- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രാനുരാഗം കാമുകിയെ അറിയിക്കാൻ തീവണ്ടിക്കു മുന്നിൽ ചാടി; തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; പ്രണയമല്ല കാലുതെറ്റി വീണതെന്ന് കുടുംബാംഗങ്ങൾ
റാഞ്ചി:കാമുകിയെ പ്രണയത്തിന്റെ തീവ്രത അറിയിക്കാൻ മെട്രോപാളത്തിലേക്ക് എടുത്തു ചാടിയ യുവാവ് അതിവേഗ ട്രെയിനിന് മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.ട്രെയിൻ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് യുവാവ് മരണത്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ടത്. ഝാർഖണ്ഡിലെ ഇഫോക് ചൗക്ക് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കാമുകിയുടെ മനസ്സ് കീഴടക്കാനായി നടത്തിയ ശ്രമമാണ് 23 വയസ്സു പ്രായമുള്ള യുവാവിന് വിനയായത്.ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഇയാളുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോർട്ട് ഐഎംടി മനേസറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ആശിഷ് വർമ്മ എന്ന യുവാവാണ് റെയിൽപ്പാളത്തിലെ 'സാഹസികത'യ്ക്ക് മുതിർന്നത്.ട്രെയിൻ സ്റ്റേഷനിലേക്ക് കുതിച്ചെത്തുമ്പോൾ യുവാവ് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അതേസമയം സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടയിൽ കാൽ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്നാണ് ഇയാളുടെ അമ്മാവൻ പൊലീസിന് നൽകിയ മൊഴി. യുവാവ് വീഴുന്നത് കണ്ട ഡ്രൈവർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരു
റാഞ്ചി:കാമുകിയെ പ്രണയത്തിന്റെ തീവ്രത അറിയിക്കാൻ മെട്രോപാളത്തിലേക്ക് എടുത്തു ചാടിയ യുവാവ് അതിവേഗ ട്രെയിനിന് മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.ട്രെയിൻ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് യുവാവ് മരണത്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ടത്. ഝാർഖണ്ഡിലെ ഇഫോക് ചൗക്ക് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കാമുകിയുടെ മനസ്സ് കീഴടക്കാനായി നടത്തിയ ശ്രമമാണ് 23 വയസ്സു പ്രായമുള്ള യുവാവിന് വിനയായത്.ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഇയാളുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോർട്ട്
ഐഎംടി മനേസറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ആശിഷ് വർമ്മ എന്ന യുവാവാണ് റെയിൽപ്പാളത്തിലെ '
സാഹസികത'യ്ക്ക് മുതിർന്നത്.ട്രെയിൻ സ്റ്റേഷനിലേക്ക് കുതിച്ചെത്തുമ്പോൾ യുവാവ് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അതേസമയം സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടയിൽ കാൽ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്നാണ് ഇയാളുടെ അമ്മാവൻ പൊലീസിന് നൽകിയ മൊഴി. യുവാവ് വീഴുന്നത് കണ്ട ഡ്രൈവർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.യുവാവിന്റെ തൊട്ടരികിലാണ് ട്രെയിൻ വന്നു നിന്നത്.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഡൽഹിയിലേക്ക് പോകാനായി ട്രെയിൻ കാത്തു നിൽക്കുകയായിരുന്നു ഇയാൾ. പത്തുമിനിറ്റോളം ഇയാൾ ഫോണിൽ സംസാരിച്ചെന്നും ഇതിനിടയിൽ ഹൂഡ സിറ്റി സെന്ററിൽ നിന്നും ട്രെയിൻ വരുന്നത് കണ്ട് പ്ളാറ്റ് ഫോമിന്റെ അരികിലൂടെ ഓടിയതായും ഇതിനിടയിൽ വീഴുകയായിരുന്നെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.എന്നാൽ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. 'അപകടം നടക്കുമ്പോൾ ആശിഷ് സംസാരിച്ചിരുന്നത് ഝാർഖണ്ഡിൽ തന്നെയുള്ള തന്റെ കാമുകിയുമായിട്ടായിരുന്നു. അവൾക്ക് വേണ്ടി വേണമെങ്കിൽ ജീവൻ ത്യജിക്കുമെന്നായിരുന്നു പറഞ്ഞത്.പറഞ്ഞത് പോലെ കാണിക്കുമ്പോഴാണ് അപകടമുണ്ടായത് '.അതേസമയം താൻ മരുമകനുമായി ദീർഘനേരം സംസാരിച്ചെന്നും കാലു തെറ്റിയാണ് വീണതെന്ന് പറഞ്ഞതായും അമ്മാവൻ സുനിൽ വർമ്മ പറഞ്ഞു.
അതേസമയം പെൺകുട്ടിയുമായുള്ള ആശിഷിന്റെ പ്രണയം വീട്ടുകാർക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും അതിൽ ഒരു തടസ്സവുമില്ലെന്നും അതുകൊണ്ട് തന്നെ അയാൾക്ക് ആത്മഹത്യാശ്രമം നടത്തേണ്ട കാര്യമില്ലെന്നും സുനിൽ വർമ്മ പറഞ്ഞു.പക്ഷേ,പൊലീസ് ഇത് നിഷേധിക്കുന്നു.ആശിഷിന് സംസാരിക്കാൻ പോലുമാകാത്ത സ്ഥിതിയാണുള്ളത്. ഇയാൾ പെൺകുട്ടിയുമായി കടുത്ത പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ പേര് ബ്ളേഡ് കൊണ്ട് കയ്യിൽ എഴുതിയിട്ടുമുണ്ട്. സമാന രീതിയിലുള്ള പാടുകൾ നെഞ്ചിലും കണ്ടെന്നും ചാടിയതാണോ തെന്നി വീണതാണോയെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറഞ്ഞതെന്നും ഇയാളുടെ മൊഴി കിട്ടിയ ശേഷമേ കേസെടുക്കൂ എന്നും പൊലീസ് അറിയിച്ചു.