തലശ്ശേരി: പുന്നോലിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോലിലെ പാളത്തിലാണ് യുവാവ് ട്രെയിൻ തട്ടി തട്ടി മരിച്ചത്. തളിപറമ്പ് ചപ്പാരപ്പടവിലെ മേലേടത്ത് വീട്ടിൽ അഭിജിത്താണെന്ന് ( 23) തിരിച്ചറിയുകയായിരുന്നു. മുഖം തിർത്തും വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ന്യൂ മാഹി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ധരിച്ച വസ്ത്രങ്ങളും താടിയും അടയാളമാക്കി ആളെ തിരിച്ചറിഞ്ഞത്.

പടപ്പേങ്ങാട്ടെ പത്മനാഭൻ ,ജയ ദമ്പതികളുടെ മകനാണ് അഭിജിത്ത് -സഹോദരി - അഭിനയ - കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിയുള്ള യുവാവ് വെള്ളിയാഴ്ച വീട്ടിൽ നിന്നും പോയതായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസിന് മൊഴി നൽകിയത്.
മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.