തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ജെസിബി ഓപ്പറേറ്ററായ സജുവാണ് മരിച്ചത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി റെയിൽവേ പാളത്തിലൂടെ നടന്ന സജു ട്രെയിൻ തട്ടി തെറിച്ച് വീഴുകയായിരുന്നു. തിരുവല്ലചെങ്ങന്നൂർ റൂട്ടിൽ ഇന്നു പുലർച്ചെയാണ് സംഭവം. കോട്ടയം ഭാഗത്തേക്കു പോയ ചരക്കു ട്രെയിൻ തട്ടിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടംമൂലം കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകും.