- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം മുഴുവൻ കയ്യടി നേടിയ കൊച്ചിമെട്രോയുടെ പരീക്ഷണം പാളി; താമസ സൗകര്യം ഒരുക്കി നൽകിയിട്ടും ട്രാൻസ്ജെൻഡേഴ്സ് ജോലി ഉപേക്ഷിക്കുന്നു: ജോലിക്ക് കയറിയ 24 പേരിൽ ഒൻപത് പേരും പണി ഉപേക്ഷിച്ചു മടങ്ങി
കൊച്ചി: കേരളത്തിൽ ആകാശ യാത്രയ്ക്ക് തുടക്കമിട്ട് കയ്യടി നേടിയ കൊച്ചി മെട്രോ ട്രാൻസ് ജെൻഡേഴ്‌സിന് ജോലി നൽകിയാണ് വീണ്ടും മലയാളികൾക്ക് അഭിമാനമായി മാറിയത്. എന്നാൽ കൊച്ചിൻ മെട്രോയുടെ ഈ പരീക്ഷണം പാളിപ്പോയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളാൽ കഴിയും വിധം ജീവിക്കാനുള്ള എല്ലാ വിധ ഉപാധികളും ഒരുക്കി നൽകിയിട്ടും പലരും ജോലി ഉപേക്ഷിച്ചു മുങ്ങുകയാണ്. മെട്രോയുടെ ആദ്യഘട്ടത്തിൽ നിയമിച്ചവരിൽ ഒൻപത് ട്രാൻസ്ജെൻഡറുകൾ ജോലി ഉപേക്ഷിച്ചു. ശമ്പളക്കുറവു മുതൽ താമസ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടു വരെ കാരണങ്ങളായി ചൂണ്ടിക്കാണിച്ചാണ് പലരും ജോലി ഉപേക്ഷിച്ചത്. ഹൗസ് കീപ്പിങ് വിഭാഗത്തിൽ 10,833 രൂപയും ടിക്കറ്റിങ്ങിൽ 11,700 രൂപയുമാണ് ശമ്പളം നൽകുന്നത്. സർക്കാർ ഇടപെട്ട് ഇവർക്ക് കാക്കനാട് ജ്യോതിസ് ഭവനിൽ മാസം 500 രൂപ വാടകയ്ക്ക് താമസമൊരുക്കി നൽകിയിരുന്നു. നിലവിൽ ജോലിയിലുള്ളതിൽ കുറച്ചുപേർ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ജ്യോതിസ് ഭവനിൽ താമസിക്കുന്നവർക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മെട്
കൊച്ചി: കേരളത്തിൽ ആകാശ യാത്രയ്ക്ക് തുടക്കമിട്ട് കയ്യടി നേടിയ കൊച്ചി മെട്രോ ട്രാൻസ് ജെൻഡേഴ്‌സിന് ജോലി നൽകിയാണ് വീണ്ടും മലയാളികൾക്ക് അഭിമാനമായി മാറിയത്. എന്നാൽ കൊച്ചിൻ മെട്രോയുടെ ഈ പരീക്ഷണം പാളിപ്പോയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളാൽ കഴിയും വിധം ജീവിക്കാനുള്ള എല്ലാ വിധ ഉപാധികളും ഒരുക്കി നൽകിയിട്ടും പലരും ജോലി ഉപേക്ഷിച്ചു മുങ്ങുകയാണ്.
മെട്രോയുടെ ആദ്യഘട്ടത്തിൽ നിയമിച്ചവരിൽ ഒൻപത് ട്രാൻസ്ജെൻഡറുകൾ ജോലി ഉപേക്ഷിച്ചു. ശമ്പളക്കുറവു മുതൽ താമസ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടു വരെ കാരണങ്ങളായി ചൂണ്ടിക്കാണിച്ചാണ് പലരും ജോലി ഉപേക്ഷിച്ചത്. ഹൗസ് കീപ്പിങ് വിഭാഗത്തിൽ 10,833 രൂപയും ടിക്കറ്റിങ്ങിൽ 11,700 രൂപയുമാണ് ശമ്പളം നൽകുന്നത്.
സർക്കാർ ഇടപെട്ട് ഇവർക്ക് കാക്കനാട് ജ്യോതിസ് ഭവനിൽ മാസം 500 രൂപ വാടകയ്ക്ക് താമസമൊരുക്കി നൽകിയിരുന്നു. നിലവിൽ ജോലിയിലുള്ളതിൽ കുറച്ചുപേർ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ജ്യോതിസ് ഭവനിൽ താമസിക്കുന്നവർക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും ഇവർക്ക് വാഹനം നൽകുന്നുണ്ടെന്നും മെട്രോ അധികൃതർ പറഞ്ഞു.
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിൽ 23 ട്രാൻസ്ജെൻഡേഴ്സിനെയാണ് ഹൗസ് കീപ്പിങ്ങിലും ടിക്കറ്റിങ് വിഭാഗത്തിലുമായി നിയമിച്ചത്. ഇതിൽ 14 പേർ മാത്രമാണ് ഇപ്പോൾ ജോലിയിലുള്ളത്.
''താമസമുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു. മെട്രോയിലെ കുറഞ്ഞ ശമ്പളത്തിൽ വീടിന്റെ വാടകയും ജീവിതച്ചെലവുമെല്ലാം മുന്നോട്ടു കൊണ്ടുപോകാനായില്ല'' - ജോലി ഉപേക്ഷിച്ചതിന് കാരണം ഒരാൾ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്. കൂട്ടത്തിലെ ചിലർ മെച്ചപ്പെട്ട അവസരങ്ങൾ ലഭിച്ചപ്പോഴാണ് ജോലി ഉപേക്ഷിച്ചതെന്നും പേരു വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ഇവർ പറഞ്ഞു.
സാമൂഹികമായി ഏറെ പ്രാധാന്യമുള്ള പരീക്ഷണമെന്ന നിലയിലാണ് മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകിയതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ പറഞ്ഞു. രാജ്യത്ത് ആദ്യമായിരുന്നു ഇത്തരമൊരു നടപടിയെന്നും അവർ കൂട്ടിച്ചേർത്തു.
പലരും ജോലിയിൽ തൃപ്തരായിരുന്നില്ല. ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലിക്കെടുത്തവരിൽ ചിലർ കുറച്ചുകൂടി മെച്ചപ്പെട്ട ജോലി വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. യോഗ്യതയുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് എല്ലാ നിയമനങ്ങളും. അതിനാൽ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാനായില്ലെന്നും കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.
കുറെപ്പേർ ജോലി ഉപേക്ഷിച്ചെങ്കിലും ട്രാൻസ്ജെൻഡർ നിയമനവുമായി മുന്നോട്ടു പോകാനാണ് കെ.എം.ആർ.എല്ലിന്റെ പദ്ധതി. ആലുവ മുതൽ പേട്ട വരെയുള്ള മെട്രോ റൂട്ടിൽ ആകെ 60 ട്രാൻസ്ജെൻഡറുകൾക്ക് ജോലി നൽകാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാംഘട്ട നിയമനത്തിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും മെട്രോ അധികൃതർ പറഞ്ഞു.