- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഹചര്യം മാറിയതോടെ മറവു മാറ്റി കേരളത്തിലെ ഭിന്ന ലിംഗക്കാരും; പുതുക്കിയ വോട്ടർ പട്ടികയിൽ 82 പേർ ടാൻസ് ജെൻഡർ
തിരുവനന്തപുരം: എന്തുകൊണ്ട് കേരളത്തിൽ മാത്രം ഭിന്ന ലിംഗക്കാർ ഇല്ല എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. തമിഴ് നാട്ടിലും ഉത്തരേന്ത്യയിലും ഒക്കെ ധാരാളം പേര് ഉണ്ടായിട്ടും കേരളത്തിൽ ഇല്ലെന്നതായിരുന്നു അവസ്ഥ. എന്നാൽ കേരളത്തിലെ ഭിന്നലിംഗക്കാരും ലോകം അറിയാതെ അടിച്ചമർത്തുകയായിരുന്നു എന്നതാണ് സത്യം. കോടതിയുടെ ഇടപെടലും ഭിന്ന ലിംഗക്കാരു
തിരുവനന്തപുരം: എന്തുകൊണ്ട് കേരളത്തിൽ മാത്രം ഭിന്ന ലിംഗക്കാർ ഇല്ല എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. തമിഴ് നാട്ടിലും ഉത്തരേന്ത്യയിലും ഒക്കെ ധാരാളം പേര് ഉണ്ടായിട്ടും കേരളത്തിൽ ഇല്ലെന്നതായിരുന്നു അവസ്ഥ. എന്നാൽ കേരളത്തിലെ ഭിന്നലിംഗക്കാരും ലോകം അറിയാതെ അടിച്ചമർത്തുകയായിരുന്നു എന്നതാണ് സത്യം. കോടതിയുടെ ഇടപെടലും ഭിന്ന ലിംഗക്കാരുടെ സംഘടിതമയാ ഉയർത്തെഴുന്നേൽപ്പും സാഹചര്യതക്തിൽ മാറ്റം ഉണ്ടാക്കിയിരിക്കുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് വോട്ടേഴ്‌സ് ലിറ്റ് പട്ടിക മാത്രം മതി ഇതിന് ഉാഹരണമായി.
ഇത്തവണത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി ഭിന്നലിംഗക്കാരും വോട്ട് ചെയ്യാനെത്തും. ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ വോട്ടർപ്പട്ടികയിൽ ഭിന്നലിംഗക്കാരും ഇടം നേടി. 82 പേരാണ് വോട്ടർ പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്18 പേർ. തൃശൂരിൽ 13 പേരും മലപ്പുറം, പാലക്കാട് ജില്ലകളിൽ 9 പേർ വീതവുമാണുള്ളത്. തലസ്ഥാനത്ത് എട്ട് ഭിന്നലിംഗക്കാരാണ് പട്ടികയിൽ. പത്തനംതിട്ടയിൽ നിന്ന് ആരുമില്ല. ഇത്തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ ക്ഷണിച്ചപ്പോൾ സ്ത്രീ, പുരുഷൻ എന്നിവയ്ക്ക് പുറമേ ഭിന്നലിംഗക്കാർക്കും പ്രത്യേക കോളം അനുവദിച്ചിരുന്നു. ഈ കോളത്തിലാണ് 82 പേർ ട്രാൻസ്‌ജെൻഡർ എന്ന് രേഖപ്പെടുത്തിയത്. കാസർകോട് ഒന്ന്, കണ്ണൂർ നാല്, വയനാട് ഒന്ന്, കോഴിക്കോട് നാല്, ഇടുക്കി രണ്ട്, കോട്ടയം മൂന്ന്, ആലപ്പുഴ മൂന്ന്, കൊല്ലം ഏഴ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇവരുടെ എണ്ണം.
