മെൽബൺ:  ട്രാം ഡ്രൈവർമാരുടെ സമരത്തിനു പിന്നാലെ മെൽബണിലെ ടാക്‌സി സമരവും ജനജീവിതത്തെ വലച്ചു. ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കാരണം മെൽബണിലെ ഗതാഗത സംവിധാനം മുഴുവൻ വ്യാഴാഴ്ച തകരാറിലായി.  പ്രക്ഷുബ്ദരായ നൂറുകണക്കിന് ടാക്‌സി ഡ്രൈവർമാരാണ് പാർലമെന്റ് ഹൗസ്‌നു മുന്നിൽ ഗതാഗതം സ്തംഭിപ്പിച്ചത്.  കഴിഞ്ഞ ദിവസം നടന്ന ട്രാം ജീവനക്കാരുടെ സമരവും നഗര ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു.

ടാക്‌സി ഡ്രൈവർമാരും ട്രാം ഡ്രൈവർമാരും ഒരേ സമയം പ്രതിഷേധിച്ചതോടെ നഗരത്തിലെ പല തിരക്കേറിയ റോഡുകളിലേയും ട്രാഫിക്ക് ഇഴഞ്ഞു നീങ്ങുന്ന തരത്തിലേക്കായി.  പാർലമെന്റ് ഹൗസിനു മുന്നിൽ സ്‌റ്റേഷനറി ക്യാബ്‌സിന്റെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ നിയമാനുസൃതമല്ലാത്ത uberX  സർവ്വീസുകൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ ആൻഡ്രൂസ് ഗവൺമെന്റ് നർബന്ധിതമായിരിക്കുകയാണ്.

അടുത്തയാഴ്ച ഓസ്‌ട്രേലിയ മുഴുവൻ വ്യപിപ്പിച്ചു കൊണ്ട് 24 മണിക്കൂർ സമരം ചെയ്യാൻ ടാക്‌സി  ഹയർ കാർ ഓപ്പറേറ്റമാർ ആസൂത്രണം ചെയ്യുന്നുണ്ട്. വിക്‌ടോറിയ, ക്യൂൻസ്‌ലാന്റ്, തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് 24 മണിക്കൂർ പണി മുടക്ക് നടക്കുകയെന്ന് ടാക്‌സി ഡ്രൈവർമാർ അറിയിച്ചു. ലേബർ പാർട്ടിക്ക് വേണ്ടി ക്യാംപെയ്ൻ ചെയ്ത് അവരെ വിജയിപ്പിക്കാനായി ശ്രമങ്ങൾ നടത്തുമെന്നും സമരക്കാർ അറിയിച്ചു. അതിനിടെ വിക്ടോറിയയിലെ ഏറ്റവും വലിയ ടാക്‌സി കമ്പനിയായ 13 CABS  സമരത്തിൽ നിന്നും വിട്ടു നിന്നു.