തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്,അംഗങ്ങൾക്ക് പരസ്പരം സൗഹൃദം പങ്കിടുന്നതിനും പുതിയ അംഗങ്ങളെ ഈ കൂട്ടായ്മയിലേക്ക് സ്വാഗതംചെയ്യുന്നതിനുമായി ഏപ്രിൽ 13 വെള്ളിയാഴ്‌ച്ച റിഗ്ഗായി ഗാർഡനിൽഒത്തുചേരുന്നു.രാവിലെ 9 മണി മുതൽ തുടങ്ങുന്ന പിക്‌നിക്കിൽ വിവിധകലാ-കായിക,ഉല്ലാസ പരിപാടികൾ മുതിർന്നവർക്കും കുട്ടികൾക്കുമായി ക്രമപ്പെടുത്തിയിരിക്കുന്നു.

അതോടൊപ്പം തന്നെ കുട്ടികളുടെ കളിക്കളംകേന്ദ്ര സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.പ്രവാസജീവിതത്തിന്റെ ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ട മാനസിക സമ്മർദ്ദംനിറഞ്ഞ ദിനങ്ങളിൽ നിന്നും,പ്രകൃതി രമണീയമായ പച്ചപ്പിന്റെ താലോടലിൽ ഒരു
വ്യത്യസ്ത ദിനം ട്രാസ്‌ക് നിങ്ങൾക്കായി ഒരുക്കുന്നു. എല്ലാ ട്രാസ്‌ക്കുടുബാംഗങ്ങളേയും, തൃശൂർ നിവാസികളെയും ഈ പിക്നിക്കിലേക്കു സഹർഷംസ്വാഗതം ചെയ്യുന്നു.