തിരുവനന്തപുരം: മംഗളൂരു തിരുവനന്തപുരം മലബാർ എക്സ്പ്രസ്,മംഗളൂരു തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നിവയുടെ സ്പെഷൽ സർവീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. രാവിലെ 8 മണിയോടെയാണ്് റിസർവേഷൻ തുടങ്ങിയത്. സ്പെഷൽ സർവ്വീസ് ആയതിനാൽ തന്നെ കൺഫേം റിസർവേഷൻ ടിക്കറ്റുള്ളവർക്കു മാത്രമായിരിക്കും സ്റ്റേഷനിലും ട്രെയിനിലും പ്രവേശനമെന്ന് അധികൃതർ വ്യക്തമാക്കി.മധുര പുനലൂർ എക്സ്പ്രസിന്റെ റിസർവേഷനും ഇന്ന് ആരംഭിച്ചു. മലബാർ, മധുര-പുനലൂർ എക്സ്പ്രസുകൾ 4നും മാവേലി എക്സ്പ്രസ് 10നുമാണ് സ്പെഷൽ സർവീസ് ആരംഭിക്കുന്നത്.

ചെന്നൈ എഗ്മൂർ- ഗുരുവായൂർ, ചെന്നൈ-മംഗളൂരു, ചെന്നൈ- തിരുവനന്തപുരം, ചെന്നൈ പാലക്കാട്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി സ്പെഷൽ ട്രെയിനുകൾ 8നും സർവീസ് പുനരാരംഭിക്കും. ഇതിന് പുറമെ ചില സ്പെഷൽ ട്രെയ്നുകളുടെ സർവ്വീസുകൾ റെയിൽ നീട്ടിയിട്ടുമുണ്ട്.ഗൊരഖ്പുർ തിരുവനന്തപുരം സ്പെഷൽ ട്രെയിൻ ഈ മാസം 27 വരെ നീട്ടി. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് തിരുവനന്തപുരത്തേക്കു സർവീസ്. ഈ മാസം 4, 6,11,13,18,20,25,27 തീയതികളിലാണ് സർവ്വീസ് ഉണ്ടാവുക. ഒപ്പം തിരുവനന്തപുരത്തു

നിന്നു ഗോരഖ്പുരിലേക്കു സർവീസ് ഈ മാസം 30വരെ നീട്ടി. ചൊവ്വയും ബുധനുമാണു തിരുവനന്തപുരത്തു നിന്നു പുറപ്പെടുക. ഈ മാസം 8,9,15,16,22,23,29,30 തീയതികളിലാണിത്. ബംഗളൂരു കന്യാകുമാരി പ്രതിദിന സ്പെഷൽ സർവീസ് 31 വരെ നീട്ടി. തിരിച്ച് കന്യാകുമാരിബെംഗളൂരു സർവീസ് നാളെ മുതൽ ജനുവരി 2 വരെ. എല്ലാ സ്പെഷൽ ട്രെയിനുകളിലും ബുക്കിങ് ഇന്നാരംഭിക്കും. മുൻകൂട്ടി റിസർവ് ചെയ്യാതെ യാത്ര അനുവദിക്കില്ല. സ്പെഷൽ ട്രെയിനായതിനാൽ അംഗപരിമിതർക്കുള്ള യാത്രാ ഇളവ് മാത്രമാണുള്ളത്.മറ്റു യാത്രാപാസുകളും അനുവദിക്കില്ല.