- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; അപകടമുണ്ടായത് മില്ലത് എക്സ്പ്രസും സർ സയിദ് എക്സ്പ്രസും തമ്മിൽ കൂട്ടിയിടിച്ച്; അപകടങ്ങൾ കാരണം കൃത്യമായ സിഗ്നൽ സംവിധാനങ്ങളില്ലാത്തത്
കറാച്ചി: തെക്കൻ പാക്കിസ്ഥാനിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾ കൂട്ടിയിടിച്ച് 30 പേർ മരിച്ചു. മില്ലത് എക്സ്പ്രസും സർ സയിദ് എക്സ്പ്രസുമാണ് അപകടത്തിൽപെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ
സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം.റേതി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം.ലാഹോറിൽനിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സർ സയിദ് എക്സ്പ്രസ്. കറാച്ചിയിൽ നിന്നും സർഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും സർ സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. മില്ലത് എക്സ്പ്രസിന്റെ 14ഓളം ബോഗികൾ അപകടത്തിൽ മറിഞ്ഞുവീണു.
പ്രദേശവാസികളുംപൊലീസും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
പാക്കിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ സാധാരണമാണ്, കൃത്യമായ സിഗ്നൽ സംവിധാനമില്ലാത്തതും ട്രാക്കുകൾ നവീകരിക്കാത്തതുമാണ് അപകടങ്ങൾക്ക് കാരണം
മറുനാടന് മലയാളി ബ്യൂറോ