അവഗണനയും ചൂഷണവും മൂലം ഭിന്നലിംഗത്തിൽപ്പെട്ടവർ കേരളം വിടുന്ന അവസ്ഥ മാറ്റുന്നതാണ് ഈ നീക്കം. ഇവിടുത്തെ അടിച്ചമർത്തലും അവഗണനയും കാരണം നിലവിൽ ആയിരത്തിലധികം കോയമ്പത്തൂർ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് താമസം മാറ്റി. തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ എല്ലാ ആനുകൂല്യങ്ങളോടെയും ഭിന്നലിംഗക്കാർ കഴിയുമ്പോൾ കേരളത്തിൽ അവഗണന മാത്രമാണെന്നാണ് ഇവരുടെ പക്ഷം. പഠിക്കാനും ജോലിചെയ്യാനുമൊന്നും ഇവിടെ അവസരമില്ല. ഭിക്ഷയെടുക്കേണ്ട ഗതികേടാണ്. പലരും ലൈംഗികത്തൊഴിലിലേക്കു തിരിയുന്നു. സർട്ടിഫിക്കറ്റുകളിൽ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ മാറ്റാൻ ചെല്ലുമ്പോൾ വസ്ത്രമഴിച്ചു കാണിക്കാൻ ആവശ്യപ്പെടുന്നവർ പോലും കേരളത്തിലുണ്ട്.
ട്രാൻസ് ജെൻഡർ(ടി.ജി) ആയതോടെ കുടുംബത്തിൽ നിന്നും പുറത്തായി. തമിഴ്‌നാട്ടിൽ ടി.ജിയെ സാധാരണ പുരുഷന്മാർ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്നുണ്ടെന്ന് ഇവരുടെ സംഘടനകൾ പറയുന്നു. ഓരോ ജില്ലയിലും കുറഞ്ഞത് ആയിരംപേരെങ്കിലും ഭിന്നലിംഗക്കാരായുണ്ട്. നിലവിൽ മൂവായിരത്തിലധികം പേർ സംഘടനയുടെ കീഴിൽ അണിനിരന്ന് സമൂഹത്തിൽ സജീവമായി. ഇതിന്റെ പ്രതിഫലനമാണ് മുഖ്യധാരയിലേക്ക് ഭിന്നലിംഗക്കാരെ കൊണ്ടു വരുന്നത്. സർക്കാരിൽ നിന്നും പ്രോൽസാഹനം ലഭിച്ചാൽ ഇനിയും ആളുകൾ മുഖ്യധാരയിൽ എത്തും. അതിനുള്ള തുടക്കമാകും ഈ തദ്ദേശ തെരഞ്ഞെടുപ്പ്. വരുവർഷങ്ങളിൽ കൂടുതൽ പേർ ഇത്തരം ജനാതിപധ്യ പ്രക്രിയകളിൽ സജീവമാകും. ഇതോടെ തങ്ങൾക്കും നീതി ഉറപ്പാകുമെന്നാണ് ഭിന്ന ലിംഗക്കാരുടെ പ്രതീക്ഷ.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ. 24989691 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 504443 പേർ പുതുതായി രജിസ്റ്റർ ചെയ്തവരാണ്. ഇക്കൂട്ടത്തിലാണ് ട്രാൻസ് ജെൻഡർമാരും എത്തുന്നത്. ഇതാദ്യമായി ഫോട്ടോ പതിപ്പിച്ച വോട്ടർപട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് പ്രസിദ്ധീകരിക്കുന്നത്. പേര് ചേർക്കാനും നീക്കം ചെയ്യാനും സ്ഥാനമാറ്റത്തിനും അപേക്ഷിക്കാനുള്ള ഓൺലൈൻ സൗകര്യവും ലഭ്യമാക്കും. നാമനിർദ്ദേശപത്രികകൾ സ്വീകരിക്കുന്ന അവസാനദിവസത്തിന് പത്ത് ദിവസം മുമ്പുവരെ സമർപ്പിക്കുന്ന അപേക്ഷകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. ശേഷം ലഭിക്കുന്ന അപേക്ഷകളിൽ തെരഞ്ഞെടുപ്പിനുശേഷം നടപടിയെടുക്കും. ഈ സാഹചര്യത്തിൽ ഇനിയും ഭിന്നലിംഗക്കാർ വോട്ടർപട്ടികയിൽ എത്താനുള്ള സാധ്യത കൂടുതലാണ്.