തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിന്ന് കുറച്ചകലെ ഒരു ഗ്രാമത്തിലാണ് അസ്‌ന ജനിച്ചതും വളർന്നതും. തന്റെ വിചാരങ്ങളും വികാരങ്ങളുമൊക്കെ സഹപാഠികളിൽ നിന്നും സമപ്രായക്കാരിൽ നിന്നും വ്യത്യസ്തമാണെന്ന തിരിച്ചറിവുണ്ടാകുന്നത് കൗമാര കാലത്താണ്. പിന്നീട് ഒരുപാട് നാട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലുകൾ...അവഗണന...പരിഹാസം. മനസ്സു പറയുന്നിടത്തു ശരീരമെത്താത്ത നിസ്സഹായത. ശരീരവും മനസ്സും ഇങ്ങനെ സമാന്തര യാത്ര നടത്തുന്നവരെ ആരും ആരും മനസ്സിലാക്കിയില്ല. ആണും പെണ്ണും കെട്ടവനെന്നും ...ഒമ്പതുകളെന്നും..ചാന്തുപൊട്ടെന്നും അവർ അവജ്ഞയോടെ വിളിച്ചു.

അമ്മ മരിച്ചതോടെ വീട്ടിലും ഒറ്റപ്പെട്ടു. അങ്ങിനെയാണ് തമിഴ്‌നാട്ടിൽ എത്തപ്പെടുന്നത്. അവിടെ ഇത്തരക്കാരുടെ കൂട്ടായ്മ ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് ശരിക്കും എനിക്കു സന്തോഷമുണ്ടായത്. അന്നു വരെ പാൻസും ഷർട്ടും ഇട്ടിരുന്ന ഞാൻ മനസ്സിനിഷ്ടപ്പെട്ട സാരിയും നൈറ്റിയും ധരിച്ചു. അസ്മ എന്ന പേരു സ്വീകരിച്ചു. യാചനയായിരുന്നു തൊഴിൽ. രാവിലെ പത്തുമുതൽ തുടങ്ങും. അഞ്ചു മണിയാവുമ്പോഴേയ്ക്കും ആയിരത്തോളം രൂപ ഞങ്ങൾക്കു പിരിഞ്ഞു കിട്ടും. ഭക്ഷണവും ചെലവുമൊക്കെ കഴിഞ്ഞാണ് ഈ തുക. ഇതു കൂട്ടിവച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

ട്രാൻസജെൻഡേഴ്സിനെ കേരളവും അംഗീകരിച്ചു തുടങ്ങിയെന്നറിഞ്ഞാണ് ഞാൻ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചെത്തിയത്. ഇവിടെയെത്തിയിട്ട് ഇപ്പോൾ അഞ്ചാറു മാസമായി. ജോലിയില്ല, വരുമാനമില്ല. ഇപ്പോഴും പണം വേണമെങ്കിൽ ഞാൻ തമിഴ്‌നാട്ടിൽ പോയി യാചിക്കും. അങ്ങിനെയാണ് പണം കണ്ടെത്തുന്നത്. ഇവിടെ യാചിക്കാൻ ഞങ്ങളിറങ്ങിയാൽ അടി കിട്ടും. ഞങ്ങൾക്കു വേണ്ടത് ജീവിക്കാനൊരു വീടും വരുമാനത്തിന് ഒരു ജോലിയുമാണ്.

തിരുവനന്തപുരത്ത് മണക്കാടുള്ള ഒയാസിസ് കൾച്ചറൽ സൊസൈറ്റിയിൽ വരിക. ട്രാൻസ് ജൻഡേഴ്‌സിന്റെ ഒരു കൂട്ടായ്മ ഇവിടെയുണ്ട്. സങ്കടങ്ങളും സന്തോഷങ്ങളും ഒത്തു ചേരുന്ന അവരുടെ കൂട്ടായ്മ. സാധാരണക്കാർ ജീവിക്കുന്നതുപോലെ ഒരിക്കലും ഒരു ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കില്ലെന്നറിഞ്ഞിട്ടും , തങ്ങളുടെ ആവശ്യങ്ങൾക്കും അവഗണനകൾക്കും എതിരെ ശബ്ദമുയർത്താൻ ഇവർ പൊരുതുകയാണ്. ഇവർ ജനിക്കുമ്പോൾ തന്നെ ട്രാൻസ്ജിൻഡർ ആയല്ല ജനിക്കുന്നത്.

