- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം മാറ്റത്തിന് കൈക്കൂലി വാങ്ങിയ ലഫ്. കേണൽ അറസ്റ്റിൽ; പിടിയിലായത് ബെംഗളൂരുവിലെ സൈനികന്റെ സ്ഥലം മാറ്റത്തിനായി സൈനിക ആസ്ഥാനത്ത് വച്ച് രണ്ടര ലക്ഷം രൂപ വാങ്ങുന്നതിനിടെ; ഇനിലക്കാരനും സിബിഐയുടെ പിടിയിൽ
ന്യൂഡൽഹി: ഇഷ്ടമുള്ളിടത്ത് സ്ഥലം മാറ്റം നൽകാനായി ജവാന്മാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ ലഫ്റ്റനന്റ് കേണലിനെതിരെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണൽ രംഗനാഥൻ സുവരമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനായി രണ്ടര ലക്ഷം രൂപ കൈമാറുമ്പോൾ സൈനിക ആസ്ഥാനത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരു സൈനികനെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇയാളുടെ പേര് കുറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹാവാല വഴിയാണ് പണം എത്തിക്കുന്നതെന്നാണ് സിബിഐക്ക് കിട്ടിയ വിവരം. സൈനികർക്കിടിയിൽ ഇത് എങ്ങനെയാണ് നടക്കുന്നതെന്ന് സിബിഐ നിരീക്ഷിച്ച് വരികയാണ്. മറ്റൊരു സൈനികന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് കേണൽ ക്രിമനൽ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നതായും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഇഷ്ടമുള്ളിടത്ത് സ്ഥലം മാറ്റം നൽകാനായി ജവാന്മാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ ലഫ്റ്റനന്റ് കേണലിനെതിരെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണൽ രംഗനാഥൻ സുവരമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനായി രണ്ടര ലക്ഷം രൂപ കൈമാറുമ്പോൾ സൈനിക ആസ്ഥാനത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരു സൈനികനെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇയാളുടെ പേര് കുറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഹാവാല വഴിയാണ് പണം എത്തിക്കുന്നതെന്നാണ് സിബിഐക്ക് കിട്ടിയ വിവരം. സൈനികർക്കിടിയിൽ ഇത് എങ്ങനെയാണ് നടക്കുന്നതെന്ന് സിബിഐ നിരീക്ഷിച്ച് വരികയാണ്. മറ്റൊരു സൈനികന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് കേണൽ ക്രിമനൽ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നതായും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.