- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഡ് വീണ വേദനയിൽ പുളയുന്ന യുവതിയിൽ നിന്ന് മൊഴിയെടുക്കാനും വേണം കൈക്കൂലി; ക്രൂരത കാട്ടിയ എസ്ഐയ്ക്കും എഎസ്ഐയ്ക്കുമെതിരെ പേരിന് മാത്രം നടപിടി; സ്ഥലം മാറ്റത്തിൽ ശിക്ഷ ഒതുങ്ങിയതിൽ പ്രതിഷേധം
ഇടുക്കി: പിതാവ് ആസിഡൊഴിച്ച യുവതിയിൽ നിന്ന് മൊഴിയെടുക്കാൻ കൈക്കൂലി വാങ്ങിയതിനു ഇടുക്കി കാഞ്ഞാർ സ്റ്റേഷനിലെ എസ്.ഐക്കും എഎസ്ഐക്കുമെതിരെ നടപടി. എസ്.ഐ. പി.ബി.ബഷീർ , എഎസ്ഐ. അബ്ബാസ് റാവുത്തർ എന്നിവരെ സ്ഥലംമാറ്റി. അതിനിടെ സ്ഥലം മാറ്റത്തിലൂടെ പ്രതിഷേധം തണുപ്പിക്കാനെന്ന ആക്ഷേപവും ശക്തമാണ്. ഇവരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാണ് ആ
ഇടുക്കി: പിതാവ് ആസിഡൊഴിച്ച യുവതിയിൽ നിന്ന് മൊഴിയെടുക്കാൻ കൈക്കൂലി വാങ്ങിയതിനു ഇടുക്കി കാഞ്ഞാർ സ്റ്റേഷനിലെ എസ്.ഐക്കും എഎസ്ഐക്കുമെതിരെ നടപടി. എസ്.ഐ. പി.ബി.ബഷീർ , എഎസ്ഐ. അബ്ബാസ് റാവുത്തർ എന്നിവരെ സ്ഥലംമാറ്റി. അതിനിടെ സ്ഥലം മാറ്റത്തിലൂടെ പ്രതിഷേധം തണുപ്പിക്കാനെന്ന ആക്ഷേപവും ശക്തമാണ്. ഇവരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാണ് ആവശ്യം. ഉന്നത ഇടപെടൽ കാരണമാണ് നടപടി സ്ഥലം മാറ്റത്തിൽ ചുരുങ്ങിയതെന്നാണ് വിലയിരുത്തൽ.
വെള്ളിയാമറ്റം കറുകപ്പള്ളിയിൽ പന്നിമറ്റം ഒഴുകത്തൊട്ടിയിൽ ചാക്കോയെയാണ് മകൾ അലീനയുടെ (20) മുഖത്ത് ആസിഡൊഴിച്ചതിന് കാഞ്ഞാർ പൊലീസ് പിടികൂടിയിരുന്നു. മദ്യലഹരിയിൽ മകളുടെ മുഖത്ത് ആസിഡൊഴിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പാലാ സ്വദേശിയും റിട്ട. സർക്കാർ ജീവനക്കാരനുമായ ചാക്കോ വെള്ളിയാമറ്റത്ത് വാടകക്ക് താമസിച്ചുവരികയാണ്. കുടുംബപ്രശ്‌നത്തത്തെുടർന്ന് ഭാര്യയുമായി വഴക്കിട്ട ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് മകളുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയത്തെിയ നാട്ടുകാരാണ് അലീനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുഖത്ത് 70 ശതമാനം പൊള്ളലേറ്റ യുവതിയുടെ ഇടതുകണ്ണിന്റെ കാഴ്ച ഏറക്കുറെ നഷ്ടപ്പെട്ടനിലയിലാണ്. ബുധനാഴ്ച കസ്റ്റഡിയിലായ ചാക്കോയുടെ അറസ്റ്റ് വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിനിടെയാണ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനത്തെിയ പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയതായ പരാതി ഉയർന്നത്.
ഇതിൽ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് ഐയേയും എഎസ്‌ഐയേയും സസ്‌പെന്റ് ചെയ്തത്. മദ്യലഹരിയിൽ പിതാവ് മകളുടെ മുഖത്ത് ആസിഡൊഴിച്ച സംഭവത്തിൽ മൊഴിയെടുക്കാൻ മാതാവിനോട് 2000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആക്ഷേപം. 70 ശതമാനം പൊള്ളലേറ്റ് ഒരു കണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടമായ പെൺകുട്ടി അങ്കമാലി ആശുപത്രിയിൽ ചികിൽസയിലാണ്. തൊടുപുഴയിൽ പ്രാഥമിക ചികിത്സക്ക് ശേഷം അലീനയെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ തുടർന്ന് എസ്.ഐയും എസ.എസ്.ഐയും മൊഴി രേഖപ്പെടുത്തുന്നതിന് അങ്കമാലി ആശുപത്രിയിലെത്തി. തൊടുപുഴയിൽ നിന്നും കഷ്ടപ്പെട്ട് അങ്കമാലിയിലെത്തിയതിന് 1000 രൂപ വീതം വേണമെന്ന് പൊലീസുകാർ ആവശ്യപ്പെടുകയായിരുന്നു. ഗത്യന്തരമില്ലാതെ ബന്ധുക്കൾ പണം നൽകുകയും ചെയ്തു.
ഇതിനിടെ ഈ സംഭവം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് അറിഞ്ഞു. ഇതേ തുടർന്ന് ഇവർ കൈക്കൂലി സംബന്ധിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിനിടെ സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരുടെ കാലിൽ വീണ് ഇവർ രക്ഷിക്കണമെന്ന അഭ്യർത്ഥന നടത്തി. ഇവർക്ക് വേണ്ടി ചില കേന്ദ്രങ്ങൾ സമ്മർദ്ദവുമായി രംഗത്തുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമാണ് നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങിയത്.