കുവൈത്ത്: കഴിഞ്ഞ തിങ്കളാഴ്ച കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടേതുകൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് സംശയിക്കുന്നു തെളിവുകൾ കണ്ടെത്തിയതോെട പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

കൊല്ലം ചവറ കരിത്തുറ പുത്തൻവീട്ടിൽ ട്രീസ (35)യെയാണ് കഴിഞ്ഞ തിങ്കളാഴ്‌ച്ച കുഴഞ്ഞുവീണ് അവശയായ നിലയിൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഫർവാനിയയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രീസയുടെ ബന്ധുക്കൾ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. മൃതദേഹം നാട്ടിലേക്കയയ്ക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

പൊലീസ് ചിലരെ കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. തൊഴിൽ വിസയിൽ കുവൈത്തിൽ കഴിയുകയായിരുന്നുവെങ്കിലും ഏതാനും നാളുകളായി ട്രീസയ്ക്കു ജോലിയുണ്ടായിരുന്നില്ല. മുമ്പ് ഡന്റൽ ആശുപത്രിയിൽ ഹെൽപ്പറായിരുന്നു.