- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വേഷം മാറിവന്നവൻ അല്ലേടാ.. എന്നു ചോദിച്ചു കൂട്ടത്തോടെ മർദ്ദനം; വസ്ത്രം വലിച്ചു കീറിയും മുടിയിൽ കുത്തിപ്പിടിച്ചും ആൾക്കൂട്ടത്തിന്റെ ഗുണ്ടായിസം; കരഞ്ഞു പറഞ്ഞിട്ടും വിടാതെ മർദ്ദനം തുടർന്നു; മൊബൈൽ ഫോൺ പിടിച്ചു വാങ്ങി; വലിയതുറയിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; 'ട്രാൻസ് ജെന്റർ' സൗഹൃദ സംസ്ഥാനത്തെ നാണിപ്പിക്കുന്ന സംഭവം
തിരുവനന്തപുരം: തിരുവനന്തപുരം വലിയ തുറയിൽ ട്രാൻസ്‌ജെന്റർ യുവതിക്ക് ക്രൂര മർദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വേഷം മാറി വന്നയാൾ എന്നു പറഞ്ഞായിരുന്നു ട്രാൻസ് യുവതിക്ക് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ ട്രാൻസ് സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തെ നാണിപ്പിക്കുന്ന സംഭവമായി മാറി ഇത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വേഷം മാറിവന്ന ആളെന്നാരോപിച്ചായിരുന്നു ആക്രമണം. ഇരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. യുവതിയെ കൂട്ടമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തിരുവനന്തപുരം സ്വദേശിനിയാണെങ്കിലും നാഗർകോവിലിലാണ് ഇവർ ഏറെ നാളായി താമസിക്കുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ അലഞ്ഞുതിരിയവേ ആണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായ ആക്രമണത്തിനിരയാക്കിയത്. ട്രാൻസ്‌ജെൻഡർ ആണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും കൈവശം ഉണ്ടായിരുന്നില്ല. രണ്ടു ദിവസം
തിരുവനന്തപുരം: തിരുവനന്തപുരം വലിയ തുറയിൽ ട്രാൻസ്‌ജെന്റർ യുവതിക്ക് ക്രൂര മർദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വേഷം മാറി വന്നയാൾ എന്നു പറഞ്ഞായിരുന്നു ട്രാൻസ് യുവതിക്ക് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ ട്രാൻസ് സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തെ നാണിപ്പിക്കുന്ന സംഭവമായി മാറി ഇത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വേഷം മാറിവന്ന ആളെന്നാരോപിച്ചായിരുന്നു ആക്രമണം. ഇരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. യുവതിയെ കൂട്ടമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തിരുവനന്തപുരം സ്വദേശിനിയാണെങ്കിലും നാഗർകോവിലിലാണ് ഇവർ ഏറെ നാളായി താമസിക്കുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ അലഞ്ഞുതിരിയവേ ആണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായ ആക്രമണത്തിനിരയാക്കിയത്.
ട്രാൻസ്‌ജെൻഡർ ആണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും കൈവശം ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മുൻപേ ആണ് തിരുവനന്തപുരത്തു തിരിച്ചെത്തുന്നത്, വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ അലഞ്ഞുതിരിയവേ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്. ആക്രമണം തടയാൻ ചിലർ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം മർദ്ദനം തുടരുകയായിരുന്നു. തടയാനെത്തിയ പൊലീസുകാർക്ക് നേരെയും ജനക്കൂട്ടം തിരിയുന്ന അവസ്ഥയുണ്ടായി.
മർദനത്തിൽ സാരമായി പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച്ച രാത്രിയാണ് സംഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ ഇവർ കഴിഞ്ഞ കുറേ കാലമായി നാഗർകോവിലിലാണ് താമസം. രണ്ടുദിവസം മുൻപാണ് തിരികെ നാട്ടിലേക്ക് എത്തിയയത്. വീടും വീട്ടുകരുമില്ലാത്ത ഇവർ വലിയതുറ കടപ്പുറത്ത് അലഞ്ഞു തിരിയവേയാണ് നാട്ടുകാർ തടഞ്ഞുനിർത്തി ആക്രമണം തുടങ്ങിയത്.
പെൺ വേഷം കെട്ടി കുട്ടികളെ പിടിക്കാൻ ഇറങ്ങിയ സംഘത്തിലെ അംഗമെന്ന് പറഞ്ഞാണ് നാട്ടുകാർ ഇവരെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ നാട്ടുകാർ അതിലെ നമ്പറുകളിലേക്ക് വിളിച്ചതായും പൊലീസ്. ഇതിനിടെ ചിലർ ഇവരെ അസഭ്യം വിളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോഴേക്കും ട്രാൻസ്ജൻഡർ യുവതിക്ക് ക്രൂരമർദനമേറ്റിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊാലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ട്രാൻസ്‌ജെൻഡർ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ഇല്ലാത്തതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത്തരത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിനു തിരിച്ചറിയൽ കാർഡുകൾ നൽകാൻ സർക്കാർ ഇടപ്പെടുന്നില്ലായെന്നത് ഇനിയും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ട്രാൻസ് ജെന്ററർ സൗഹൃദ സംസ്ഥാനമെന്നാണ് കേരളം പൊതുവേ അറിയപ്പെടുന്നത്. ട്രാൻസ് ജെന്ററുകൾക്ക് ജോലിയും മറ്റും നൽകുകയും ചെയ്തു. ഇത് കൂടാതെ ട്രാൻസ്‌ജെന്ററുകൾക്കായി 10 കോടി രൂപ സംസ്ഥാന ബജറ്റിലും വകയിരുത്തിയിരുന്നു. എന്നാൽ. ഇത്രയൊക്കെ കാര്യങ്ങൾ സർക്കാർ ചെയ്തിട്ടും പൊതുജന മനോഭാവം മാറാത്തതാണ് പ്രധാന വിഷയമായി നിലനിൽക്കുന്നത്.