ആരാണ് ട്രാൻസ്ജെൻഡർ? എങ്ങനെയാണു ട്രാൻസ്ജെൻഡർ എന്ന ഒരു വിഭാഗം ഉണ്ടായത?് നമ്മൾ ഒരിക്കലെങ്കിലും ഇക്കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആവശ്യങ്ങൾ അവർക്കും ഉണ്ട്. ലിംഗം ഏതാണെന്നു തിരിച്ചറിയാത്തതുകൊണ്ടല്ല ഇവർക്ക് സമൂഹം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മറിച്ച് പുരുഷനായി ജനിച്ച സ്ത്രീയിലേക്ക് എത്തപ്പെട്ടതുകൊണ്ടാണ്. ട്രാൻസ്ജൻഡറുകൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി പോരാട്ടത്തിലാണ്. പ്രതിഷേധവും ധർണയുമായി പൊതു നിരത്തിലിറങ്ങുന്നു. എവിടെയും ഇത്തരക്കാർക്ക് കിട്ടുന്നത് കടുത്ത അവഗണനയും, പരിഹാസവും.

വീട്ടുകാരുടെ അവഗണനയും, നാണക്കേടും കളിയാക്കലും സഹിച്ചാണിവർ ഇവിടെവരെ എത്തിനിൽക്കുന്നത്. സ്‌കൂൾ പഠനത്തിന് ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്ന ശ്രീകുമാറിനെ ഒരു കൂട്ടം മുതിർന്ന വിദ്യാർത്ഥികൾ ചേർന്ന് റാഗ് ചെയ്തു. ലൈംഗിക അക്രമമായിരുന്നു അതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. അതിനു ശേഷം പേടിച്ച് കോളേജിൽ പോയില്ല. സർട്ടിഫിക്കറ്റുകൾ ബനധുക്കളോടൊപ്പം എത്തിയാണ് വാങ്ങിയത്. പഠനം പാതിവഴിയിൽ മുടങ്ങിപ്പോയ ശ്രീകുമാർ ഇന്ന് ശ്രീക്കുട്ടിയാണ്. സെക്ഷ്വൽ ആൻഡ് ജെന്റർ മൈനോറിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമാണ്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. എല്ലാ ട്രാൻസ്ജണ്ടറുകളും ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് ജീവിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇതൊക്കെ. ട്രെയിനിൽ യാചന നടത്തുന്ന സമയത് ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് ലൈംഗിക അക്രമം നേരിടുകയും , കരഞ്ഞുപോകേണ്ട അവസ്ഥവരെ ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

അത് ഒരു സ്ത്രീയ്ക്കാണ് സംഭവിക്കുന്നതെങ്കിൽ വാദിക്കാൻ വനിതാ കമ്മീഷനും എല്ലാവരുമുണ്ട് തങ്ങൾക്കുനേരെയുള്ള അക്രമം ആരാണ് കേൾക്കുന്നത് ഈ വിഭാഗത്തെ സമൂഹത്തിലെ പുരുഷന്മാർ ലൈംഗിക കണ്ണുകളോടെയാണ് നോക്കുന്നതെന്നു അവർ പറയുന്നു . ഒറ്റയ്ക്കു പുറത്തിറങ്ങിയാൽ തുറിച്ചു നോട്ടവും പരിഹാസവും ഒരു സ്ത്രീ അനുഭവിക്കുന്നതിനേക്കാൾ അക്രമങ്ങളും ഇവർക്കെതിരെ ഉണ്ടാകുന്നു. തങ്ങൾ ഈ വിഭാഗക്കാരായതുകൊണ്ട് തന്നെ ഒരു ജോലിയോ ഒന്നും തന്നെ നല്കാൻ ആരും തയ്യാറല്ല ഇത് സർക്കാരിന്റെ വീഴ്ചയാണ് ഞങ്ങളും എവിടെ ജീവിക്കുന്നവരാണ് എങ്ങനെ ആയിപോയത് ഞങ്ങളുടെ മാത്രം തെറ്റല്ല. ജനിച്ചപ്പോൾ എങ്ങനെ ആയുമല്ല ഞങ്ങൾ ജനിച്ചത്. അതുകൊണ്ട് തന്നെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ എവിടെ വരെയും പോകുമെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭിന്ന ലിംഗക്കാരുടെ കൂട്ടായ്ക രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു.

