- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ എവിടെ സ്പർശിച്ചാലും കടുത്ത വേദന; അപൂർവ്വ രോഗത്തിന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയും; കരൾ പകുത്തു നൽകാൻ ഭാര്യ തയ്യാറാകുമ്പോഴും പ്രതിസന്ധിയാകുന്നത് ശസ്ത്രക്രിയക്കുള്ള ഭീമമായ തുക; ജീവിതം തിരിച്ചുപിടിക്കാൻ ഉദാരമതികളുടെ കനിവ് തേടി നെയ്യാറ്റിൻകര സ്വദേശി സുനിൽ കുമാർ
തിരുവനന്തപുരം: ഒരു മനുഷ്യന്റെ തിരിച്ചറിവുകളിൽ ഏറ്റവും വലുതാണ് ശരിരത്തിലെ സ്പർശനം.ഒരു നേർത്ത സ്പർശനം പോലും സമ്മാനിക്കുന്നത് കഠിനമായ വേദനയാണെങ്കിലോ. ചിന്തിക്കാൻ പറ്റുമോ അത്തരമൊരു അവസ്ഥയെക്കുറിച്ച്.എന്നാൽ നെയ്യാറ്റിൻകര ചായ്‌ക്കോട്ടുകോണം ആമോട്ടുകോണം റോഡിനരികത്തു പുത്തൻ വീട്ടിൽ ടി കെ സുനിൽ കുമാർ എന്ന നാൽപ്പത്തിയൊൻപതുകാരന് ഈ ദുരവസ്ഥ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടി കരളിൽ ഫെറിറ്റിൻ അടിയുന്ന അപൂർവ്വ രോഗമാണ് സുനിൽ കുമാറിനെ ബാധിച്ചിരിക്കുന്നത്.
ആദ്യം ഒരു ഓൺലൈൻ മാട്രിമോണിയൽ കമ്പനിയിൽ ജോലി ചെയ്ത സുനിൽ കുമാർ തുടർന്ന് സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുകയും ഭാര്യയും ഒരു മകളും ഉൾപ്പെടുന്ന കുടുംബം സ്വസ്ഥമായി ഒരു ജീവിതം സ്വപ്‌നം കണ്ട് തുടങ്ങുകയും ചെയ്തപ്പോഴാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് അപൂർവ്വ രോഗത്തിന്റെ രൂപത്തിൽ വിധി സുനിലിനെ വിണ്ടും വേട്ടയാടിത്തുടങ്ങുന്നത്. ശരീരവേദനയിൽ തുടങ്ങി ചികിത്സയ്ക്ക് എത്തിയപ്പോഴാണ് അപൂർവ്വ രോഗത്തെക്കുറിച്ച് സുനിൽ അറിയുന്നത്.
പിന്നിട് ആങ്ങോട്ട് കഴിഞ്ഞ മൂന്നുവർഷക്കാലം ഒരു ജോലിക്കും പോകാൻ കഴിയാതെ വരികയും കൈയിലുണ്ടായ നിക്കിയിരിപ്പും സമ്പാദ്യവും ഒക്കെ ചികിത്സക്കായി വിനിയോഗിക്കേണ്ടി വന്നു.നിംസ് ആശുപത്രിയിലായിരുന്നു ചികിത്സ നടത്തി വന്നിരുന്നത്.ചികിത്സ കൊണ്ടും കാര്യമായപുരോഗതി ഇല്ലാതെ വരികയും രോഗം ഒരോ ദിവസവും സുനിലിന്റെ ആയുസ്സ് കവർന്നെടുക്കാൻ കൂടി തുടങ്ങിയതോടെയാണ് ഡോക്ടർമാർ അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചത്.നിലവിൽ എറണാകുളം അമൃത ആശുപത്രിയിൽ മാത്രമാണ് ഈ ശസ്ത്രക്രിയ നടത്താൻ സാധിക്കുക.അതിനാൽ തന്നെ ചികിത്സയ്ക്കായി സുനിലിനെ അമൃതയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.
എ പോസറ്റീവ് രക്തഗ്രൂപ്പുള്ള സുനിൽ കുമാറിന് ഡോണറിനെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.അതേസമയം ഭാര്യയുടെ രക്തഗ്രൂപ്പ് ഒ ആയതിനാൽ ഭാര്യക്ക് തന്നെ ഡോണറാകാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.ഇക്കാര്യത്തിലും വ്യക്തത വരാത്തതിനാൽ അവിടെയും ആശങ്കയിലാണ് കുടുംബം.ശസ്ത്രക്രിക്ക് മാത്രം 35 ലക്ഷമാണ് ചെലവ് വരിക.ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്‌ച്ചയോളം ആശുപത്രി വാസവും പിന്നാലെ തുടർനിരീക്ഷണങ്ങൾക്കായി മൂന്ന് മാസം ആശുപത്രി പരിസരത്ത് തന്നെ താമസമാക്കുവാനുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
ഇതിനെല്ലാം കൂടി ഭീമമായ തുക ആവശ്യമായി വന്നിരിക്കുകയാണ്.ഇതിനോടകം തന്നെ ചികിത്സാർത്ഥം വലിയൊരു തുക ആവശ്യമായി വന്നതിനാൽ തന്നെ കുടുംബം കടത്തിൽ പെട്ട് ഉഴലുകയാണ്.ഇതിനുപുറമെയാണ് ഇപ്പോൾ ശസ്ത്രക്രിയയ്്കും തുക കണ്ടത്തേണ്ടി വരുന്നത്.ഈ സാഹചര്യത്തിലാണ് സുനിൽകുമാറിന്റെ ജീവൻ രക്ഷിക്കാൻ കുടുംബം ഉദാരമതികളുടെ കനിവ് തേടുന്നത്.വീട്ടമ്മയായ ഭാര്യ സുരണ്യയും ഏക മകൾ ആദ്യയുമടങ്ങുന്നതാണ് സുനിലിന്റെ കുടുംബം.
സഹായമഭ്യർത്ഥിച്ച് കുടുംബം ഭാര്യയുടെ പേരിൽ എസ് ബി ഐയുടെ പെരുങ്കടവിള ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Name : SURANYA
Account Number : 67313199649
IFSC Code: SBIN0071190
Bank: STATE BANK OF INDIA
Branch : PERUMKADAVILA
Google Pay : 9656705400
മറുനാടന് മലയാളി ബ്യൂറോ