കാലത്തിനൊത്ത് കോലം മാറുകയാണ് റെയിൽവേ. യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ ഇന്ത്യൻ റെയിൽവേയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുകയാണ്.
കോച്ചുകളുടെ ആധുനിക വൽക്കരണത്തിലൂടെ പുതിയ ലക്ഷ്യങ്ങളാണ് റെയിൽവേ മുന്നോട്ട് വയക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കോച്ച് നവീകരണ പ്രവർത്തനങ്ങൾ ഫലം കാണുന്നു.
ആഡംബരമെന്ന വാക്ക് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന കോച്ചുകൾ ഇന്ത്യൻ റെയിൽവേയും തയ്യാറായി. ഓരോ സീറ്റിനും ഷോക് അബ്‌സോർബർ, ഉയരമുള്ള യാത്രക്കാർക്കായി നീളം കൂടിയ സൈഡ് ബർത്ത്, ഹരിത ടോയ്‌ലറ്റുകൾ, വായനാസുഖത്തിന് വ്യക്തിഗത എൽഇഡി ലൈറ്റുകൾ - ഇങ്ങനെയാണ് സൗകര്യങ്ങൾ. ഭോപ്പാൽ നിശാത്പുര റയിൽ ഫാക്ടറിയാണു പുതിയ കോച്ചുകൾ രൂപകൽപന ചെയ്തു പുറത്തിറക്കിയത്. സ്‌ലീപ്പർ കോച്ചിന് 60 ലക്ഷം രൂപയും എസി കോച്ചിന് ഒരു കോടിയുമാണു നിർമ്മാണച്ചെലവ്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. താമസിയാതെ തന്നെ ഇത് തീവണ്ടികളിൽ ഘടിപ്പിച്ചു തുടങ്ങും.
നിറങ്ങളുടെ ധാരാളിത്തമാണ് മാതൃകാ കോച്ചിന്റെ പ്രത്യേകത. വെളിച്ച സംവിധാനവും ശ്രദ്ധേയമാണ്. വ്യക്തിഗത എൽഇഡി റീഡിങ് ലൈറ്റുകളും മൾട്ടി ചാർജിങ് യൂണിറ്റുകളുമുണ്ട്. സൈഡ് ബർത്തിനും ഭക്ഷണ മേശ. പുറത്തേയ്ക്കു തള്ളി നിൽക്കാത്ത സ്‌ക്രൂകളാണു ലോഹപ്പണികൾക്ക് ഉപയോഗിച്ചിരിക്കുന്നത്. കുടുക്കം നിയന്ത്രിക്കാൻ സീറ്റുകൾക്കെല്ലാം സ്പ്രിങ്ങുകളുടെ താങ്ങു പ്രത്യേകം. തീപിടുത്തം ചെറുക്കാനുള്ള സംവിധാനങ്ങളോടെയാണ് നിർമ്മാണം. എങ്കിലും തീയണയ്ക്കൽ യന്ത്രങ്ങൾ കോച്ചിന്റെ രണ്ടറ്റത്തുമുണ്ട്.
ഇതിനൊപ്പം മാറുന്ന കാലത്തിനിണങ്ങിയ പുതിയ കോച്ചുകൾക്കു റെയിൽവേയുടെ വിവിധ കോച്ച് ഫാക്ടറികൾ രൂപം നൽകി വരികയാണ്. ഏതാനും വർഷം മുൻപു നിശാത്പുര ഫാക്ടറി സന്ദർശിച്ച മുൻ മന്ത്രി പവൻകുമാർ ബൻസലിന്റേതായിരുന്നു ആശയം. മന്ത്രിമാർ പലർ മാറി വന്നെങ്കിലും മാതൃകാ കോച്ച് പദ്ധതി റയിൽവേ ഉപേക്ഷിച്ചില്ല. പിറക്കാനിരിക്കുന്ന കോച്ചിന്റെ രൂപഭംഗി മുൻകൂട്ടി കണ്ട ബൻസൽ 'അനുഭൂതി' എന്ന പേരും നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയായവയെ അധികൃതർ ഇനിയും പേരിട്ടു വിളിച്ചിട്ടില്ല.
ആദ്യ ഘട്ടത്തിൽ 111 കോച്ചുകൾ നിർമ്മിക്കും. എസി കോച്ചുകൾ ഉൾപ്പെടെ ഇതിൽപ്പെടും. അതിന് ശേഷമാകും തീവണ്ടികളിലേക്ക് കോച്ചുകൾ അയച്ചു നൽകുക. ഈ മാതൃകയിൽ കൂടുതൽ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധതി. ഭാവിയിലെ കോച്ച് നിർമ്മാണം മുഴുവൻ ഈ രീതിയിലേക്ക് മാറ്റാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.