- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനക്കയറ്റത്തിൽ പ്രൊഫ. ശശികുമാറിന്റെ റെക്കോർഡ് തകർത്ത് ട്രാൻസ്‌പോർട്ട് വകുപ്പ് ഉദ്യോഗസ്ഥൻ; വിരമിക്കുന്ന ദിവസം അഞ്ചരയ്ക്ക് ഉത്തരവ് കൈപ്പറ്റി ആറിന് റിട്ടയർ ചെയ്ത് പെൻഷൻ വർദ്ധിപ്പിച്ചത് മറ്റൊരു ഉദ്യോഗസ്ഥനെ അവധി എടുപ്പിച്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാര മാറ്റം ഉണ്ടായതോടെ ഏറ്റവും അധികം സന്തോഷിക്കുന്നത് ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തടഞ്ഞു വച്ചിരുന്നു എന്ന കാരണം കാണിച്ച് വിരമിക്കുന്നുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്ഥാനക്കയറ്റം നൽകിയ സംഭവം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലായിരുന്ന ഡോ. ആർ.ശശികുമാറിനെ അവസാന മണിക്കൂറിൽ സ്ഥാനക്കയറ്റം നൽകി നിയമിച്ചതു വിവാദങ്ങൾക്ക് വഴിവച്ചതിന് പിന്നാലെ റെക്കോർഡ് വേഗത്തിൽ മറ്റൊരു സ്ഥാനക്കയറ്റവും വിവാദത്തിൽ. ഇത്തവണ ഗതാഗത വകുപ്പിലാണ് വിദ്യാഭ്യാസ വകുപ്പിനെയും തടക്കിവെട്ടുന്ന വേഗത്തിൽ കാര്യങ്ങൾ നീക്കിയത്. വിരമിക്കുന്നതിനു മുൻപ് അവസാന മണിക്കൂറിലെ അനധികൃത സ്ഥാനക്കയറ്റമാണ് ഗതാഗതവകുപ്പിൽ നടന്നത്. ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറായിരുന്ന എൻ.കെ.രവീന്ദ്രനാഥനെ അദ്ദേഹം സർവീസിൽനിന്നു വിരമിച്ച മെയ് 31നാണു സീനിയർ ഡപ്യൂട്ടി കമ്മിഷണറായി നിയമിച്ചത്. സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയതു വൈകിട്ട് അഞ്ചരയ്ക്കാണ്. ഉച്ചയ്ക്കാണ് ഉത്തരവി
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാര മാറ്റം ഉണ്ടായതോടെ ഏറ്റവും അധികം സന്തോഷിക്കുന്നത് ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തടഞ്ഞു വച്ചിരുന്നു എന്ന കാരണം കാണിച്ച് വിരമിക്കുന്നുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്ഥാനക്കയറ്റം നൽകിയ സംഭവം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലായിരുന്ന ഡോ. ആർ.ശശികുമാറിനെ അവസാന മണിക്കൂറിൽ സ്ഥാനക്കയറ്റം നൽകി നിയമിച്ചതു വിവാദങ്ങൾക്ക് വഴിവച്ചതിന് പിന്നാലെ റെക്കോർഡ് വേഗത്തിൽ മറ്റൊരു സ്ഥാനക്കയറ്റവും വിവാദത്തിൽ.
ഇത്തവണ ഗതാഗത വകുപ്പിലാണ് വിദ്യാഭ്യാസ വകുപ്പിനെയും തടക്കിവെട്ടുന്ന വേഗത്തിൽ കാര്യങ്ങൾ നീക്കിയത്. വിരമിക്കുന്നതിനു മുൻപ് അവസാന മണിക്കൂറിലെ അനധികൃത സ്ഥാനക്കയറ്റമാണ് ഗതാഗതവകുപ്പിൽ നടന്നത്. ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറായിരുന്ന എൻ.കെ.രവീന്ദ്രനാഥനെ അദ്ദേഹം സർവീസിൽനിന്നു വിരമിച്ച മെയ് 31നാണു സീനിയർ ഡപ്യൂട്ടി കമ്മിഷണറായി നിയമിച്ചത്. സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയതു വൈകിട്ട് അഞ്ചരയ്ക്കാണ്.
ഉച്ചയ്ക്കാണ് ഉത്തരവിറക്കിയതെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ആറുമണിയോടെ സ്ഥാനമേറ്റെടുത്തശേഷം രവീന്ദ്രനാഥൻ വിരമിച്ചു. സ്ഥാനക്കയറ്റത്തോടെ അടിസ്ഥാന ശമ്പളത്തിൽ പതിനായിരത്തോളം രൂപയുടെ വർധനയാണ് ഉദ്യോഗസ്ഥന് ലഭിച്ചത്. ഉദ്യോഗസ്ഥർ തമ്മിലുള്ള ധാരണയും ഒത്തുകളിയുമാണ് ഇ്ത്തരത്തിൽ ഖജനാവിന് അധികബാധ്യത വരുത്തിവെക്കുന്ന വിധത്തിലുള്ള സ്ഥാനക്കയറ്റത്തിന് കാരണമായത്.
മെയ് മാസത്തെ ശമ്പളത്തിലും ഇനിയുള്ള പെൻഷൻ ഇനത്തിലും സർക്കാരിനു വൻ നഷ്ടമുണ്ടാകുമെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഗതാഗത വകുപ്പിൽ 34 പേർ മെയ് 31നു വിരമിച്ചെങ്കിലും രവീന്ദ്രനാഥനു മാത്രമാണു സ്ഥാനക്കയറ്റം ലഭിച്ചത്. സ്ഥാനക്കയറ്റം നൽകാനായി ആ തസ്തികയിലിരുന്ന ഉദ്യോഗസ്ഥനെ മൂന്നു മാസത്തെ അവധിയെടുപ്പിച്ചിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
അവധി മൂലമുള്ള ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകരുതെന്നാണു സർക്കാർ ചട്ടമെങ്കിലും അതു ലംഘിക്കപ്പെട്ടെന്നാണു സൂചന. എന്നാൽ മനുഷ്യത്വപരമായ തീരുമാനമാണ് എടുത്തതെന്നും ഇക്കാര്യത്തിൽ നിയമങ്ങളൊന്നും മറികടന്നിട്ടില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സമയപരിധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം ലഭിച്ചിരുന്നുവോ എന്നുറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രഫസറായിരുന്നു ശശികുമാറിനെ പ്രിൻസിപ്പലാക്കി ഉയർത്തിയപ്പോഴാണ് നടപടി വിവാദമായത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളേജിൽ പ്രിൻസിപ്പലാക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശുപാർശ എഴുതി വാങ്ങി. എഞ്ചിനിയറിങ് കോളേജിൽ ഒരു പ്രിൻസിപ്പൽ ഒഴിവുണ്ടെന്നായിരുന്നു ശുപാർശ. തിരുവനന്തപുരത്തെ പ്രിൻസിപ്പലിന് പാലക്കാട്ടേക്ക് സ്ഥലം മാറ്റം. അങ്ങനെ തിരുവനന്തപുരത്തെ ഒഴിച്ചിട്ടു. അതിന് ശേഷം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്ന് വരുത്തി ശശികുമാറിനെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർ ഇതിനായി താൽപ്പര്യമെടുത്തു എന്നതായിരുന്നു ആരോപണം.