- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്നത് വൻ തട്ടിപ്പ്; അമ്പതിനായിരം രൂപവരെ ചെലവ് വരുന്ന മാറിട ശസ്ത്രക്രിയക്കു സ്വകാര്യ ആശുപത്രി ഒന്നര ലക്ഷംരൂപവരെ ബില്ല് നൽകി; ടെക്നിക്കൽ കമ്മിറ്റി വിലയിരുത്തൽ ഞെട്ടിപ്പിക്കുന്നത്
കൊച്ചി: ട്രാൻസ്ജൻഡറുടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്നത് വൻ തട്ടിപ്പ്. നാൽപതിനായിരം മുതൽ അമ്പതിനായിരം രൂപവരെ ചെലവ് വരുന്ന മാറിട ശസ്ത്രക്രിയക്കു സ്വകാര്യ ആശുപത്രി ഒന്നര ലക്ഷംരൂപവരെ ബില്ല് നൽകിയതായും സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള ടെക്നിക്കൽ കമ്മിറ്റി വിലയിരുത്തി.
ട്രാൻസ്ജെന്ററുകളുടെ ശസ്ത്രക്രിയക്ക് സർക്കാർ ധനസഹായം നൽകുന്നത് പരമാവധി അഞ്ചു ലക്ഷം രൂപ വരെയാണ്. നിലവിൽ ലഭ്യമായ ബില്ലുകൾ പ്രകാരം സർക്കാർ കൈമാറാനുള്ളത് 75ലക്ഷംരൂപയോളമാണ്. നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ധനസഹായം അഞ്ചുലക്ഷം രൂപ വരെയാക്കി ഉയർത്തിയതോടെയാണ് പണം തട്ടാനായി സ്വകാര്യ ആശുപത്രികൾ ശ്രമിക്കുന്നതായി ഇതുസംബന്ധിച്ചു കഴിഞ്ഞ 14ന് ചേർന്ന സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള ടെക്നിക്കൽ കമ്മിറ്റി വിലയിരുത്തിയത്.
ട്രാൻസ് സ്ത്രീകൾക്കു രണ്ടരലക്ഷം രൂപവരെയും, ട്രാൻസ് പുരുഷന്മാർക്ക് അഞ്ചുലക്ഷംരൂപവരെയുമാണ് സർക്കാർ ശസ്ത്രക്രിയക്കായി അനുവദിക്കുന്നത്. ഘട്ടംഘട്ടമായി നടക്കുന്ന ശസ്ത്രക്രിയയുടെ ബില്ലുകൾ ഹാജരാക്കുന്ന മുറക്കാണു ഈ തുക നൽകുന്നത്. നിലവിൽ ലഭ്യമായ ബില്ലുകൾ പ്രകാരം 75ലക്ഷംരൂപയാണു സർക്കാർ കൈമാറാനുള്ളത്. ഇതു സബന്ധിച്ചു സാമൂഹ്യനീതി വകു പ്പ് ഡയറ്കടർ ചെയർമാനും, തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്ലസ്റ്റിക് സർജറി വിഭാഗം മേധാവി ഉൾപ്പെടെ അംഗവുമായ ടെകിനിക്കൽ കമ്മിറ്റി വിഷയം ചർച്ചചെയ്യുകയും ഓരോ ചികിത്സയുടേ നിലവാരവും ഇവക്കു ലഭ്യമാക്കേണ്ട തുകകളെ കുറിച്ചും കഴിഞ്ഞ 17നു ചർച്ചചെയ്തു.
ഇതിൽ നാൽപതിനായിരം മുതൽ അമ്പതിനായിരം രൂപവരെ ചെലവ് വരുന്ന മാറിട ശസ്ത്രക്രിയക്കു ആശുപത്രി ഒന്നര ലക്ഷംരൂപവരെ ബില്ല് നൽകിയതായും ടെക്നിക്കൽ കമ്മിറ്റി വിലയിരുത്തി. ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്ന കേരളത്തിലെ നാലു സ്വകാര്യ ആശുപത്രികൾ ഒത്തുകളിക്കുകയാണെന്ന സംശയംവരെ ടെക്നിക്കൽ കമ്മിറ്റിയിലുണ്ടായി. ഇതിനുപുറമെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ സംബന്ധിച്ച പരാതി ആരോപിച്ച് ട്രാൻസ്ജെൻഡർ അനന്യ ആത്മഹത്യചെയ്തതും കഴിഞ്ഞ ദിവസമാണ്. ഇത്തരം തട്ടികളും പീഡനങ്ങളും ഒഴിവാക്കാൻ സർക്കാർ മെഡിക്കൽ കോളജുകളിൽ ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ട്രാൻസ്ജെൻഡർ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും 2018-19 സാമ്പത്തിക വർഷത്തിലാണ് ആദ്യമായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകിത്തുടങ്ങിയത്. ആദ്യം രണ്ടു ലക്ഷംവരെയായിരുന്ന സഹായം കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് പരമാവധി അഞ്ചു ലക്ഷം രൂപ വരെയാക്കിയത്.സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയക്ക് (ട്രാൻസ്മാൻ) പരമാവധി അഞ്ചുലക്ഷവും, പുരുഷനിൽ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയക്കു (ട്രാൻസ് വുമൺ) പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്.
സമൂഹത്തിൽ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാൻസ്ജെൻഡർ വിഭാഗത്തെ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനംകൂടിയാണ് കേരളമാണ്. നിലവിൽ സംസ്ഥാന സർക്കാറിന്റെ ധനസഹായം ലഭ്യമായത് 200ഓളംവരുന്ന ട്രാൻസ്ജെൻഡറുകൾക്കാണ്. ഇതിൽ 25ഓളംപേർ മാത്രമാണ് ട്രാൻസ്മാന്മാരുള്ളത്. ഭൂരിഭാഗവും ട്രാൻസ്വുമണാണ്. ഭൂരിഭാഗം പേരും മാറിട ശസ്ത്രക്രിയമാത്രമാണ് സഹായം അഭ്യർത്ഥിച്ചിട്ടുള്ളതെന്ന് സാമൂഹ്യനീതി വകുപ്പിന് ലഭിച്ച ധനസഹായ പ രേഖകളിൽ വ്യക്തമാണ്.