- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഞ്ഞു വരുന്ന ട്രെയിനിന് മുമ്പിൽ നിന്നൊരു സെൽഫി..! ആഗ്രഹം പൂർത്തീകരിക്കാൻ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; വീഡിയോ
ഹൈദരാബാദ്: സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിനിടിച്ചു തെറിപ്പിച്ചു.പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഹൈദരാബാദ് ഭാരത് നഗർ റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം. സബർബൻ ട്രെയിൻ സർവീസായ എംഎംടിഎസിന്റെ ട്രെയിനാണ് ശിവ എന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്ന് നിന്ന് സെൽഫി വീഡിയോ എടുക്കുകയായിരുന്ന യുവാവ് തീവണ്ടിയുടെ വേഗം മൂലമുള്ള വായു പ്രവാഹത്തിൽ ട്രെയിനിലേക്ക് വലിച്ചെടുക്കപ്പെടുകയയായിരുന്നു എന്നാണ് കരുതുന്നത്. മൂന്ന് ദിവസം മുൻപ് ഉണ്ടായ സംഭവത്തിൽ ശിവയ്ക്ക് തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ തന്നെ ഷൂട്ട് ചെയ്ത വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അപകട സ്ഥലത്തിന് തൊട്ടടുത്ത സ്റ്റേഷനിലെ റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ് തക്ക സമയത്ത് ഇയാളെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. വീഡിയോ കാണാം;
ഹൈദരാബാദ്: സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിനിടിച്ചു തെറിപ്പിച്ചു.
പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഹൈദരാബാദ് ഭാരത് നഗർ റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം. സബർബൻ ട്രെയിൻ സർവീസായ എംഎംടിഎസിന്റെ ട്രെയിനാണ് ശിവ എന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്.
റെയിൽവേ ട്രാക്കിനോട് ചേർന്ന് നിന്ന് സെൽഫി വീഡിയോ എടുക്കുകയായിരുന്ന യുവാവ് തീവണ്ടിയുടെ വേഗം മൂലമുള്ള വായു പ്രവാഹത്തിൽ ട്രെയിനിലേക്ക് വലിച്ചെടുക്കപ്പെടുകയയായിരുന്നു എന്നാണ് കരുതുന്നത്.
മൂന്ന് ദിവസം മുൻപ് ഉണ്ടായ സംഭവത്തിൽ ശിവയ്ക്ക് തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ തന്നെ ഷൂട്ട് ചെയ്ത വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അപകട സ്ഥലത്തിന് തൊട്ടടുത്ത സ്റ്റേഷനിലെ റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ് തക്ക സമയത്ത് ഇയാളെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്.
വീഡിയോ കാണാം;