- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം ചെയ്തില്ലെന്ന് കണ്ടെത്തിയില്ല; കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ് പ്രഖ്യാപിച്ചത്; 2ജി സ്‌പെക്ട്രം തട്ടിപ്പ് വ്യാജ ആരോപണം ആയിരുന്നു എന്ന വാദം തള്ളി വിധി പ്രഖ്യാപിച്ച ജഡ്ജി തന്നെ: ഒത്തുതീർപ്പ് ആരോപണം കൂടുതൽ ശക്തി പ്രാപിക്കുന്നു
ന്യൂഡൽഹി: 2 ജി സ്‌പെക്ട്രം കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണകോടതി വിധി പലതരത്തിലുള്ള വാദ-പ്രതിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നവർ സിബിഐ കോടതി വിധി മുഴുവൻ വായിക്കാത്തവരാണെന്നാണ് സുപ്രീം കോടതി മുൻ ജഡ്ജിയായ ജി.എസ്.സിങ്വിയുടെ അഭിപ്രായം.2012 ൽ ടെലികോം ലൈസൻസുകൾ റദ്ദാക്കി സ്പ്ക്ട്രം അലോട്ട് ചെയ്ത വിധി പറഞ്ഞയാളാണ് സിങ്വി.കേസ് ഇല്ലെന്നല്ല കോടതി വിധിയുടെ അർഥം. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നേയുള്ളു. ആരോപണങ്ങൾ തെളിയിക്കാൻ തക്കതായി തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നുമാത്രമാണ് വിധിയുടെ അർഥം, സിങ്വി പറഞ്ഞു.ക്രിമനൽ നിയമത്തിൽ രണ്ടുവസ്തുതകളാണുള്ളത്. ഒന്ന് കേസ് ഇല്ല.രണ്ട് തെളിവില്ല. ഈ കേസിൽ വാർത്തകളനുസരിച്ച് തെളിവുകളില്ല.ഒരാൾ കുറ്റം ചെയ്തുവെന്നിരിക്കിട്ടെ. അതിന് തെളിവുകൽ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളെ ശിക്ഷിക്കാൻ കഴിയില്ല, സിങ്വി പറഞ്ഞു. വ്യാഴാഴ്ചയാണ് സിബിഐ കോടതി ജഡ്ജി ഒ.പി.സെയ്‌നി 2ജി കേസിലെ എ.രാജയും, കനിമൊഴിയും അട
ന്യൂഡൽഹി: 2 ജി സ്‌പെക്ട്രം കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണകോടതി വിധി പലതരത്തിലുള്ള വാദ-പ്രതിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്.
എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നവർ സിബിഐ കോടതി വിധി മുഴുവൻ വായിക്കാത്തവരാണെന്നാണ് സുപ്രീം കോടതി മുൻ ജഡ്ജിയായ ജി.എസ്.സിങ്വിയുടെ അഭിപ്രായം.2012 ൽ ടെലികോം ലൈസൻസുകൾ റദ്ദാക്കി സ്പ്ക്ട്രം അലോട്ട് ചെയ്ത വിധി പറഞ്ഞയാളാണ് സിങ്വി.കേസ് ഇല്ലെന്നല്ല കോടതി വിധിയുടെ അർഥം. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നേയുള്ളു.
ആരോപണങ്ങൾ തെളിയിക്കാൻ തക്കതായി തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നുമാത്രമാണ് വിധിയുടെ അർഥം, സിങ്വി പറഞ്ഞു.ക്രിമനൽ നിയമത്തിൽ രണ്ടുവസ്തുതകളാണുള്ളത്. ഒന്ന് കേസ് ഇല്ല.രണ്ട് തെളിവില്ല. ഈ കേസിൽ വാർത്തകളനുസരിച്ച് തെളിവുകളില്ല.ഒരാൾ കുറ്റം ചെയ്തുവെന്നിരിക്കിട്ടെ. അതിന് തെളിവുകൽ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളെ ശിക്ഷിക്കാൻ കഴിയില്ല, സിങ്വി പറഞ്ഞു.
വ്യാഴാഴ്ചയാണ് സിബിഐ കോടതി ജഡ്ജി ഒ.പി.സെയ്‌നി 2ജി കേസിലെ എ.രാജയും, കനിമൊഴിയും അടക്കം 17 പ്രതികളെയും തെളിവില്ലെന്ന് കാട്ടി കുറ്റവിമുക്തരാക്കിയത്.