- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വംശജയായ ഭിന്നലിംഗക്കാരിയെ കൊന്ന് ശരീരം വെട്ടി നുറുക്കി; മലേഷ്യയിൽ ശരീയത്ത് നടപ്പിലാക്കിയ മൗലിക വാദികളുടെ വിജയം
മലേഷ്യയിൽ 27കാരിയായ ഫ്ലോറിസ്റ്റും ഇന്ത്യൻ വംശജയായ ഭിന്നലിംഗക്കാരിയുമായ സമീര കൃഷ്മാനെ ഇസ്ലാമിക് മതമൗലിക വാദികൾ വെടിവച്ച് കൊന്ന് ശരീരം വെട്ടി നുറുക്കി. മലേഷ്യയിൽ ശരീയത്ത് നിയമം കർക്കശമാകുന്നുവെന്നും മതമൗലികവാദികൾ പിടിമുറുക്കുന്നുവെന്ന ആശങ്കയുമാണ് ഇതോടെ ശക്തമായിരിക്കുന്നത്. ഈസ്റ്റേൺ മലേഷ്യയതിലെ ക്വാന്റാൻ നഗരത്തിലാണ് സമീര തന്റെ 28ാം ജന്മദിനത്തിന്റെ അന്ന് ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്. രണ്ട് വർഷം മുമ്പ് സമീരയെ തട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്ത് പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് രണ്ട് പേർ കോടതിക്ക് മുമ്പിൽ ഹാജരാക്കപ്പെട്ടതിനിടെയാണ് ഈ ഭിന്നലിംഗക്കാരി കൊല ചെയ്യപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാൽ സമീരയുടെ കൊലപാതകത്തിന് എന്താണ് കാരണമായി വർത്തിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. തുടർച്ചയായി കത്തിക്കുത്തേറ്റതിനെ തുടർന്നും വെടിയേറ്റതിനെ തുടർന്നുമാണ് ഇവർ മരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് തന്റെ പിറന്നാൾ ദിനത്തിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴായിരുന
മലേഷ്യയിൽ 27കാരിയായ ഫ്ലോറിസ്റ്റും ഇന്ത്യൻ വംശജയായ ഭിന്നലിംഗക്കാരിയുമായ സമീര കൃഷ്മാനെ ഇസ്ലാമിക് മതമൗലിക വാദികൾ വെടിവച്ച് കൊന്ന് ശരീരം വെട്ടി നുറുക്കി. മലേഷ്യയിൽ ശരീയത്ത് നിയമം കർക്കശമാകുന്നുവെന്നും മതമൗലികവാദികൾ പിടിമുറുക്കുന്നുവെന്ന ആശങ്കയുമാണ് ഇതോടെ ശക്തമായിരിക്കുന്നത്. ഈസ്റ്റേൺ മലേഷ്യയതിലെ ക്വാന്റാൻ നഗരത്തിലാണ് സമീര തന്റെ 28ാം ജന്മദിനത്തിന്റെ അന്ന് ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്. രണ്ട് വർഷം മുമ്പ് സമീരയെ തട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്ത് പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് രണ്ട് പേർ കോടതിക്ക് മുമ്പിൽ ഹാജരാക്കപ്പെട്ടതിനിടെയാണ് ഈ ഭിന്നലിംഗക്കാരി കൊല ചെയ്യപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
എന്നാൽ സമീരയുടെ കൊലപാതകത്തിന് എന്താണ് കാരണമായി വർത്തിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. തുടർച്ചയായി കത്തിക്കുത്തേറ്റതിനെ തുടർന്നും വെടിയേറ്റതിനെ തുടർന്നുമാണ് ഇവർ മരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് തന്റെ പിറന്നാൾ ദിനത്തിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു സമീരയെ ആക്രമിച്ച് കൊന്നത്. ഇവരുടെ ശരീരം വെളുത്ത ഷീറ്റിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ശരീരം പരിശോധിക്കാനായി മെഡിക്സുകൾ എത്തിയിരിക്കുന്നതും ചിത്രത്തിൽ കാണാം. അതിനിടെ 2015ൽ ഇവരെ ആക്രമിച്ച് കേസിൽ ഇപ്പോൾ രണ്ട് പുരുഷന്മാർ വിചാരണ നേരിടുന്നുമുണ്ട്.
അന്ന് സമീരയെ പിടിച്ച് കെട്ടി തട്ടിക്കൊണ്ടു പോയിരുന്ന കാർ ചെറിയൊരു അപകടത്തിൽ പെട്ടതിനെ തുടർന്ന് അത് പൊലീസ് പരിശോധിക്കുകയും പുറകിലെ സീറ്റിൽ സമീരയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും രക്ഷിക്കുകയുമായിരുന്നു. നിലവിൽ മലേഷ്യയിൽ ശരീയത്ത് നിയമം ശക്തമായി നടപ്പിലാക്കാനാണ് മതമൗലിക വാദികൾ ശക്തമായ നീക്കം നടത്തുന്നതെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ ക്രോസ് ഡ്രസിങ് പിന്തുടരുന്നവരെ പോലും കടുത്ത രീതിയിൽ ശിക്ഷിക്കുന്നുണ്ട്. തങ്ങളുടെ യഥാർത്ഥ ജെൻഡർ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന മുസ്ലിം ഭിന്നലിംഗ വ്യക്തികൾക്ക് ഇതിന്റെ ഭാഗമായി കടുത്ത ശിക്ഷയാണ് മതമൗലികവാദികൾ നൽകി വരുന്നത്.
ഇവിടെ ഇത്തരത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് അരങ്ങേറാൻ തുടങ്ങിയിരിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യൻ ഡിവിഷന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഫിൽ റോബർട്സൻ ആരോപിക്കുന്നത്. ജെൻഡറുമായി ബന്ധപ്പെട്ട സംശയമുള്ള രീതിയിൽ ആളുകൾ ജനിക്കുന്നത് ദുരന്തം കൊണ്ടു വരുമെന്നും അല്ലെങ്കിൽ അള്ളാഹുവിന്റെ ശിക്ഷയാണെന്നുമാണ് 2014ൽ മലേഷ്യൻ ഇസ്ലാമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രബോധനം മുന്നറിയിപ്പേകിയിരുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ ജെൻഡർ റിഅസൈന്മെന്റ് സർജറികൾ നടത്തിക്കൊടുക്കുന്ന സർജന്മാർക്ക് നേരെ വരെ മതമൗലിക വാദികൾ ഭീഷണി മുഴക്കുന്നുണ്ട്. ഭിന്നലിംഗ വ്യക്തികളെ സംബന്ധിച്ചിടത്തോളം മലേഷ്യ ഏറ്റവും ഭീകരമായ രാജ്യമായി മാറിയിരിക്കുന്നുവെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് 2014ൽ മുന്നറിയിപ്പേകിയിരുന്നത്.