- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസ്സിയ-എ ഏരിയ കുട്ടികളുടെകൂട്ടായ്മയായ കളിക്കളം കമ്മിറ്റി രൂപീകരിച്ചു
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസ്സിയ-എ ഏരിയ കുട്ടികളുടെകൂട്ടായ്മയായ കളിക്കളം കമ്മിറ്റി രൂപീകരിച്ചു.23ന് വെള്ളിയാഴ്‌ച്ചരാവിലെ 10 മണിക്ക് ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന യോഗത്തിൽഏരിയ വനിത വേദി കോർഡിനേറ്റർ ഷെറിൻ ബിജു യോഗത്തിന് അധ്യക്ഷതവഹിച്ചു. പ്രസ്തുത യോഗത്തിൽ സിന്ധു പോൾസൻ സ്വാഗതം പറഞ്ഞു, യോഗഅധ്യക്ഷയും വനിതാവേദി കോർഡിനേറ്ററും ആയ ഷെറിൻ ബിജു അവരുടെ അധ്യക്ഷപ്രസംഗത്തിൽ കളിക്കളം സമിതിയിലേക്ക് എത്തിച്ചേർന്ന എല്ലാകുട്ടികൾക്കുംനന്ദിയും അതോടോപ്പം 2018 പ്രവർത്തന വർഷത്തിലേക്കു എല്ലാവിധ ആശംസകൾനേരുകയും, തുടർന്ന് വരുന്ന കളിക്കളത്തിന്റെ എല്ലാ പ്രവർത്തനത്തിനുംവനിതാവേദിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും അവർ വാഗ്ദാനംചെയ്തു. അസോസിയേഷൻ വനിതാവേദി ജനറൽ കൺവീനർ ഷൈനി ഫ്രാങ്ക്, ഏരിയകൺവീനർ ആന്റോ പാണെങ്ങാടൻ, അസോസിയേഷൻ പ്രസിഡന്റ് ബിജു കടവി,ആക്ടിങ്. ജനറൽ സെക്രട്ടറി പൗലോസ് എന്നിവർ ആശംസകൾ അർപ്പിച്ച്‌സംസാരിച്ചു . അംഗങ്ങളുടെ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം സംഘടനഭാവിയുടെ വാഗ്ദാനങ്ങളാണെന്നും ഈ കൂട്ടായ്
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസ്സിയ-എ ഏരിയ കുട്ടികളുടെകൂട്ടായ്മയായ കളിക്കളം കമ്മിറ്റി രൂപീകരിച്ചു.23ന് വെള്ളിയാഴ്‌ച്ചരാവിലെ 10 മണിക്ക് ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന യോഗത്തിൽഏരിയ വനിത വേദി കോർഡിനേറ്റർ ഷെറിൻ ബിജു യോഗത്തിന് അധ്യക്ഷതവഹിച്ചു.
പ്രസ്തുത യോഗത്തിൽ സിന്ധു പോൾസൻ സ്വാഗതം പറഞ്ഞു, യോഗഅധ്യക്ഷയും വനിതാവേദി കോർഡിനേറ്ററും ആയ ഷെറിൻ ബിജു അവരുടെ അധ്യക്ഷപ്രസംഗത്തിൽ കളിക്കളം സമിതിയിലേക്ക് എത്തിച്ചേർന്ന എല്ലാകുട്ടികൾക്കുംനന്ദിയും അതോടോപ്പം 2018 പ്രവർത്തന വർഷത്തിലേക്കു എല്ലാവിധ ആശംസകൾനേരുകയും, തുടർന്ന് വരുന്ന കളിക്കളത്തിന്റെ എല്ലാ പ്രവർത്തനത്തിനുംവനിതാവേദിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും അവർ വാഗ്ദാനംചെയ്തു.
അസോസിയേഷൻ വനിതാവേദി ജനറൽ കൺവീനർ ഷൈനി ഫ്രാങ്ക്, ഏരിയ
കൺവീനർ ആന്റോ പാണെങ്ങാടൻ, അസോസിയേഷൻ പ്രസിഡന്റ് ബിജു കടവി,ആക്ടിങ്. ജനറൽ സെക്രട്ടറി പൗലോസ് എന്നിവർ ആശംസകൾ അർപ്പിച്ച്‌സംസാരിച്ചു . അംഗങ്ങളുടെ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം സംഘടനഭാവിയുടെ വാഗ്ദാനങ്ങളാണെന്നും ഈ കൂട്ടായ്മ പരമാവധി തങ്ങളുടെകഴിവിനനുസരിച്ചു അസോസിയേഷന് വേണ്ടി പ്രവർത്തിച്ചു, തങ്ങളുടെ സാമൂഹികപ്രതിബദ്ധത സംഘടനയുടെ വിവിധ മേഖലയിൽ പ്രവർത്തനങ്ങൾ നിറവേറ്റുവാൻ ഉള്ളസാഹചര്യം ഉണ്ടാകണമെന്നും വനിതാവേദി ജനറൽ കൺവീനർ ഷൈനി ഫ്രാങ്ക്തന്റെ ആശംസാപ്രസംഗത്തിൽ കുട്ടികളെ ഓർമപ്പെടുത്തി.
തുടർന്ന് കളിക്കളംഏരിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. കളിക്കളം ഏരിയ കോഓർഡിനേറ്റർആയി ആൽഫ്രിൻ പൗലോസ് സെക്രട്ടറിയായി മെറിൻ വിൽസൺ എന്നിവരെയും , കേന്ദ്രകമ്മിറ്റിയിലേക്ക് ജെസ്സാ ജോബി ,ജെറോം ഷോബി, എക്‌സിക്യൂട്ടീവ് അംഗങ്ങളായിഡോണ ബാബു ,കരോളിൻ റോസ് ,അലൻ ജോഷി ,മനു പോൾസൺ ,ജൊഹാൻ ഷോബി ,മെവിൻആന്റണിഎന്നിവരെയും തെരെഞ്ഞെടുത്തു. എഴുപതോളം കുട്ടികൾപങ്കെടുക്കുകയും യോഗത്തിനിടയിൽ കുട്ടികളുടെ കലാപരിപാടികളും, മാജിക് ഷോയുംഉണ്ടായിരുന്നു. ഏരിയ സെക്രട്ടറി ജോബർട്ട് ജോൺ നന്ദി പറഞ്ഞ യോഗം 1മണിക്ക്അവസാനിച്ചു.