രാജ്യ സഭയിൽ ഭിന്ന ലിംഗക്കാരുടെ ബില്ല് പാസാകുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസം നടന്ന രാജ് ഭവൻ മാർച്ചിന് പിന്നിൽ. 2016 ൽ രാജ്യസഭയിൽ വച്ച കരട് രേഖ നാലുവർഷണങ്ങൾക്കു ശേഷം ലോക സഭയിലെ ശീതകാല ബഞ്ചിൽവയ്ക്കുമ്പോൾ പൂർണമായും തിരുത്തപ്പെട്ട ബില്ല് തങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. അതിൽ പ്രധാനമായും ,സ്വന്തം കാലിൽ നിൽക്കാനും, സാംസ്‌കാരിക പരമായ, വിദ്യാഭ്യാസപരമായ മുന്നേറാനുള്ള അവകാശങ്ങൾ കൂടാതെ തങ്ങൾ ഭിന്ന ലിംഗക്കാരാണെന്നു തെളിയിക്കാൻ ,ഡോക്ടർ അദ്കാക്കമുള്ള വൈദ്യ പരിശോധന വിദഗ്ധരുടെ മുന്നിൽ തങ്ങളുടെ ലിംഗം കണിക്കാനും അവരുടെ മുന്നിൽ തുണിയഴിക്കാനും തങ്ങൾ തയ്യാറാകണം അതിനു ഞങ്ങൾ തയ്യാറല്ല അതിനെതിരെയായാണ് രാജ്യത്തെങ്ങുമുള്ള ഭിന്ന ലിംഗക്കാർ പ്രതിഷേധം നടത്തുന്നത്.

സമൂഹത്തിൽ പാർശ്വവത്കരിക്ക പെട്ട സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ട ഒരുകൂട്ടം ജനങ്ങളായതുകൊണ്ട് തന്നെ 80 ശതമാനം ഭിന്ന ലിംഗക്കാരും ലൈംഗിക തൊഴിൽ ചെയ്താണ് ജീവിക്കുന്നത്. അത് മാറണമെങ്കിൽ സമൂഹത്തിൽ അവരെ മുഖ്യ ധാരയിലേക്ക് എത്തിക്കാനും , അവർക്കു സംവരണം നൽകി അവരെയും സമൂഹത്തിന്റെ ഒരു ഭാഗമാക്കി നിർത്താനും, ഭരണകൂടവും , സമൂഹവും തയ്യാറാകണം അതിനു വേണ്ടിയാണു പ്രതിഷേധം, ലൈംഗിക തൊഴിലും, യാചനയും കേരളത്തിന്റെ സംസകാരത്തിലില്ല അന്യ സംസ്ഥാനങ്ങളിൽ ആണ് കൂടുതലായും കാണപെടുന്നത്. അത്‌കൊണ്ട് തന്നെ കേരളത്തിലെ ഭിന്ന ലിംഗക്കാരും അന്യ സംസ്ഥാനങ്ങളിലും ട്രെയിനുകളിൽ യാചന നടത്തിയുമാണ് ജീവിക്കുന്നത് .

ഇവർ ജനിക്കുമ്പോൾ ഭിന്ന ലിംഗക്കാരായല്ല ജനിക്കുന്നത്. ഇങ്ങായാകുന്നു എന്ന് തിരിച്ചറിയുമ്പോൾ തന്നെ അതിനു വേണ്ട ബോധവൽകരിക്കാനോ ആരും മുൻ കയ്യെടുക്കാറില്ല പകരം പരിഹാസവും, ഒറ്റപെടുത്തലും കാരണം സമൂഹത്തിൽ നിന്ന് പിന് തള്ളപ്പെടേണ്ടി വരുന്നു . വരും തലമുറയെങ്കിലും മാറി ചിന്തിക്കണമെന്നാണ് ഇവരുടെ ഇനിയുള്ള ആഗ്രഹം.