- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരംമുറിക്കാരുടെ വേതനം അസഹനീയം; വാഹന വാടകയും ഭീമം; സർക്കാരിന്റെ കൈയിലാണെങ്കിൽ നയാപൈസയില്ല; മനുഷ്യ ജീവനെടുക്കുന്ന മരങ്ങൾ റോഡരികിൽ തന്നെ നിൽക്കും
ആലപ്പുഴ : മരം മുറിക്കാൻ വകുപ്പുകളിൽ കാശില്ല. മനുഷ്യ ജീവനെടുക്കുന്ന റോഡ് അരികിലെ മരച്ചില്ല മുറി ഇതോടെ കാശില്ലാതെ അവതാളത്തിലായി. രൂക്ഷമായ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മരം മുറിയെയും ബാധിച്ചെന്നു പറയാം. ഇതു സംബന്ധിച്ചുള്ള മറുപടി കഴിഞ്ഞദിവസമാണ് വകുപ്പ് തലവന്മാർ ജില്ലാ കളക്ടർമാരെ നേരിട്ടറിയിച്ചത്. വെട്ടിമാറ്റപ്പെടുന്ന മുഴുവ
ആലപ്പുഴ : മരം മുറിക്കാൻ വകുപ്പുകളിൽ കാശില്ല. മനുഷ്യ ജീവനെടുക്കുന്ന റോഡ് അരികിലെ മരച്ചില്ല മുറി ഇതോടെ കാശില്ലാതെ അവതാളത്തിലായി. രൂക്ഷമായ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മരം മുറിയെയും ബാധിച്ചെന്നു പറയാം.
ഇതു സംബന്ധിച്ചുള്ള മറുപടി കഴിഞ്ഞദിവസമാണ് വകുപ്പ് തലവന്മാർ ജില്ലാ കളക്ടർമാരെ നേരിട്ടറിയിച്ചത്. വെട്ടിമാറ്റപ്പെടുന്ന മുഴുവൻ മരങ്ങളുടെയും കൂലിചെലവുകൾ വഹിക്കാൻ യാതൊരു ഫണ്ടും അനുവദിക്കാതെയാണ് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് മരുംമുറിക്കാൻ ഉത്തരവ് നൽകിയത്. എന്നാൽ ഭീമമായ തൊഴിലാളികളുടെ വേതനവും മുറിച്ചമരങ്ങൾ നീക്കം ചെയ്യാനുള്ള ട്രാൻസ്‌പോർട്ടിങ് സംവിധാനത്തിനുമായി കനത്ത തുകയാണ് ആവശ്യമായി വരിക.
ഇത് നൽകാൻ പണമില്ലാതെ തലപുകയ്ക്കുകയാണ് വകുപ്പ് മേധാവികൾ. എന്നാൽ മരം മുറി അവതാളത്തിലായതോടെ സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമായപ്പോൾ വകുപ്പ് മേധാവികൾക്ക് കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയേണ്ടിവന്നുവെന്നതാണ് യാഥാർത്ഥ്യം. ഇതോടെ ഇന്നലെ കോഴികോട് സ്‌കൂൾ കാമ്പസിലെ തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെത്തിയപ്പോൾ വകുപ്പ് മേധാവികൾ കാര്യങ്ങൾ കമ്മീഷന് മുന്നിൽ വ്യക്തമാക്കിയത്.
കോതമംഗലത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്‌കൂൾ ബസിന് മുകളിൽ മരം വീണ് അഞ്ചുപേർ മരിച്ച സംഭവത്തിനുശേഷം ഉണ്ടായ മരം മുറി ആവേശം പിന്നീടുണ്ടായില്ല. ജനങ്ങൾക്ക് മുന്നിൽ പുകമറ സൃഷ്ടിക്കാനെ ഉത്തരവ് സാധിച്ചിട്ടുള്ളു. കഴിഞ്ഞ ജൂൺ 16 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ദുരന്തനിവാരണ വകുപ്പ് സംഘടിപ്പിച്ച യോഗത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലാ കളക്ടറുമാരോടും അപകടകരമാം വിധം ദേശീയ പാതയോരത്തും ഇടറോഡുകളിലും നിൽക്കുന്ന മരവും ചില്ലകളും മുറിച്ചുമാറ്റാൻ ഉത്തരവ് നൽകിയത്.
ഉത്തരവ് മുക്കിയ കളക്ടർമാർ പിന്നീട് കോതമംഗലം സംഭവത്തോടെയാണ് പിന്നെയും ഉണർന്നത്. അതേസമയം മരങ്ങൾ സ്വകാര്യ വ്യക്തിയുടെതാണെങ്കിൽ സ്വന്തം ചെലവിൽ വെട്ടിമാറ്റാനുള്ള നിർദ്ദേശവും നൽകിയിരുന്നു. അടിയന്തിരമായി നടപടികൾ സ്വീകരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ വകുപ്പ് 56 പ്രകാരം കേസെടുക്കാനും തീരുമാനിച്ചു. മാത്രമല്ല നേരത്തെ നിയമക്കുരുക്കിൽ മരം വെട്ടൽ നിർത്തിവച്ചിരുന്നെങ്കിൽ ഇക്കുറി വകുപ്പുകൾക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ തന്നെ അപകടം വിതയ്ക്കുന്ന മരം മുറിക്കാമെന്ന്
മുഖ്യമന്ത്രി പ്രത്യേക ഉത്തരവ് നൽകിയിരുന്നു.
അതത് പ്രദേശത്തെ തഹസീൽദാർമാർക്ക് മരും മുറിക്കുന്ന വിവരം അറിയിച്ചുക്കൊണ്ടുള്ള കുറിപ്പ് മാത്രം നൽകിയാൽ മതിയെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതൊന്നും നടന്നില്ല. വഴിപാടുകൾ മാത്രമാണ് നടന്നിട്ടുള്ളത്. പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ എന്ന് പഠിപ്പിക്കാൻ സർക്കാരിന് പ്രത്യേക വിഭാഗം തന്നെയുള്ളപോഴാണ് സാർക്കാരിന് ഇത് ബാധകാമാകാത്തത്.