- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസികൾക്ക് സൗജന്യ ചികിത്സയും മരുന്നും എത്തിച്ച ഡോ. ഷാനവാസിന് ഒടുവിൽ നീതി കിട്ടി; അകാരണമായി സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദു ചെയ്തു; മറുനാടന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുവഡോക്ടർ
മലപ്പുറം: നിലമ്പുരിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സയും മരുന്നും എത്തിച്ച യുവ ഡോക്ടർ ഷാനവാസിനെ മറുനാടൻ മലയാളിയാണ് വായനക്കാർക്ക് മുമ്പിൽ പരിചയപ്പെടുത്തിയത്. ഗ്രാമീണ സേവനങ്ങളിൽ നിന്നും യുവ ഡോക്ടർമാർ ഒളിച്ചോടുന്ന കാലത്തായിരുന്നു ഗ്രാമീണ സേവനത്തിന് താൽപ്പര്യം പ്രകടിപ്പിച്ച് ഡോ. ഷാനവാസ് സ്വന്തം കൈയിൽ നിന്നും കാശു മുടക്കി ആദിവാസിക
മലപ്പുറം: നിലമ്പുരിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സയും മരുന്നും എത്തിച്ച യുവ ഡോക്ടർ ഷാനവാസിനെ മറുനാടൻ മലയാളിയാണ് വായനക്കാർക്ക് മുമ്പിൽ പരിചയപ്പെടുത്തിയത്. ഗ്രാമീണ സേവനങ്ങളിൽ നിന്നും യുവ ഡോക്ടർമാർ ഒളിച്ചോടുന്ന കാലത്തായിരുന്നു ഗ്രാമീണ സേവനത്തിന് താൽപ്പര്യം പ്രകടിപ്പിച്ച് ഡോ. ഷാനവാസ് സ്വന്തം കൈയിൽ നിന്നും കാശു മുടക്കി ആദിവാസികൾക്ക് ചികിത്സ എത്തിച്ചത്. ഇതിനിടെ ഷാനവാസിന്റെ സേവന പ്രവർത്തി പിടിക്കാതിരുന്ന ചിലർ ഷാനവാസിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ വകവെക്കാതെ തന്റെ ദൗത്യവുമായി മുന്നോട്ടു പോകുകയായിരുന്നു ഡോ. ഷാനവാസ്. ഇതിനിടെയാണ് അനധികൃതമായി അദ്ദേഹത്തെ പാലക്കാട്ട് ജില്ലയിലെ കാഞ്ഞിരംപുഴയിലേക്ക് സ്ഥലം മാറ്റിയത്.
സ്ഥലംമാറ്റിയ സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഒപ്പു ശേഖരണം നടത്താൻ ഈ യുവ ഡോക്ടർ ഒരുങ്ങിയ കാര്യവും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും പാലക്കാട് ജില്ലയിലേക്കായിരുന്നു ഷാനവാസിനെ സ്ഥലം മാറ്റിയത്. തന്റെ അകാരണമായാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നും ഇതിനെതിരെ മലപ്പുറം ഡിഎംഒയ്ക്ക് പരാതി നൽകാനായാണ് ഷാനവാസ് മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളുടെ സഹായം തേടിയത്. എന്നാൽ ഈ ദൗത്യം വിജയം കണ്ടില്ലെങ്കിലും ഷാനവാസിന് സഹായവുമായി ഒടുവിൽ ഹൈക്കോടതിയെത്തി.
അനധികൃത സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഷാനവാസിന് അനുകൂലമായ വിധിയുണ്ടായി. സ്ഥലംമാറ്റം കോടതി റദ്ദു ചെയ്തുകൊണ്ട് കോടതി ഉത്തരവിറക്കി. മലപ്പുറം ജില്ലയിൽ തന്നെ സ്ഥിരമായി നിയമനം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി അനുകൂലമായതോടെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും ഷാനവാസ് നന്ദി പറഞ്ഞു. മറുനാടൻ മലയാളിക്കും അദ്ദേഹം നന്ദി അറിയിച്ചു. ആരെത്ര മൂടിവെക്കാൻ ശ്രമിച്ചാലും സത്യം സത്യമായി തുടരുമെന്നും ഷാനവാസ് പറഞ്ഞു. ആദിവാസികൾക്കിടയിൽ താൻ നടത്തുന്ന സന്നദ്ധ പ്രവർത്തനും തുടർന്നുകൊണ്ടു പോകാനാണ് ഷാനവാസിന്റെ പദ്ധതി.
താൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനുള്ള ബുദ്ധിമുട്ടായിരുന്നു സ്ഥലംമാറ്റത്തിൽ ഷാനവാസിനെ ബുദ്ധിമുട്ടിച്ച കാര്യം. അതുകൊണ്ടാണ് നീതിലഭിക്കാനായി നിയമത്തിന്റെ വഴിയിലേക്ക് അദ്ദേഹം നീങ്ങിയതും. മുപ്പത്തിയഞ്ചുകാരനായ ഡോക്ടർ ഷാനവാസ് ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനായി പ്രവർത്തിച്ച് വരികയായിരുന്നു. സ്വന്തം ശമ്പളത്തിൽ നിന്നും നീക്കിവെക്കുന്ന തുക കൊണ്ടും സുഹൃത്തുക്കളുടെ ചെറിയ സഹായങ്ങൾകൊണ്ടുമാണ് ഷാനവാസ് ആദിവാസി ഊരുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തിയത്.
മലപ്പുറത്തെ കാടിനുള്ളിലെ ആദിവാസി ഊരുകളിലാണ് ഷാനവാസ് സേവനം എത്തിച്ചത്. നിലമ്ബൂരിനടുത്ത് വടപുറം പുള്ളിച്ചോല വീട്ടിൽ പി മുഹമ്മദ് ഹാജിംപി കെ ജമീല ഹജ്ജുമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് ഡോക്ടർ ഷാനവാസ്. സഹോദരങ്ങളായ ശിനാസ് ബാബു, ഷമീല എന്നിവരും ഡോക്ടർമാരാണ്. ആറ് വർഷത്തിനിടെ മലപ്പുറത്തും കോഴിക്കോട്ടുമായി നാൽപ്പതോളം സ്വകാര്യ ആശുപത്രികളിൽ ഷാനവാസ് ജോലിചെയ്തിട്ടുണ്ട്. മൂന്നുവർഷം മുമ്പാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്.