- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഡൽഹി-ആഗ്ര അതിവേഗ ട്രയിനിൽ യാത്രക്കാരെ സഹായിക്കാൻ സുന്ദരിമാരും; വിമാനത്തിന് സമാനമായ ഭക്ഷണ വൈവിധ്യവും ലൈവ് ടിവിയും; ഗ്വാട്ടിമാൻ എക്സ്പ്രസിലെ വിശേഷങ്ങൾ ഇങ്ങനെ
ന്യുഡൽഹി: വിമാനത്തിലേക്ക് യാത്രക്കാരെ സ്വീകരിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനുമായി എയർ ഹോസ്റ്റസുമാർ ഉള്ളതുപോലെ ട്രെയിനിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന് ട്രെയിൻ ഹോസ്റ്റസുമാരെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഡൽഹി ആഗ്ര സർവ്വീസ് നടത്താൻ ഒരുങ്ങുന്ന അതിവേഗ ട്രെയിനായ ഗ്വാട്ടിമാൻ എക്സ്‌പ്രസിലാണ് ഈ അധിക സേവനങ്ങൾ ലഭി
ന്യുഡൽഹി: വിമാനത്തിലേക്ക് യാത്രക്കാരെ സ്വീകരിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനുമായി എയർ ഹോസ്റ്റസുമാർ ഉള്ളതുപോലെ ട്രെയിനിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന് ട്രെയിൻ ഹോസ്റ്റസുമാരെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഡൽഹി ആഗ്ര സർവ്വീസ് നടത്താൻ ഒരുങ്ങുന്ന അതിവേഗ ട്രെയിനായ ഗ്വാട്ടിമാൻ എക്സ്‌പ്രസിലാണ് ഈ അധിക സേവനങ്ങൾ ലഭിക്കുക. 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ അടുത്ത മാസം ഓടിത്തുടങ്ങും.
ഗ്വാട്ടിമാൻ എക്സ്‌പ്രസിൽ യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ നൽകാനാണ് റെയിൽവേ തയ്യാറെടുക്കുന്നത്. വിമാനത്തിലേ പോലെ കാറ്ററിങ് സംവിധാനവും അവ യാത്രക്കാർക്ക് അരികിൽ എത്തുന്നതിന് ഹോസ്റ്റസുമാരെയും ഉൾപ്പെടുത്തും. ഹൈ പവർ എമർജൻസി ബ്രേക്കും, ഓട്ടോമാറ്റിക് ഫയർ അലേർട്ടും , പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റവുമെല്ലാം ട്രെയിനിനുണ്ട്. അതോടൊപ്പം ലൈവ് ടി.വി സംവിധാനവും ഗ്വാട്ടിമാൻ എക്സ്‌പ്രസിൽ ഉണ്ടാകും. ഇവയെല്ലാം റെയിൽവേ മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബജറ്റിൽ പുതിയ സേവനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
200 കിലോ മീറ്റർ ദൂരം 105 മിനിറ്റ് കൊണ്ട് ഓടിയെത്തുകയാണ് ഈ തീവണ്ടിയുടെ ലക്ഷ്യം. അതായത് ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ആഗ്രയിലെത്താം. മണിക്കൂറിൽ 160 കിലോ മീറ്റർ വേഗതയിലാകും ഈ തീവണ്ടി കുതിച്ചു പായുക. ശതാബ്ദി തീവണ്ടികളേക്കാൾ ഇരുപത്തിയഞ്ച് ശതമാനം നിരക്ക് വർദ്ധനവ് ഈ തീവണ്ടിയിലുണ്ടാകും. എസി ചെയർകാറിൽ 690 രൂപയാകും നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസിൽ ഇത് 1365 രൂപയായിരിക്കും. ഇവിടെയാകും എയർ ഹോസ്റ്റസ് മാരുൾപ്പെടെയുള്ള അധിക സേവനം ലഭ്യമാകുക.
പന്ത്രണ്ട് കോച്ചുകളാകും പുതിയ തീവണ്ടിയുണ്ടാവുക. കാൺപൂർ-ഡൽഹി, ചണ്ഡിഗഡ്-ഡൽഹി, ഹൈദരാബാദ്-ചെന്നൈ, നാഗ്പൂർ-ബിലാസ്പൂർ, ഗോവ-മുംബൈ, നാഗ്പൂർ-സെക്കന്തരാബാദ് റൂട്ടിലും സമാനമായ ട്രെയൻ സർവ്വീസ് റെയിൽവേയുടെ പരിഗണനയിലുണ്ട്.