- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്ര അനുവദിച്ചു; സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകൾ നിന്നും ലഭിക്കും
തിരുവനന്തപുരം: റിസർവ് ചെയ്യാതെ യാത്ര ചെയ്യാവുന്ന ഒമ്പത് എക്സ്‌പ്രസ് സ്‌പെഷലുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഒക്‌ടോബർ ആറ് മുതൽ രണ്ട് ട്രെയിനുകൾ ഓടിത്തുടങ്ങും. ശേഷിക്കുന്ന നാലെണ്ണം ഏഴ് മുതലും മൂന്നെണ്ണം എട്ട് മുതലും സർവിസ് ആരംഭിക്കും.
ജനറൽ ടിക്കറ്റുകൾ അനുവദിക്കും. ഇവ സർവിസ് നടത്തുന്ന റൂട്ടുകളിലെ സ്‌റ്റേഷനുകളിലെല്ലാം ടിക്കറ്റ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കും. ഗുരുവായൂർ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി എന്നീ റെയിൽവേ സ്‌റ്റേഷനുകളിലെ വിശ്രമമുറികളും ഒക്‌ടോബർ ഏഴ് മുതൽ തുറക്കും.
സ്‌റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒക്‌ടോബർ നാല് മുതൽ തുറക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രവർത്തനം. ഒക്‌ടോബർ ആറ് മുതൽ പുതിയ സീസൺ ടിക്കറ്റുകൾ നൽകിത്തുടങ്ങും.
ഒക്‌ടോബർ ആറ് മുതൽ തുടങ്ങുന്ന ട്രെയിനുകൾ:
06448 എറണാകുളം-ഗുരുവായൂർ എക്സ്‌പ്രസ് സ്‌പെഷൽ): എറണാകുളത്ത് നിന്ന് രാത്രി 7.50ന് പുറപ്പെട്ട് 10.30ന് ഗുരുവായൂരിലെത്തും.
06640 തിരുവനന്തപുരം-പുനലൂർ എക്സ്‌പ്രസ് സ്‌പെഷൽ: വൈകീട്ട് 5.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 8.15 ന് പുനലൂരിലെത്തും.
ഒക്‌ടോബർ ഏഴ് മുതൽ:
06439 ഗുരുവായൂർ-എറണാകുളം എക്സ്‌പ്രസ് സ്‌പെഷൽ: ഗുരുവായൂരിൽ നിന്ന് രാവിലെ 6.50ന് പുറപ്പെട്ട് രാവിലെ 9.25ന് എറണാകുളത്തെത്തും.
06449 എറണാകുളം-ആലപ്പുഴ എക്സ്‌പ്രസ് സ്‌പെഷൽ: രാവിലെ 7.20ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് ഒമ്പതിന് ആലപ്പുഴയിലെത്തും.
06452 ആലപ്പുഴ-എറണാകുളം എക്സ്‌പ്രസ് സ്‌പെഷൽ: ആലപ്പുഴയിൽ നിന്ന് വൈകീട്ട് ആറിന് പുറപ്പെട്ട് 7.35ന് എറണാകുളത്തെത്തും.
06639 പുനലൂർ-തിരുവനന്തപുരം എക്സ്‌പ്രസ് സ്‌പെഷൽ: പുനലൂരിൽനിന്ന് രാവിലെ 6.30ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്തെത്തും.
ഒക്‌ടോബർ എട്ട് മുതൽ:
06431 കോട്ടയം-കൊല്ലം എക്സ്‌പ്രസ് സ്‌പെഷൽ: പുലർച്ച 5.30ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാവിലെ 7.50ന് കൊല്ലത്തെത്തും.
06425 കൊല്ലം-തിരുവനന്തപുരം എക്സ്‌പ്രസ് സ്‌പെഷൽ: വൈകീട്ട് 3.50ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് 5.45ന് തിരുവനന്തപുരത്തെത്തും.
06435 തിരുവനന്തപുരം-നാഗർകോവിൽ എക്സ്‌പ്രസ് സ്‌പെഷൽ: വൈകീട്ട് ആറിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7.55ന് നാഗർകോവിലിലെത്തും.