- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാഹിത്യപരമായിപ്പോയപ്പോൾ പറ്റിയ തെറ്റിന് ക്ഷമ ചോദിച്ചു കൊണ്ട് പറയട്ടേ എന്റെ സാലറി ദുരിതത്തിന് ആശ്വാസമേകാൻ നൽകുന്നു' സർക്കാരിനൊപ്പം എന്നും; പരാധീനതകൾ കാരണം സാലറി ചലഞ്ചിനോട് നോ പറഞ്ഞപ്പോൾ ഉടനടി സ്ഥലംമാറ്റം; സമ്മർദ്ദമേറിയതോടെ ക്ഷമ ചോദിച്ച് ശമ്പളം നൽകാമെന്നറിയിച്ച് ഇടത് യൂണിൻ നേതാവ്; അനിൽ രാജിന്റെ സ്ഥലം മാറ്റം പിൻവലിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം:സാലറി ചലഞ്ച് നിഷേധിച്ച ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദാക്കി. ഭരണപക്ഷ അനുകൂല സർവ്വീസ് സംഘടനയുടെ നേതാവും, ധനവകുപ്പ് സെഷൻസ് ഓഫീസറുമായ അനിൽ രാജിന്റെ സ്ഥലമാറ്റമാണ് റദ്ദാക്കിയത്. വാട്‌സാപ്പിലൂടെ സാലറി ചലഞ്ച് നിഷേധിച്ചതിനെതുടർന്ന് അനിൽരാജിന്റെ സന്ദേശം വലിയ വിവാദമായിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചും സാലറി ചലഞ്ചിനെ സ്വീകരിച്ചും അനിൽ രാജ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് അച്ചടക്ക നടപടി റദ്ദാക്കി സർക്കാർ ഉത്തരവ് വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ധനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് സെക്രട്ടറി തലത്തിൽ സ്വീകരിച്ച ഈ അച്ചടക്ക നടപടി റദ്ദാക്കിയത്. വിഷയം പ്രതിപക്ഷ സംഘടനകൾ ഏറ്റെടുത്ത് ചർച്ചയാക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ പെട്ടെന്നുള്ള നടപടി എടുത്തതെന്നാണ് സൂചന. സെക്രട്ടേറിയറ്റിൽ ഇടത് അനുകൂല സർവീസ് സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ് അനിൽ രാജ്.ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് കെ
തിരുവനന്തപുരം:സാലറി ചലഞ്ച് നിഷേധിച്ച ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദാക്കി. ഭരണപക്ഷ അനുകൂല സർവ്വീസ് സംഘടനയുടെ നേതാവും, ധനവകുപ്പ് സെഷൻസ് ഓഫീസറുമായ അനിൽ രാജിന്റെ സ്ഥലമാറ്റമാണ് റദ്ദാക്കിയത്. വാട്‌സാപ്പിലൂടെ സാലറി ചലഞ്ച് നിഷേധിച്ചതിനെതുടർന്ന് അനിൽരാജിന്റെ സന്ദേശം വലിയ വിവാദമായിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചും സാലറി ചലഞ്ചിനെ സ്വീകരിച്ചും അനിൽ രാജ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് അച്ചടക്ക നടപടി റദ്ദാക്കി സർക്കാർ ഉത്തരവ് വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസും ധനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് സെക്രട്ടറി തലത്തിൽ സ്വീകരിച്ച ഈ അച്ചടക്ക നടപടി റദ്ദാക്കിയത്. വിഷയം പ്രതിപക്ഷ സംഘടനകൾ ഏറ്റെടുത്ത് ചർച്ചയാക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ പെട്ടെന്നുള്ള നടപടി എടുത്തതെന്നാണ് സൂചന.
സെക്രട്ടേറിയറ്റിൽ ഇടത് അനുകൂല സർവീസ് സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ് അനിൽ രാജ്.ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് കെഎസ് അനിൽ രാജിനെ സ്ഥലം മാറ്റി ഉത്തരവ് വന്നത്. സാമ്പത്തിക പരാധീനതമൂലം ഭാര്യ ചലഞ്ചിനോട് യെസ് പറയുകയും താൻ നോ പറയുകയുമാണെന്ന് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അനിൽ രാജ് മെസേജ് ഇട്ടിരുന്നു. ഇതു പുറത്തായതോടെയാണ് ഇയാൾക്കെതിരെ നടപടി വന്നത്. ശമ്പളം നൽകുന്നില്ലെങ്കിലും സാലറി ചലഞ്ചിനെ അനുകൂലിക്കുന്നുവെന്ന അനിൽരാജിന്റെ നിലപാടിൽ ധനവകുപ്പ് നേരത്തെ തള്ളിയിരുന്നു.
കേരളത്തെ പുനർനിർമ്മിക്കാനായി ഒരു മാസത്തെ ശമ്പളം ഉദ്യോഗസ്ഥർ നൽകണമെന്നാണ് സർക്കാറിന്റെ നിർദ്ദേശം. എന്നാൽ, ഇത് നിർബന്ധിത പിരിവായി മാറുന്നു എന്ന ആരോപണം ഒരു വശത്ത് ശക്തമാകുകയായിരുന്നു. സർക്കാറിന്റെ നീക്കം ഗുണ്ടാപ്പിരിവായി മാറരുത് എന്നു പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. പ്രതിപക്ഷ സംഘടനയും നിർബന്ധമായി ഒരു മാസത്തെ ശമ്പളം നൽകുന്ന നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. പല സർക്കാർ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളിൽ ഒരു മാസത്തെ ശമ്പളം നൽകിയാൽ കുടുംബ ബജറ്റിനെ ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ. അതുകൊണ്ട് തന്നെയാണ് ചെന്നിത്തല ഈ വിഷയത്തിൽ ഇടപെട്ടതും.
വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നും വ്യക്തമാക്കി ഇട്ട പോസ്റ്റിനെ തുടർന്നാണ് നടപടി. ഒരു മാസത്തെ ശമ്പളം വാങ്ങാൻ ഉത്തരവിട്ട ധനവകുപ്പിലെ തന്നെ സെക്ഷൻ ഓഫിസർ കെ.എസ്. അനിൽരാജിനെയാണ് സന്ദേശമിട്ട് മണിക്കൂറുകൾക്കുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കു തട്ടിയത്.
ഇന്നലെ രാവിലെ ധനവകുപ്പ് ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പായ 'ഫിനാൻസ് ഫ്രണ്ട്സി'ൽ അനിൽ രാജ് പോസ്റ്റ് ചെയ്ത സന്ദേശം ഇതായിരുന്നു ''മാസശമ്പള ചാലഞ്ചിന് പിന്തുണ. നൽകാൻ കഴിവുള്ളവർ തീർച്ചയായും നൽകണം. അത്തരക്കാർക്ക് അഭിനന്ദനങ്ങൾ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരത്തിൽപ്പെട്ടവർക്കു നേരേ ഏതെങ്കിലും രീതിയിൽ സഹായഹസ്തം നീട്ടാത്തവർ കുറവാണ്. ഓർക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.