- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ആശുപത്രികളിൽ പ്രവാസികൾക്കും ചികിത്സ തേടാം; ഫീസ് അടച്ചാൽ ചികിത്സ ലഭ്യമെന്ന് ഹെൽത്ത് മിനിസ്ട്രി
ജിദ്ദ: ഇനി മുതൽ വിദേശികൾക്കും സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണെന്ന് ഹെൽത്ത് മിനിസ്ട്രി. അതേസമയം സ്വദേശികൾക്കു നൽകുന്നതു പോലെ സൗജന്യ ചികിത്സയായിരിക്കില്ലെന്നും നിശ്ചിത ഫീസ് അടയ്ക്കാൻ തയാറായാൽ പ്രവാസികൾക്കും സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന വിദേശികളുടെ എണ്ണം കണക്കിലെടുത്താണ് മിനിസ്ട്രി ഈ തീരുമാനം കൈക്കൊണ്ടത്. സർക്കാർ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന പ്രവാസികൾ ആരോഗ്യകേന്ദ്രങ്ങളിലെ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിൽ പ്രവാസികൾ കൂടുതലുണ്ടെങ്കിലും ഇവിടെ സ്വകാര്യ ആശുപത്രികളുടെ സേവനങ്ങൾ അത്രയധികം ലഭ്യമല്ല. ഇതിന് പുറമെ അടിയന്തര ചികിത്സ തേടി എത്തുന്നവർക്ക് ചികിത്സ നിഷേധിക്കാനാകില്ലെന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഓരോ ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി പരിശോധിച്ച ശേഷമേ നിയമം നടപ്പാക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
ജിദ്ദ: ഇനി മുതൽ വിദേശികൾക്കും സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണെന്ന് ഹെൽത്ത് മിനിസ്ട്രി. അതേസമയം സ്വദേശികൾക്കു നൽകുന്നതു പോലെ സൗജന്യ ചികിത്സയായിരിക്കില്ലെന്നും നിശ്ചിത ഫീസ് അടയ്ക്കാൻ തയാറായാൽ പ്രവാസികൾക്കും സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന വിദേശികളുടെ എണ്ണം കണക്കിലെടുത്താണ് മിനിസ്ട്രി ഈ തീരുമാനം കൈക്കൊണ്ടത്. സർക്കാർ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന പ്രവാസികൾ ആരോഗ്യകേന്ദ്രങ്ങളിലെ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഗ്രാമപ്രദേശങ്ങളിൽ പ്രവാസികൾ കൂടുതലുണ്ടെങ്കിലും ഇവിടെ സ്വകാര്യ ആശുപത്രികളുടെ സേവനങ്ങൾ അത്രയധികം ലഭ്യമല്ല. ഇതിന് പുറമെ അടിയന്തര ചികിത്സ തേടി എത്തുന്നവർക്ക് ചികിത്സ നിഷേധിക്കാനാകില്ലെന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഓരോ ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി പരിശോധിച്ച ശേഷമേ നിയമം നടപ്പാക്കൂ എന്നും അധികൃതർ വ്യക്തമാക്കി.