മുംബൈ: മുംബൈയിൽ ലോക്കൽ ട്രെയിനിൽനിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂർ തലശ്ശേരി ധർമടം സ്വദേശി രതീഷ്‌കുമാർ വാസുദേവന്റെ മകൾ മാധവി(28)യാണ് മരിച്ചത്.

ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മീരാറോഡിനും ദഹിസറിനുമിടയിലാണ് അപകടം. വിരാറിൽനിന്ന് വന്ന തീവണ്ടിയിൽ കനത്ത തിരക്കായിരുന്നു. മീരാറോഡിലെ ശാന്തിനഗറിലാണ് മാധവിയുടെ കുടുംബം താമസിക്കുന്നത്. അമ്മ: വീണ. സഹോദരി: വല്ലഭി.