- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറിന് 200 കിലോമീറ്റർ ഓടിയാൽ നമുക്ക് ബുള്ളറ്റ് ട്രെയിൻ; ചൈനയുടെ ഏറ്റവും പുതിയ ട്രെയിനിന് വേഗത മണിക്കൂറിൽ 600 കിലോമീറ്റർ; അന്തം വിട്ട് സായിപ്പന്മാരും
മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ ചൈനീസ് കമ്പനി വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണ്. നമ്മുടെ ബുള്ളറ്റ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ വെറും 200 കിലോമീറ്റർ മാത്രമാണെന്നറിയുമ്പോഴാണ് പുതിയ ചൈനീസ് ട്രെയിനിന്റെ വേഗത മനസിലാക്കിൻ സാധിക്കുക. ഇത് കേട്ട് സായിപ്പന്മാർ വരെ അന്തം വിട്ട് നിൽക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.. ഈ ട്രെയിനിൽ കയറിയാൽ ബീജിംഗിൽ നിന്നും ഷാൻഗായിൽ എത്താൻ വെറും രണ്ട് മണിക്കൂർ മതിയാകും. ചൈനയിലെ സിആർആർസി കോർപറേഷൻ ലിമിറ്റഡാണ് ഇത്രയും വേഗതയുള്ള മാഗ്‌നറ്റിക് ലെവിറ്റേഷൻ ട്രെയിനുകളെക്കുറിച്ച് ഗവേഷണം നടത്താനും അവ വികസിപ്പിക്കാനുമൊരുങ്ങുന്നത്. ലോകത്തുള്ള മറ്റേത് ട്രെയിനുകളെക്കാളും വേഗതയുള്ളവയായിരിക്കുമിവയെന്നതാണ് പ്രത്യേകത. നിലവിൽ ജപ്പാനിലാണ് ഏറ്റവും വേഗതയുള്ള മാഗ്ലെവ് ട്രെയിനുള്ളത്. ഇതിന് മണിക്കൂറിൽ 603 കിലോമീറ്റർ സഞ്ചരിക്കാനാവും. എന്നാൽ തങ്ങൾ വികസിപ്പിക്കുന്ന പുതിയ ട്രെയിനിന് നിലവിലുള്ള ഏത് മാഗ്ലെവ് ട്രെയിനിനേക്കാളും വേഗതയുണ്ടാകുമെന്നാണ് ചൈനീസ് മാദ്
മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ ചൈനീസ് കമ്പനി വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണ്. നമ്മുടെ ബുള്ളറ്റ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ വെറും 200 കിലോമീറ്റർ മാത്രമാണെന്നറിയുമ്പോഴാണ് പുതിയ ചൈനീസ് ട്രെയിനിന്റെ വേഗത മനസിലാക്കിൻ സാധിക്കുക. ഇത് കേട്ട് സായിപ്പന്മാർ വരെ അന്തം വിട്ട് നിൽക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.. ഈ ട്രെയിനിൽ കയറിയാൽ ബീജിംഗിൽ നിന്നും ഷാൻഗായിൽ എത്താൻ വെറും രണ്ട് മണിക്കൂർ മതിയാകും. ചൈനയിലെ സിആർആർസി കോർപറേഷൻ ലിമിറ്റഡാണ് ഇത്രയും വേഗതയുള്ള മാഗ്‌നറ്റിക് ലെവിറ്റേഷൻ ട്രെയിനുകളെക്കുറിച്ച് ഗവേഷണം നടത്താനും അവ വികസിപ്പിക്കാനുമൊരുങ്ങുന്നത്. ലോകത്തുള്ള മറ്റേത് ട്രെയിനുകളെക്കാളും വേഗതയുള്ളവയായിരിക്കുമിവയെന്നതാണ് പ്രത്യേകത.
നിലവിൽ ജപ്പാനിലാണ് ഏറ്റവും വേഗതയുള്ള മാഗ്ലെവ് ട്രെയിനുള്ളത്. ഇതിന് മണിക്കൂറിൽ 603 കിലോമീറ്റർ സഞ്ചരിക്കാനാവും. എന്നാൽ തങ്ങൾ വികസിപ്പിക്കുന്ന പുതിയ ട്രെയിനിന് നിലവിലുള്ള ഏത് മാഗ്ലെവ് ട്രെയിനിനേക്കാളും വേഗതയുണ്ടാകുമെന്നാണ് ചൈനീസ് മാദ്ധ്യങ്ങൾ അവകാശപ്പെടുന്നത്. ഈ ട്രെയിനിൽ കയറിയാൽ ലണ്ടനിൽ നിന്നും പാരീസിലേക്ക് വെറും 34 മിനുറ്റുകൾ മതിയാകും. വിവിധ രാജ്യങ്ങൾക്കിടെ അതിവേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ വികസിപ്പിക്കാൻ തങ്ങൾ ശ്രമിച്ച് വരുന്നുണ്ടെന്നും സിആർആർസി കോർപറേഷൻ ലിമിറ്റഡ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം രാജ്യാന്തര ട്രെയിനുകൾ മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്. നിലവിൽ രാജ്യത്തുള്ള ബുള്ളറ്റ് ട്രെയിനുകളേക്കാൾ പത്ത് ശതമാനം ഊർജം കുറച്ച് മാത്രമേ പുതിയ ട്രെയിനുകൾക്ക് വേണ്ടി വരുകയുള്ളുവെന്നും സിആർആർസി വെളിപ്പെടുത്തുന്നു.ചൈനയുടെ റെയിൽവേ സിസ്റ്റം ഇക്കഴിഞ്ഞ വർഷങ്ങളിലായി വമ്പൻ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. ഇതിലൂടെ ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈസ്പീഡ് റെയിൽ നെറ്റ് വർക്കായി മാറുകയും ചെയ്തിട്ടുണ്ട്.